എന്നാൽ ഇന്ദുവിൽ അപ്പോൾ സന്തോഷത്തിനും അപ്പുറത്തായി ദേഷ്യഭാവം ഉണ്ടായത് എന്തിനെന്ന് ഗിരീഷിന് പിടികിട്ടിയില്ല.
“ഗിരിയേട്ടാ…… അച്ഛനോട് ഉള്ളതുപോലെ എന്നോടും ഇപ്പൊ ദേഷ്യാണോ…?”
ഒരു നേർത്ത തേങ്ങൽ ഒളിപ്പിച്ചു വെച്ചായിരുന്നു, വയൽ വരമ്പത്ത് കൂടി നിശബ്ദനായി നടക്കുന്ന അവന്റെ കൈയും പിടിച്ച് നടക്കുമ്പോൾ ഗൗരിയുടെ ചോദ്യം.
“ഗൗരി……”
വയൽവരമ്പത്തു നിന്ന് തെങ്ങുകൾ നിറഞ്ഞ അല്പം ഉയർന്ന കൃഷിയിടത്തിലേക്ക് ഇത്തിരി ആയാസപ്പെട്ട് കയറിയ ശേഷം അവൾക്ക് നേരെ തന്റെ കൈ നീട്ടി കൊടുത്തു അവളെ കൂടി വലിച്ച് മുകളിലേക്ക് കയറ്റിയശേഷം ഏതാനും നിമിഷങ്ങൾ നിർന്നിമേഷനായി അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു കൊണ്ട് അവൻ വിളിച്ചു.
“എന്തോ….. ”
വിളി കേൾക്കുമ്പോൾ അവന്റെ കയ്യിൽ മുറുകി ഇരുന്ന കൈകൾക്കൊപ്പം അവളുടെ ശബ്ദവും ഒന്ന് വിറച്ചു.
“നല്ലൊരു ജോലി ആയി കഴിഞ്ഞ് മാത്രമേ അമ്മാവന്റെ മുന്നിലേക്ക് ഇനി വരികയുള്ളൂ എന്ന് തീർച്ചപ്പെടുത്തി ഇരുന്നതാണ് ഞാൻ…. പക്ഷേ……”
” പക്ഷേ അതിന് എന്നോട് ഇങ്ങനെ അകൽച്ച കാണിക്കണമായിരുന്നൊ….? ”
അവൻ പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ ഒരു ചെറു തേങ്ങലോടെയുള്ള അവളുടെ മറുചോദ്യം അവനെ തേടി എത്തിയിരുന്നു.
“നിന്നോട് അകൽച്ച കാണിച്ചത് അല്ല മോളെ… കുറച്ചൊക്കെ ഇന്ദു പറഞ്ഞിട്ടുണ്ടാകുമല്ലോ… കുറെയേറെ പ്രശ്നങ്ങൾക്കിടയിൽ പെട്ടുപോയതാണ്… അല്ലാതെ നിന്നോട് ഒരിക്കലും ഇഷ്ടക്കുറവ് ഉണ്ടായിട്ടില്ല.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്