” ശിവയെ കൊന്നത് മാവിക അല്ല ഗിരീഷേ… നീ കാണാൻ പോയ മന്ത്രവാദിയുടെ അടിമ ആയ മൂർത്തി ആണ് അവന്റെ ജീവൻ എടുത്തത്…….. പിന്നെ ഇന്ദൂ….. എനിക്കറിയാം നിന്നിലൂടെയാണ് ഇന്നലെ ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഉള്ള വിവരങ്ങൾ മാവിക അറിഞ്ഞതെന്ന്….. ഇന്നലെ ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ മുതൽ നിനക്ക് ഞങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും കിട്ടുന്നില്ലായിരുന്നു അല്ലേ….??? മ്മ്മ്മ്??… ”
ചോദ്യത്തോടൊപ്പം ഒരു പുശ്ചഭാവവും അവന്റെ വാക്കുകളിൽ നിഴലിച്ചു നിന്നു.
” ഗിരീഷേ മാവിക ഇനി വരില്ല…. അവൾ ഇനി ആരെയും ഉപദ്രവിക്കുകയും ഇല്ല. ആ കാര്യം ഞാൻ തീർപ്പാക്കിയിട്ടുണ്ട്… ”
ഇന്ദുവിനെ നോക്കി പരിഹാസ ഭാവത്തിൽ അവൻ പറഞ്ഞതോടെ അവളുടെ മുഖം കോപത്താൽ ചുവന്നു തുടുത്തു. ഇരുവരെയും ഞെട്ടിച്ചുകൊണ്ട് കയ്യിലിരുന്ന കാപ്പി ഗ്ലാസ് കുളത്തിലേക്ക് വലിച്ചെറിഞ്ഞു ചാടിയെണീറ്റ അവളുടെ പിന്നിൽ രണ്ട് വലിയ ചിറകുകൾ ഞൊടിയിടയിൽ വിടർന്നു വന്നു. നെറ്റിയിൽ കിരീടവും തെളിഞ്ഞു.
ഏഥന് നേർക്ക് ആഞ്ഞ അവളുടെ മുന്നിലേക്ക് ഗിരീഷ് ഒരു തടസം പോലെ കയറി നിന്നെങ്കിലും, അവൾ കൈയുയർത്തി ഒന്ന് തട്ടിയതോടെ ഗിരീഷ് കുളത്തിലേക്ക് തെറിച്ചുവീണു.
ഒരു നിമിഷം ഞെട്ടി എഴുന്നേറ്റ ഏഥൻ കുളത്തിലേക്ക് നോക്കി നിന്നപ്പോഴേക്കും ഇന്ദു ഏഥന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മുകളിലേക്ക് ഉയർത്തി.
പെട്ടെന്നുള്ള അവളുടെ ആക്രമണത്തിൽ ഏഥൻ ആദ്യമൊന്ന് പകച്ചെങ്കിലും ഒരു പുഞ്ചിരിയോട് കൂടി അവൻ സമനില വീണ്ടെടുത്തു.
അല്പം ചരിഞ്ഞ് നിന്നിരുന്ന അവളുടെ ചിറകുകളുടെ അരിക് ബ്ലേഡ് പോലെ മൂർച്ചയുള്ളതായിത്തീരുന്നത് ഏഥൻ കണ്ടു.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്