ഇറങ്ങിയ ഗിരീഷിനോട് ഏഥൻ പതിയെ പറഞ്ഞു.
ഒന്ന് സംശയത്തിൽ ഏഥനെ നോക്കിയ ഗിരീഷ് പിന്നെ തിരിഞ്ഞ് അകത്തേക്ക് കയറി ഇന്ദുവിനെയും വിളിച്ചു. മുറ്റം കടന്ന് ഇരുവരും മുന്നിലത്തെ വഴിയിലേക്ക് ഇറങ്ങിയപ്പോഴേക്കും തനിക്കുള്ള ഒരു ഗ്ലാസ് കാപ്പിയുമായി ഇന്ദുവും അവരുടെ കൂടെ എത്തി.
ഏഥന്റെ തൊട്ട് പിന്നാലെ നടന്ന് ഗിരീഷിനെ കൈയിൽ മുറുകെ പിടിച്ചിട്ട് ഇന്ദു ‘എന്താ’ എന്ന അർത്ഥത്തിൽ ഇഷ്ടക്കേടോടെ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി. ‘അറിയില്ല’ എന്ന് ഗിരീഷ് പതിയെ തലയാട്ടി.
“ഇന്ദൂ……. എനിക്കറിയാം നിന്നിൽ ഒരു ഭാഗം മാവിക ആണെന്ന്…നീ കാണുന്നതും ചിന്തിക്കുന്നതും എല്ലാം അവൾക്ക് കേൾക്കാൻ ആകുമെന്നും..”
കാപ്പി ഗ്ലാസ് ഒന്ന് ചുണ്ടോടടുപ്പിച്ച്കൊണ്ട് പിന്തിരിഞ്ഞ് നോക്കാതെ തന്നെ അമർത്തിയ, ദൃഢമായ സ്വരത്തിൽ ഏഥൻ പറഞ്ഞു.
ഗിരീഷിന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് ആണ് പാഞ്ഞതെങ്കിൽ ചെറിയൊരു നടുക്കം തന്നിൽ ഉണ്ടായ ഇന്ദു ഗിരീഷിന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു.
” ഞങ്ങൾ തമ്മിൽ ഇന്നലെ രാത്രി കണ്ടിരുന്നു… ഗിരീഷേ….ഞാനും മാവികയും തമ്മിൽ……നിങ്ങൾ അറിയാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട് അവളുടെ പിന്നിൽ…. ”
അവൻ ഒരു നെടുവീർപ്പോടെ നിർത്തിയിട്ട് കയ്യിലിരുന്ന ഗ്ലാസ് ഒന്നുകൂടി ചുണ്ടോടടുപ്പിച്ചു.
“നിങ്ങൾക്ക് കുറച്ച് ഒക്കെ അറിയാമായിരിക്കും… പിന്നെ നിങ്ങൾക്ക് അറിയാവുന്നത് പോലെ മാവിക വെറും സൈന്യാധിപ മാത്രമല്ല… ഇസിയോ മത്സ്യവംശത്തിന്റെ രാജകുമാരി കൂടിയാണ്. സകല വിദ്യകളിലും അതിനിപുണ. അതീവ ശക്തിയുള്ളവൾ.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്