രുധിരാഖ്യം -4 [ചെമ്പരത്തി ] 350

കൊണ്ട് അമ്മയോട് ആയി  വിളിച്ചു പറഞ്ഞു.

“അതിന് ഇവിടെ ആർക്കും അയിത്തം ഒന്നുമില്ല… ഒരു വിരുന്നുകാരൻ വന്നിട്ട് പുറത്ത് ഇരുത്തി ഭക്ഷണം കൊടുക്കാൻ… വാ മോനെ… ഗിരി നീ അവനെയും വിളിച്ചു കൊണ്ട് അകത്തേക്ക് വാ…”

ഗിരീഷ് പറഞ്ഞതുകേട്ട് തിടുക്കത്തിൽ പുറത്തേക്ക് ഇറങ്ങി വന്ന രേവതി അമ്മ അവനെ നോക്കി അല്പം ദേഷ്യത്തിൽ പറഞ്ഞു.

“അയിത്തം  ഒന്നും ഉള്ളത് കൊണ്ടല്ല അമ്മേ… ഇവിടെ ഇരുന്നാൽ ഈ നാടിന്റെ ഭംഗിയൊക്കെ കണ്ട് ആസ്വദിച്ച് കഴിക്കാമല്ലോ എന്നോർത്താണ്….അമ്മ ഇങ്ങോട്ട് എടുത്താൽ മതി…”

ഗിരീഷിനോട് അവർ ദേഷ്യപ്പെടും എന്നോർത്തിട്ടോ എന്തോ ഏഥൻ പെട്ടെന്ന് തന്നെ രേവതിയമ്മയ്ക്ക് മറുപടി കൊടുത്തു.

“എന്നാലും ഇവിടെയിരുന്ന്….. ”

രേവതിയമ്മ ഒരു തൃപ്തി ആകാത്തത് പോലെ ഇരുവരെയും മാറി മാറി നോക്കി.

“സാരമില്ല അമ്മേ…. ഞങ്ങൾ ഇവിടെ ഇരുന്നോളാന്നേ…”

ഒന്നുകൂടി അവരെ കണ്ണുചിമ്മി കാണിച്ചിട്ട് ഏഥൻ ഉറപ്പിച്ചു പറഞ്ഞതോടെ രേവതിയമ്മ അകത്തേക്ക് നടന്നു.
ഒന്ന് ദീർഘനിശ്വാസം വിട്ട് ഏഥൻ നേരെ ഇരുന്നു.

അല്പസമയത്തിനുശേഷം  രേവതി അമ്മയോടൊപ്പം ഭക്ഷണവും എടുത്തു പുറത്തേക്ക് വന്ന ഇന്ദുവിന്റെ മുഖത്ത് നേരത്തെ കണ്ട കോപം ഉണ്ടായിരുന്നില്ല, എന്നാൽ അത് ഒട്ടും പ്രസന്നവും ആയിരുന്നില്ല.

ഭക്ഷണം കഴിച്ചതിനുശേഷം പാത്രങ്ങൾ എല്ലാം എടുത്ത് അകത്തേക്ക് കൊണ്ടുപോകുമ്പോൾ ചുണ്ട് കോട്ടി കണ്ണു കൂർപ്പിച്ച് അവൾ ഏഥനെ നോക്കിയെങ്കിലും അവന്റെ ചുണ്ടിൽ  ഒരു ചെറുചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

” ഗിരി…..നീ എനിക്കൊരു ഹെൽപ് ചെയ്യണം….എനിക്ക്

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.