രുധിരാഖ്യം -4 [ചെമ്പരത്തി ] 350

അവന്റെ കൈവെള്ളയിൽ കയറിയശേഷം തന്റെ ബാക്കിയുണ്ടായിരുന്ന തണ്ടിനെ ഏഥന്റെ വിരലുകളിൽ ചുറ്റിയ  ആ മൊട്ട് പൂർണ്ണമായും വിടർന്നൊരു താമരപ്പൂവായി മാറി.

ആരുടെയും തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന, മത്തുപിടിപ്പിക്കുന്ന ഒരു സുഗന്ധം അതിൽ നിന്നുയർന്ന് അവിടമെങ്ങും പരന്നു.

തണുത്ത പുലർകാലത്ത് മഞ്ഞിൻ കണങ്ങളെ പേറി തലകുനിച്ചു നിന്ന നെൽക്കതിരുകളെ തലോടി  എവിടെനിന്നോ പാറിവന്ന ഇളംകാറ്റ് ആ സുഗന്ധവും പേറി അവിടെങ്ങും അലഞ്ഞുതിരിഞ്ഞു.

കലിതുള്ളി അകത്തേക്ക് പോയിരുന്ന ഇന്ദു രേവതിയമ്മയോടൊപ്പം അടുക്കളയിൽ നിൽക്കുമ്പോൾ, തന്റെ നാസികയിലേയ്ക്ക് അനുവാദം ചോദിക്കാതെ കടന്നുവന്ന സുഗന്ധത്തെ മൂക്ക് വിടർത്തി വലിച്ചെടുത്തു.

കണ്ണുകളടച്ച് തന്നിലേക്ക് ആവാഹിച്ച  ആ മാസ്മരിക സുഗന്ധത്തിന്റെ ഫലമെന്നോണം തന്റെ ഉള്ളിൽ ആരോടെന്നില്ലാതെ ഉണ്ടായിരുന്ന കോപം പതിയെ ഇല്ലാതാകുന്നത് അവളറിഞ്ഞു.

തന്റെ നനഞ്ഞ ഉടുപ്പുകൾ മാറിയിട്ട് തിരിച്ചു വേഗം കുളത്തിന് അരികിലേക്ക് എത്തിയ ഗിരീഷിന്റെ കാലൊച്ച അകലെനിന്നേ മനസ്സിലായത് കൊണ്ടായിരിക്കണം, ഏഥന്റെ വിരലുകളിൽ നിന്ന് ചുറ്റഴിഞ്ഞ താമരപ്പൂ വേഗം കൂമ്പി, വെള്ളത്തിൽ ഒഴുകി നടന്നത്.

“ഏഥൻ… ഏഥൻ… നീ ഇത്ര പെട്ടെന്ന് ഇവിടെ കിടന്നുറങ്ങിയോ….?? ”

തിരികെ വന്ന ഗിരീഷ് അവനെ കുലുക്കി വിളിച്ചു.

” ഹേയ്…. ഉറങ്ങിയൊന്നുമില്ലെടാ. ഒന്ന് മയങ്ങി പോയി…നല്ല തണുപ്പ് അല്ലേ..? ”

കണ്ണുതുറന്ന ഏഥൻ പുഞ്ചിരിയോടു കൂടി അവനെ നോക്കി.

“നീ വന്നേ… അമ്മ അവിടെ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ട് വിളിക്കുന്നുണ്ട്….”

തോളത്ത് കിടന്ന തോർത്ത്  എടുത്തു മുഖത്ത് വീണ മഞ്ഞുതുള്ളികളെ അമർത്തി തുടക്കുന്നതിനിടയിൽ

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.