രുധിരാഖ്യം -4 [ചെമ്പരത്തി ] 350

പക്ഷേ എനിക്ക് അറിയാവുന്നത് വെച്ച് ഒന്ന് ശ്രമിച്ചു നോക്കാം… പോയാൽ ആർക്കും വേണ്ടാത്ത ഒരു ജീവൻ അന്ന് പോകും എന്നല്ലേ ഉള്ളൂ…. വിജയിച്ചാൽ ഒരു നാട് മുഴുവൻ രക്ഷപ്പെടും…. അല്ല ഒരു രാജ്യം മുഴുവനും കൂടി…. ”

പറഞ്ഞു തീർത്ത ഏഥനിൽ നിന്ന്,അവസാന വാചകങ്ങൾ പറയുമ്പോൾ ഒരു നെടുവീർപ്പ് ഉയർന്നു.

ആരുമില്ലാത്തതിന്റെ വേദന അവനെ നല്ലപോലെ അലട്ടുന്നുണ്ട് എന്ന് മനസ്സിലായ ഗിരീഷ് പതിയെ അവന്റെ തോളിൽ മുറുകെ പിടിച്ചു.

“നീ പോയി ഈ നനഞ്ഞത് ഒക്കെ മാറ്റിയിട്ട് വാ ഗിരീ…”

തിളക്കം അൽപ്പം മങ്ങിയ കണ്ണുകളോടെ  ഏഥൻ അവനെ നോക്കി പറഞ്ഞു.

“നീയും വാ ഏഥൻ…. എന്തിനാ ഈ തണുപ്പത്ത് ഇരിക്കുന്നേ…”

എഴുന്നേറ്റുനിന്ന് ഗിരീഷ് അവനു നേർക്ക് കൈ നീട്ടി കൊണ്ട് പറഞ്ഞുവെങ്കിലും ഏഥൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

“നീ പൊയ്ക്കോ ഗിരീഷേ…ഞാൻ ഇത്തിരി സമയം കൂടി കഴിഞ്ഞിട്ട് വന്നേക്കാം… നല്ല തണുത്ത അന്തരീക്ഷം അല്ലേ… കുറച്ച്  സമയം ഒന്ന് ഇരിക്കട്ടെ ഇവിടെ…”

കുറച്ചുനേരം നിർബന്ധിച്ച ശേഷവും താൻ കൂടെ ചെല്ലില്ല  എന്ന് മനസ്സിലായപ്പോൾ   തന്നെ നോക്കി അൽപനേരം കൂടി നിന്ന ശേഷം വീട്ടിലേക്ക് നടക്കുന്ന ഗിരീഷിനെ നോക്കിക്കൊണ്ട് ഏഥൻ കുളത്തിലേക്ക് ഇറങ്ങുന്ന കൽപ്പടവിൽ മലർന്നുകിടന്നു.

കുളത്തിലെ തെളിഞ്ഞ വെള്ളത്തിന്റെ ഒരു മൂലയ്ക്ക് കൂമ്പി നിന്നിരുന്ന താമരമൊട്ട്, തന്റെ തണ്ടിൽ നിന്ന് സ്വയമേ പൊട്ടി മാറി, വെള്ളത്തിലേക്ക് മുങ്ങിക്കിടക്കുന്ന  ഏഥന്റെ കൈവെള്ളയിലേക്ക്, ചെറു ഓളങ്ങളെ കൂട്ടുപിടിച്ച് കയറി.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.