ജലം,അത് രക്തമായി തീർന്നു.
ഒരു ഞെട്ടലോടെ കൈകൾ അകത്തിയ അവന്റെ കയ്യിൽ നിന്ന് അത് ഊർന്ന് വീണ്ടും നദിയിലേക്ക് തന്നെ വീണു. കൈകൾ ആഞ്ഞ് കുടഞ്ഞ ശേഷം അവൻ തന്റെ നീളൻ കുപ്പായത്തിന്റെ ഇരുവശത്തും കൈതുടച്ചു.
ആകെക്കൂടി കലുഷിതമായ മനസ്സോടെ പിന്നോട്ടേക്ക് മാറി മണൽപ്പരപ്പിലേക്ക് ഇരുന്ന ഏഥൻ പതിയെ ഇരുകൈകളും തലയ്ക്ക് പിന്നിൽ കെട്ടിയ ശേഷം മണലിലേക്ക് മലർന്നു.
തെളിഞ്ഞ വാനിൽ നിറഞ്ഞുനിന്ന നക്ഷത്രങ്ങൾ അവനെ കണ്ണുചിമ്മി കാണിച്ചു. ഇടയ്ക്കെപ്പോഴോ അതിൽ ഒന്നിന്റെ നിറം ചുവപ്പ് ആയിത്തീർന്നത് കണ്ട് ഏഥന്റെ കണ്ണുകൾ ഒന്ന് വികസിച്ചു.
പൊടുന്നനെ പിടഞ്ഞെണീറ്റ അവൻ കൈനീട്ടി തന്റെ തോൾസഞ്ചി വലിച്ചെടുത്തു. അതിൽ നിന്ന് എടുത്ത ഒരു തൂവെള്ള ശംഖ് അവൻ മണലിലേക്ക് പാതിയോളം കുത്തി താഴ്ത്തി.
വീണ്ടും നദിയിൽ നിന്ന് ഒരു കൈകുമ്പിൾ ജലമെടുത്ത് അവൻ അത് ധാരയായി ശംഖിന് മുകളിലേക്ക് ഒഴുക്കി.
അവസാന തുള്ളിയും വീണു കഴിഞ്ഞിട്ടും ഏതാനും സമയത്തേക്ക് ഒരു അനക്കവും അതിന് ഉണ്ടായില്ല.
പെട്ടെന്ന്,ഏഥൻ നോക്കി നിൽക്കുമ്പോൾ തന്നെ അരികിലുള്ള മണലിനെ വിറപ്പിച്ചുകൊണ്ട് ഒരു വിറയലോടെ, നീല പ്രകാശം പുറപ്പെടുവിച്ചുകൊണ്ട് ശംഖ് പതിയെ മുകളിലേക്ക് ഉയർന്നു. മണലിന് മുകളിൽ എത്തിയ ശംഖ് അതിവേഗതയിൽ അവിടെനിന്ന് വട്ടംകറങ്ങിയതോടെ അവിടെ വൃത്താകൃതിയിൽ ഒരു കുഴി രൂപപ്പെട്ടു. അതിലേക്ക് ഉറവിടം എവിടെ നിന്നെന്നറിയാതെ ജലം ഊറിയിറങ്ങി പതിയെ ആ കുഴി നിറഞ്ഞു. ജലം നിറഞ്ഞു കവിഞ്ഞതോടെ
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്