രുധിരാഖ്യം -4 [ചെമ്പരത്തി ] 350

അവൻ തന്റെ കണ്ണുകളെ കൈത്തണ്ട കൊണ്ട് മറച്ചു പിടിച്ചു.

തന്റെ നെഞ്ചിലേക്ക് എന്തോ വന്ന് അമർന്നതറിഞ്ഞ ഏഥൻ കൈമാറ്റി തന്റെ നെഞ്ചിലേക്ക് നോക്കി.

“അക്യുല…..!!!!!! ”

തന്റെ നെഞ്ചിൽ തലവെച്ച് ശരീരത്തോട് ചേർന്ന് കിടക്കുന്ന ഒരു വലിയ പരുന്തിനെ കണ്ടു ഏഥൻ അതിരറ്റ ആഹ്ലാദത്തോടെ വിളിച്ചു.

“ക്വീഈൗൗൗൗൗൗ…. ”

അതിന്റെ മറുപടിയെന്നോണം  ചെവി തുളയ്ക്കുന്നത് പോലെയുള്ള ശബ്ദത്തിൽ അത് മറുപടി കൊടുത്തു.

( ഈഗിളിന്റെ ശബ്ദം ആർക്കെങ്കിലും കേൾക്കണമെന്ന് ഉണ്ടെങ്കിൽ യൂട്യൂബ് സെർച്ച് ചെയ്താൽ മതി…)

കടുംചുവപ്പാർന്ന കണ്ണുകളും, കഴുത്ത്‌ മുതൽ മുകളിലേക്ക് വെളുത്ത തൂവലും, ശരീരമാസകലം കരിങ്കറുപ്പാർന്ന തൂവലുകളും നിറഞ്ഞ അതിനെ നോക്കി  അതീവ സന്തോഷത്തോടെ അതിന്റെ തലയിൽ തലോടിക്കൊണ്ട് ഏഥൻ നിവർന്നിരുന്നു.

അക്യുലയും തന്റെ സ്നേഹവും സന്തോഷവും പ്രകടിപ്പിക്കാൻ എന്നവണ്ണം  അവന്റെ നെഞ്ചിൽ തലയിട്ടുരച്ചു.

നിവർത്തിപ്പിടിച്ച അവളുടെ ഒരു ചിറകിന്റെ നീളം തന്നെ ഒരാളെക്കാൾ അധികം ഉണ്ടായിരുന്നു.!!

കുറച്ചുനേരം കൂടി അക്യുലയോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്ന ഏഥൻ വീണ്ടും ആ മണ്ണിലേക്ക് മലർന്നുകിടന്ന് കണ്ണുകളടച്ചു.
അക്യുല തന്റെ ചിറകുകൾ വിരിച്ച് അവന്റെ ശരീരത്തെ പൊതിഞ്ഞ് അവനോട് ചേർന്ന് കിടന്നു.
അധികം താമസിക്കാതെ തന്നെ ഏഥൻ ഗാഢമായ നിദ്രയിലേക്ക് വീണു.

************

അതേസമയം തന്റെ മുറിയിൽ ഉറക്കം വരാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ഗിരീഷ്. കൈകളും വിരലുകളും കൂട്ടിത്തിരുമ്മി അവൻ ഇടയ്ക്ക് പോയി കിടക്കും എങ്കിലും തന്റെ ഹൃദയമിടിപ്പിന്റെ

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.