പുറത്തുനിന്നുള്ള സംസാരം അതിനാൽ പുറത്തെക്കെത്തിയ രേവതിയമ്മ ഇന്ദുവിന് കൂടുതൽ എന്തെങ്കിലും ചോദിക്കാൻ സമയം കൊടുക്കാതെ,ഏഥനെ കണ്ടു കൊണ്ട് ചോദിച്ചു.
” ഇല്ല അമ്മേ ഞാൻ കുറച്ചു ദൂരം പോയായിരുന്നു…പക്ഷേ തിരിച്ചു വരേണ്ട ഒരു ആവശ്യമുണ്ടായിരുന്നു അതുകൊണ്ട്……. ”
ഏഥൻ അവരെ നോക്കി പൂർത്തിയാക്കാതെ നിർത്തി.
“ആയിക്കോട്ടെ ഞാൻ കാപ്പി എടുക്കാം… അപ്പോഴേക്കും നിങ്ങൾ പല്ലുതേച്ച് വാ…”
പറഞ്ഞുകൊണ്ട് രേവതിയമ്മ അകത്തേക്ക് നടന്നു. പിന്നാലെ അവനെ ഒന്ന് ഇരുത്തി നോക്കിയതിനുശേഷം ഇന്ദുവും. അവളുടെ നോട്ടം കണ്ട് ഏഥൻ ഒരു ചെറു മന്ദഹാസം മറുപടിയായി കൊടുത്തു.
“ഏഥൻ നീ…. ”
എത്ര നേരം ഒന്നും മിണ്ടാൻ ആകാതെ വാക്കുകൾ നഷ്ടപ്പെട്ട് നിന്നിരുന്ന ഗിരീഷ് പതിയെ തന്റെ ചുണ്ടനക്കി.
“ഞാൻ എങ്ങനെ ബാക്കിയായി എന്നല്ലേ നിന്റെ ചോദ്യം…. എല്ലാത്തിനും മറുപടി പറയാം….ആദ്യം ഇതൊന്നു കഴിയട്ടെ… ”
പറഞ്ഞു കൊണ്ട് അവൻ തന്റെ പല്ലുതേപ്പ് പൂർത്തിയാക്കി മുഖം കഴുകാൻ വേണ്ടി കിണറ്റിൻ കരയിലേക്ക് നടന്നു.
പിന്നാലെ പോകാൻ ആഞ്ഞ ഗിരീഷ് എന്തോ ഓർത്തുകൊണ്ട് പിന്നെ അടുക്കള കോലായ്ക്ക് നേരെനടന്നു. അവനും കൂടി വേഗം പല്ലുതേച്ച് വന്നതോടെ രേവതിയമ്മ എടുത്ത് കൊടുത്തു വിട്ട രണ്ട് ഗ്ലാസ് കാപ്പി ഇന്ദു ഉമ്മറത്തേക്ക് കൊണ്ടുചെന്നു.
” ഗിരീഷേ തന്റെ അനിയത്തികൊച്ചിനോടും കൂടി ഒരു ഗ്ലാസ് കാപ്പിയും എടുത്ത് നമ്മുടെ കൂടെ വരാൻ പറ… നമുക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… ”
താൻ കാപ്പി ഗ്ലാസ് എടുത്ത് മുറ്റത്തേക്ക് ഇറങ്ങിയതോടെ,പിറകെ
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്