ചുണ്ടിൽ ഊറിയ ചിരിയോടെ തന്നെ അവളെ നോക്കി കണ്ണു ചിമ്മി കാണിച്ചു.
അതോടെ ഒന്നുകൂടി ദേഷ്യം കൂടിയ ഇന്ദു നിലത്ത് ഒന്ന് ആഞ്ഞു ചവിട്ടിയിട്ട് അവിടെ കുളപ്പടവിൽ ഇരുന്ന ഗ്ലാസുകളും എടുത്തു, വെള്ളത്തിൽ തുഴഞ്ഞ് നിൽക്കുന്ന ഗിരീഷിനെ ഒന്ന് മുഖം കോട്ടി കാണിച്ചശേഷം ചവിട്ടി തുള്ളി വീട്ടിലേക്ക് നടന്നു.
അവൾ പോകുന്നതും നോക്കി ചിരിയോടെ തന്നെ കുളപ്പടവിലേക്ക് ഇരുന്ന ഏഥനെ, പോകുന്ന വഴി അവൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കി അവന്റെ മുഖത്ത് ഉള്ള ചിരി കാണുമ്പോൾ അവളുടെ മുഖത്തെ കോപം പിന്നെയും കൂടും.
” നീ കേറി പോരേ ഗിരീഷേ… ഇനി എന്ത് കാണാനാ വെള്ളത്തിൽ കിടക്കുന്നേ… ”
കളിയാക്കിയെന്നവണ്ണം ഏഥൻ ഗിരീഷിനെ നോക്കി പറഞ്ഞു.
“ഏഥൻ…. സത്യം പറ നീ ഒരു മന്ത്രവാദി അല്ലേ….?? അല്ലെങ്കിൽ മാവികയേയും ഇന്ദുവിനെയും എങ്ങനെ ആണ് നിനക്ക് തടുത്തുനിർത്താൻ കഴിഞ്ഞത്…?”
ചെറിയൊരു ചമ്മലോടെ കുളത്തിൽനിന്ന് കയറി കുളപ്പടവിലേക്ക് ഇരുന്ന് തന്റെ മുഖം ഇരുകൈകൾകൊണ്ടും അമർത്തി തുടച്ച ഗിരീഷ് അവനെ നോക്കി ചോദിച്ചു.
“നിനക്ക് എന്തു തോന്നുന്നു ഗിരീഷേ…?? ”
മറുപടി പറഞ്ഞില്ലെങ്കിലും അവൻ ഒരു മറുചോദ്യം ഉന്നയിച്ചു.
“എനിക്ക് എന്ത് തോന്നുന്നു എന്നതല്ല ഏഥൻ ഇവിടുത്തെ പ്രശ്നം.. ഞങ്ങൾ ഒരുമിച്ച് പോയി കണ്ട, ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി കൊല്ലപ്പെട്ട ആ മന്ത്രവാദി പറഞ്ഞിരുന്നു, സത് മന്ത്രവാദവും ദുർമന്ത്രവാദവും ഒരേപോലെ അറിയാവുന്ന ഒരാൾക്ക് അല്ലാതെ മറ്റൊരാൾക്കും അവളെ കീഴ്പ്പെടുത്താൻ കഴിയില്ല എന്ന്…
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്