വേഗത വല്ലാതെ കൂടുന്നതിനാൽ അവന് കിടക്കയുടെ മൃദുത്വം അറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ഒരു കാരണവശാലും താൻ ഏഥനെ പോകാൻ അനുവദിച്ചുകൂടായിരുന്നു എന്ന് ഗിരീഷിന്റെ മനസാക്ഷി അവനോടു ഓർമിപ്പിച്ചു കൊണ്ടിരുന്നു.
ഒരു വേള ഹൃദയമിടിപ്പ് കൂടി തന്റെ ഹൃദയം പൊട്ടിത്തെറിച്ചു പോകുമോ എന്നുപോലും ഗിരീഷ് ഭയപ്പെട്ടു.
ഒടുവിൽ വെളുപ്പാൻ കാലത്ത് എപ്പോഴോ, പുലർച്ചകോഴി കൂവിയതിനുശേഷം മാത്രമാണ് അവന് ഒന്ന് മയങ്ങാൻ സാധിച്ചത്.
“ക്വീഈൗൗൗൗൗൗ…. ”
ഏതാനും സമയം ഒന്ന് മയങ്ങിയപ്പോഴേക്കും ചെവിയിലേക്ക് തുളച്ചുകയറിയ ശബ്ദത്തിൽ ഗിരീഷ് വീണ്ടും ഞെട്ടിയുണർന്നു.
“ക്വീഈൗൗൗൗൗൗ…. ”
വീണ്ടും അതേ ശബ്ദം തന്നെ ചെവിയിലേക്ക് തുളച്ചു കയറിയതോടെ ഗിരീഷ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് പാഞ്ഞു.
വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ അവൻ ഉമ്മറത്തെ ചാരുപടിയിൽ ഇരുവശത്തേക്കും ചിറകുകൾ വിരിച്ചിരിക്കുന്ന ഭീമാകാരനായ പരുന്തിനെ കണ്ടു ഞെട്ടി പുറകോട്ടു ചാടി.
“രാവിലെ നല്ല തണുപ്പുണ്ട് അല്ലേ ഗിരീഷേ…??”
നിൽക്കുന്നതിന് വലതുവശത്ത് മുറ്റത്തു നിന്ന് പരിചിതമായ മുഴക്കമുള്ള ശബ്ദം കേട്ട ഗിരീഷ് ഞെട്ടി തിരിഞ്ഞ് അങ്ങോട്ടേക്ക് നോക്കി.
മുറ്റത്ത്, ഒരു പഴുത്ത മാവില ചുരുട്ടി പല്ലു തേച്ചു കൊണ്ട് നിൽക്കുന്ന ഏഥനെ കണ്ട ഗിരീഷിന് സന്തോഷം കൊണ്ട് പെട്ടെന്ന് ശ്വാസം വിലങ്ങിയത് പോലെ ആയി.
ഒരുനിമിഷം അനങ്ങാതെ നിന്ന അവൻ അക്യുലയെയും ഏഥനേയും ഒന്ന് മാറി മാറി നോക്കിയിട്ട് ഉമ്മറത്തെ ചാരുപടിക്ക് മുകളിലൂടെ ഒറ്റച്ചാട്ടത്തിന് ഏഥന്റെ അരികിൽ എത്തി അവനെ ഇറുകെ കെട്ടിപ്പിടിച്ചു. എന്തിനെന്നറിയാതെ
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്