കീഴ്പ്പെടുത്തി. രാജ്ഞി,മാവികയുടെ കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടോ രക്ഷപെട്ടു പോയി. എവിടെയാണെന്ന് ഇതുവരെ അറിവില്ല. . കൊട്ടാരവും രാജ്യവും ആക്രമിക്കപ്പെട്ടെങ്കിലും അവളുടെ സൈന്യം പാതിയിൽ ഏറെ ഇപ്പോഴും ബാക്കിയുണ്ട്….. ഒരു വിളിക്കപ്പുറം പറന്നെത്താൻ. ”
പറഞ്ഞുകൊണ്ട് അവർ കറങ്ങിത്തിരിഞ്ഞ് കുളത്തിന് അടുത്തേക്ക് എത്തിയിരുന്നു.
“ഏഥൻ… നിനക്കെങ്ങനെ ഇതൊക്കെ….”
ഗിരീഷ് തന്റെ ചോദ്യം പൂർത്തിയാക്കിയില്ല എങ്കിലും അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് ഏഥന് മനസ്സിലായിരുന്നു.
” ഞാൻ പറഞ്ഞില്ലേ നിന്നോട്…. ആരോരുമില്ലാതെ അനാഥൻ ആയി കഴിഞ്ഞപ്പോൾ ഒരു യാത്രയിലായിരുന്നു ഞാൻ. അങ്ങനെ കണ്ടുമുട്ടിയതാണ് തഞ്ചാവൂരിൽ വെച്ച് ഒരു ബ്രാഹ്മണ സന്യാസിയെ…… കുറേക്കാലം അങ്ങേരുടെ കൂടെ നടന്നതിന് കിട്ടിയ സമ്മാനമായി കുറച്ച് വിദ്യകളൊക്കെ പഠിപ്പിച്ച് തന്നിട്ടുണ്ട്…. അത് വച്ച് അറിഞ്ഞതാണ്.”
ഒഴിഞ്ഞ കാപ്പി ഗ്ലാസ് കുളപ്പടവിലേക്ക് വച്ചിട്ട് ഏഥൻ ഒരു ചെറു കല്ലെടുത്ത് കുളത്തിലേക്ക് എറിഞ്ഞു. ഓളങ്ങൾ ഉണ്ടാക്കി അത് കുളത്തിന്റെ അടിത്തട്ടിൽ മറഞ്ഞു.
അപ്പോഴും ഇടം കണ്ണിലൂടെ അവൻ കാണുന്നുണ്ടായിരുന്നു, രൂക്ഷമായ നോട്ടത്തോടെ തന്റെ ഓരോ ചലനവും വീക്ഷിക്കുന്ന ഇന്ദുവിനെ.
“ഏഥൻ….. നീ കണ്ടതിലും അറിഞ്ഞതിലും കൂടുതൽ ഞങ്ങൾ അനുഭവിച്ചു കഴിഞ്ഞു… തലനാരിഴയ്ക്കാണ് പലപ്പോഴും ജീവനോടെ രക്ഷപ്പെട്ടത്… അത് എത്ര നാളത്തേക്ക് എന്ന് അറിയില്ല. എന്റെ ശിവ അവൻ പോയി. അവനെ അവൾ കൊന്നു. അറിയില്ല ഇതിൽ നിന്ന് ഒന്ന് രക്ഷപ്പെട്ടു പോകാൻ എങ്ങനാ കഴിയുക എന്ന്….”
തീർത്തും നിരാശയുടെ പടുകുഴിയിൽ എന്നവണ്ണം ആയിരുന്നു ഗിരീഷിന്റെ സ്വരം.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്