രുധിരാഖ്യം -4 [ചെമ്പരത്തി ] 350

എല്ലാം തീയിൽ ചുട്ടുകളഞ്ഞു. കുറച്ചു പേരൊക്കെ അപ്പുറത്തെ ഗ്രാമങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് പോയി…”

മുന്നിൽ നിന്ന പവിത്രൻ എന്ന,അൽപ്പം പ്രായമുള്ളയാൾ തീർത്തും ദയനീയതയോടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ  നിശബ്ദനായിരുന്ന ഗിരീഷിന്റെ കണ്ണുകൾ  തനിക്ക് പരിചയമില്ലാത്ത ആ സാധുക്കളുടെ മുകളിൽ ആയിരുന്നു.

ഘോര യുദ്ധത്തിനിടയിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട് അംഗഛേദം വന്നവരെ പോലെ തളർന്ന് അവശരായി തീർത്തും നിസ്സഹായരായിരുന്നു അവർ.

തന്നെ നോക്കിയ കുട്ടികളുടെ കണ്ണുകൾ എല്ലാം പേടിയുടെ ആഴങ്ങളിൽനിന്ന് തെല്ലുപോലും മുക്തമായിട്ടില്ല എന്ന്  മനസ്സിലായ ഗിരീഷ് പതിയെ തലതിരിച്ച് ഇന്ദുവിനെ ഒന്ന് നോക്കി.

അവളുടെ മുഖത്ത് കുറ്റബോധത്തിൽ നിന്ന് ഉടലെടുത്ത ഒരുതരം നിസ്സംഗഭാവം ആയിരുന്നു ഉണ്ടായിരുന്നത് എന്ന് കണ്ട് ഗിരീഷ് വീണ്ടും ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞു.

“ചന്ദ്രേട്ടാ തൽക്കാലം നിങ്ങൾ ഇവരെയെല്ലാം അവരവരുടെ ബന്ധു വീടുകളിലേക്ക് ആക്ക്….. പിന്നെ ആർക്കെങ്കിലും വീട്ടിൽ നെല്ലോ  മറ്റോ കുറവുണ്ടെങ്കിൽ ഇവിടെ വന്നാൽ മതി. എടുത്തു തരാം…. ആരും പേടിക്കണ്ട കേട്ടോ…. എന്തെങ്കിലും ഒരു പരിഹാരം ഇല്ലാതിരിക്കാൻ വഴിയില്ല….നമുക്ക് ശ്രമിച്ചു നോക്കാം…”

മനസ്സിൽ വലിയ പ്രതീക്ഷ ഒന്നുമില്ലെങ്കിലും അവർക്ക് ആത്മവിശ്വാസം പകരാൻ എന്നവണ്ണം ഗിരീഷ് എല്ലാവരോടുമായി പറഞ്ഞു.

“ഇത് അവളുടെ തന്നെ കളിയാണ്… രാത്രി സമയത്ത് ആരും പുറത്തിറങ്ങാതെ ശ്രദ്ധിക്കണം.. സാധാരണ മന്ത്രവാദികൾക്ക് ഒന്നും അവളെ പരാജയപ്പെടുത്താൻ കഴിയില്ല. നമ്മുടെ ശിവയെയും അവനെ കൊണ്ടുപോയ  മന്ത്രവാദിയെയും കൊന്നത് ആ യക്ഷി ആണ്… അവൾക്ക് നമ്മുടെ

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.