അയാൾക്ക് പറ്റിയതും അതാണ് ദുർമന്ത്രവാദം അല്ലാതെ സത് മന്ത്രവാദം അയാൾക്ക് അറിയില്ലായിരുന്നു. അയാൾ മറ്റെന്തോ മോഹിച്ചാണ് അതിനുവേണ്ടി ഇറങ്ങിയത്. അത് നടന്നില്ല.അതുകൊണ്ടുതന്നെ, നീ ആരോ ആയ്ക്കോട്ടെ…….നിന്നെ കൂടി നഷ്ടപ്പെടുത്താൻ കഴിയില്ല ഏഥൻ.. നീ ഇതൊന്നും കാണാൻ ഇവിടെ നിൽക്കണ്ട.. നീ ഇവിടെ ഇന്ന് ജീവനുംകൊണ്ട് പൊയ്ക്കോളൂ… മാവികയുടെ പരാക്രമം എല്ലാം കഴിഞ്ഞ് ജീവനോടെ ആരെങ്കിലുമുണ്ടെങ്കിൽ എന്നെങ്കിലുമൊരിക്കൽ നമുക്ക് കാണാം….”
നിരാശയുടെ പടുകുഴിയിൽ എന്നവണ്ണം ഉള്ള ഗിരീഷിന്റെ ശബ്ദം ഏഥന്റെ ചെവിയിൽ മുഴങ്ങി.
“എനിക്ക് അങ്ങനെ ഇവിടുന്ന് പോകാൻ കഴിയില്ല ഗിരീഷേ… ഞാൻ പോയിക്കഴിഞ്ഞാൽ അതിനടുത്ത നിമിഷം മാവികയുടെ ബാക്കിയുള്ള സൈന്യം ഈ ഗ്രാമങ്ങളെ ആക്രമിക്കും.. നിമിഷനേരംകൊണ്ട് പുൽത്തരുമ്പ് പോലും ഇല്ലാതാകും. അത് അവൾ എനിക്ക് തന്ന ശാപമാണ്. അവൾ അനുവദിച്ചാൽ അല്ലാതെ ഇനി എനിക്ക് അവളുടെ സാമ്രാജ്യത്തിൽ പെട്ട ഈ ഗ്രാമങ്ങൾ വിട്ട് പോകാൻ കഴിയില്ല……. പിന്നെ ഇന്ദു….നിനക്ക് തോന്നുന്നുണ്ടോ ഒരു പ്രതിരോധവും ഇല്ലാതെ അവൾ കീഴടങ്ങിയത് വെറുതെയാണെന്ന്…?? അല്ല…. അവൾക്ക് എന്തോ ലക്ഷ്യമുണ്ട്… അതിന് അവൾക്ക് എന്നെ വേണം…അതുകൊണ്ടുതന്നെ അവൾ മനപ്പൂർവ്വം കീഴടങ്ങിയതാണ് എന്ന് എന്റെ മനസ്സ് പറയുന്നു…..മാവികയോളം ആവില്ലെങ്കിലും അസാധാരണമായ ശക്തിശാലി തന്നെയാണ് ഇന്ദുവും… പക്ഷേ അവളിൽ മനുഷ്യന്റെതായ ഗുണങ്ങൾ ഉള്ളതുകൊണ്ട് പ്രതികരണം കുറച്ചു കൂടി മനുഷീകം ആയിരിക്കുമെന്ന് മാത്രം… പിന്നെ എന്റെ കാര്യം….. ഞാൻ ഈ മന്ത്രവാദങ്ങൾ ഒന്നും പഠിച്ചിട്ടില്ല…
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്