നാടിന്റെ മേൽ തീർത്താൽ തീരാത്ത പക ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും നല്ലപോലെ സൂക്ഷിക്കണം… ഞാൻ ഉച്ചകഴിയുമ്പോൾ കവലയിലേക്ക് വരാം നമുക്ക് അവിടെ വച്ച് കാണാം ശശിയേട്ടാ…സണ്ണിച്ചാ…നീ ഇപ്പോ പോകുന്നില്ലല്ലോ… നമുക്ക് ഒരുമിച്ച് അങ്ങോട്ടേക്ക് ഇറങ്ങാം…”
അപ്പുറത്തെ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ട് അഭയം തേടി വന്നവരെയെല്ലാം ബന്ധുക്കളുടെ കൂടെ പറഞ്ഞു വിട്ടതിനുശേഷം അവിടെ ബാക്കി ഉണ്ടായിരുന്ന കുറച്ച് നാട്ടുകാരോട് ആയി അവൻ പറഞ്ഞു.
കാലം മാറിയപ്പോൾ ജന്മിത്വം അവസാനിച്ചെങ്കിലും ആ പിൻമുറയിലെ കണ്ണി ആയ ഗിരീഷിന്റെ വാക്കുകൾക്ക്, അവന്റെ വളരെ സ്നേഹപൂർവ്വമായ ഇടപെടലും പ്രശ്നങ്ങളെ തന്മയത്വത്തോടെ പരിഹരിക്കാനുള്ള കഴിവും കാര്യങ്ങളെ വിലയിരുത്തി തീരുമാനമെടുക്കാനുള്ള അസാമാന്യ മിടുക്കും കാരണം അവിടെ മറുവാക്ക് ഉണ്ടായിരുന്നില്ല.
” ആയിക്കോട്ടെ മോനേ എന്നാൽ ഞങ്ങൾ പോകുവാണ്… നമുക്ക് വൈകുന്നേരം കാണാം….”
കൂട്ടത്തിലെ തലനരച്ച കാരണവർ ആയ ഭാസ്കരേട്ടൻ അവനോട് പറഞ്ഞശേഷം ബാക്കിയുള്ളവരെയും വിളിച്ചു പുറത്തേക്ക് നടന്നു.
“എടാ ഗിരി…. ഞാനും പോയേക്കുവാ… ആ ചായക്കടയിൽ മൂന്നാല് വാഴക്കുല കൊണ്ട് കൊടുക്കാമെന്ന് ഏറ്റിരുന്നു… അത് ഒന്ന് വെട്ടി കൊടുത്തിട്ട് വരാം… എങ്കിൽ വൈകുന്നേരം കടയിൽ കാണാം…”
എല്ലാവർക്കും ഒടുവിൽ പോകാൻ വേണ്ടി ഇറങ്ങിയ സണ്ണിച്ചൻ അവനോട് ആയി പതിയെ പറഞ്ഞു.
അവനും കൂടി പോയി കഴിഞ്ഞ് അകത്തേക്ക് തിരിഞ്ഞ ഗിരീഷ് തന്റെ മുന്നിൽനിന്ന് ഇന്ദുവിനെ ഒന്ന് ഇരുത്തി
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്