ഇത്തവണയും അകത്തേക്ക് ഇരിക്കാൻ അവർ ഏഥനെ ഏറെ നിർബന്ധിച്ചു. ഇത്തവണയും അവൻ എന്തൊക്കെയോ പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞുമാറി.
” ഇന്ദു എവിടെ അമ്മേ…. ”
രേവതി അമ്മ ഒറ്റയ്ക്ക് ചോറുവിളമ്പി കൊണ്ട് വച്ചത് കണ്ടിട്ട് ഗിരീഷ് അവരെ നോക്കി.
“അവൾ നേരത്തെ ചോറുണ്ടു….. ബുക്കോ എന്തോ എടുക്കണം എന്നും പറഞ്ഞ് ഗൗരിയുടെ അടുത്തേക്ക് പോയിട്ടുണ്ട്…. ”
” ഈ പെണ്ണ്…… വെറുതെ അമ്മാവന്റെ വായിലിരിക്കുന്ന ചീത്ത കേൾക്കാനാ ഇപ്പോ അങ്ങട് പോയേക്കണേ…? ”
ഗിരീഷ് തലയിൽ കൈവെച്ചു കൊണ്ട് അമ്മയെ നോക്കി ചോദിച്ചു.
” അതിന് അമ്മാവൻ അവിടെ ഇല്ലടാ…. നാത്തൂന്റെ അകന്ന ബന്ധത്തിൽ പെട്ട ആരുടെയോ കല്യാണമാണ്…. അവിടെ പോയിരിക്കുകയാണ് അമ്മാവനും നാത്തൂനും കൂടി…. ഗൗരിയെ അപ്പുറത്തെ വീട്ടിലെ അവരെ ഏൽപ്പിച്ചിട്ട് ആണ് പോയിരിക്കണത്… അത് അറിഞ്ഞപ്പോൾ ഇറങ്ങി പാഞ്ഞതാ പെണ്ണ്… ഇനിയിപ്പോ അവര് വരാൻ ആയിട്ട് നോക്കിയാൽ മതിയാകും… ”
ഗിരീഷിനെ ആശ്വസിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.
“അമ്മേ…കളപ്പുരയുടെ താക്കോൽ ഇങ്ങ് തായോ….”
ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഗിരീഷ് വിളിച്ചുപറഞ്ഞു.
” എടാ ചെക്കാ നീ കാര്യമായിട്ട് പറഞ്ഞതായിരുന്നോ….?? ഞാനോർത്തു എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതായിരിക്കുമെന്ന്… ഇവിടെ ഇത്രയും വലിയ വീട് കിടക്കുമ്പോൾ അവിടെ പോയി താമസിക്കുകയൊന്നും വേണ്ട… മോനിവിടെ നിന്നാൽ മതി… ”
അവർ അക്കിടി പറ്റിയെന്ന ഭാവത്തിൽ നെറ്റിയിൽ കൈവെച്ചു കൊണ്ട് ഗിരീഷിനെയും ഏഥനേയും മാറി മാറി നോക്കിയിട്ട് പറഞ്ഞു.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്