രുധിരാഖ്യം -4 [ചെമ്പരത്തി ] 350

എന്തോ ഉരുവിട്ടു കൊണ്ട് തന്റെ വലത് ചൂണ്ടുവിരൽ മാവികയുടെ കിരീടത്തിലെ ഒരു ഇന്ദ്രനീലക്കല്ല് പറിഞ്ഞുപോയ കുഴിയിലേക്ക് അമർത്തിപ്പിടിച്ചു.

ശരീരമാസകലം ഒന്നു തുള്ളി വിറച്ച മാവികയുടെ കൈ പതിയെ അയഞ്ഞു. അതോടെ ഏഥൻ നിലത്ത് കാലുറപ്പിച്ച് നിന്നു.
ഇരു കൈകളും തലയ്ക്ക് ഇരുവശവും അമർത്തിപ്പിടിച്ച് നിലത്തേക്ക് മുട്ടുകുത്തി ഇരുന്ന അവളുടെ കണ്ണുകൾ തുറിച്ചു വന്നു.

അടുത്ത നിമിഷം ഏഥന്റെ നിവർത്തിയ വലത് കാല്പത്തി മാവികയുടെ ഇടത് ചെവിയും കഴുത്തുംകൂട്ടി ആഞ്ഞു പതിഞ്ഞു.

വലതുവശത്തേക്ക് മറിഞ്ഞുവീണ അവൾ നിമിഷാർധം കൊണ്ട് കൈകൾ മണ്ണിൽ കുത്തി കാലുകൾ ഉയർത്തികൊണ്ട് ഏഥന്റെ ഇരുചെവികളും കൂട്ടി അടിച്ചു.
വലിയ ശക്തിയിൽ അല്ല അടിച്ചതെങ്കിലും,
ഒന്ന് പതറിയ അവന്റെ  കഴുത്തിൽ കാൽ കുടുക്കിയിട്ടവൾ  അവനെ നിലത്തേക്ക് മറിച്ചു.

മറിഞ്ഞുവീണ അവനെ നോക്കി ഒരു നിമിഷം നിൽക്കുമ്പോഴും അവളുടെ ഇരു കൈകളും തലയ്ക്ക് ഇരുവശവും അമർത്തി പിടിച്ചിരുന്നു.

കുറെ സമയത്തേക്ക് ഏഥന്റെ ഇരു ചെവികളും കൊട്ടിയടച്ചു പോയി. ഇരുചെവികളിലൂടെയും ചോരത്തുള്ളികൾ ഇറ്റ് പുറത്തേക്ക് എത്തി.

കടുത്ത വേദനയിൽ ഒന്ന് വളഞ്ഞു കൂടിയ ഏഥനെ കണ്ടതോടെ മാവികയുടെ കോപം വീണ്ടും ആവിയായി പോയി.

ഓടി അവനടുത്തെത്തിയ മാവിക തന്നിൽ മൊട്ടിട്ട വികാരം ഏതെന്ന് അറിയാൻ സാധിക്കാതെ, കൈനീട്ടി അവന്റെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും ഒഴുകിയിറങ്ങിയ ചോരത്തുള്ളികളെ തുടച്ചുമാറ്റി.
അവളുടെ ശരീരത്തെ പൊതിഞ്ഞിരുന്ന പടച്ചട്ട പതിയെ അപ്രത്യക്ഷമായി.

അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോഴെല്ലാം വലതു മാറിടത്തിനടിയിലായി മറഞ്ഞിരിക്കുന്ന തന്റെ ഹൃദയം വല്ലാതെ കുതിച്ചു ചാടുന്നത് മാവിക അസ്വസ്ഥതയോടെ തിരിച്ചറിഞ്ഞു.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.