അവളുടെ ചിറകുകൾ പതിയെ അപ്രത്യക്ഷമായി അവൾ തന്റെ മത്സ്യകന്യകാ രൂപം കൈവരിച്ചു.
അവളുടെ നീളൻ മുടി വെള്ളത്തിൽ ഒഴുകി കിടന്നു.
അവളുടെ തലയിൽ തെളിഞ്ഞുവന്ന കിരീടത്തിൽ നഷ്ടപ്പെട്ടുപോയ ഇന്ദ്രനീല കല്ലിനു പകരം തിളക്കമാർന്ന ഒരു മഞ്ഞ കല്ല് അവിടെ ഉണ്ടായിരുന്നു. ഏഥൻ അവളുടെ കിരീടത്തിലേക്ക് ചേർത്തു വച്ചത്!! അവന്റെ സമ്മാനം!!
മാവിക അത് എടുത്തുമാറ്റാൻ ഒന്ന് ശ്രമിച്ചെങ്കിലും തീക്കനൽ ഇലേക്ക് കൈ കുത്തിയാൽ എന്നപോലെ പൊള്ളലേറ്റതോടെ ഞെട്ടി അവൾ കൈ വലിച്ചു. പലതവണ കുടഞ്ഞ് തെറുപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവളുടെ ആത്മാവിനോട് എന്നവണ്ണം അത് ആ കിരീടത്തിൽ ഒട്ടിപ്പിടിച്ചിരുന്നു.
തിളക്കമാർന്ന മിഴികളിൽ നിറഞ്ഞുനിന്നത് കോപം ആണോ അതോ നിസ്സഹായത ആണോ എന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല.
ചെമ്പാനദിക്ക് സമീപത്തേക്ക് എത്തിയ ഏഥൻ കുറച്ചുനേരം അതിലെ ജലത്തിലേക്ക് തന്നെ നോക്കി നിന്നശേഷം പതിയെ ഒരു കൈക്കുമ്പിൾ ജലം കോരി ചുണ്ടോടടുപ്പിച്ചു.
ആ ജലത്തിലേക്ക് ഒന്ന് ചുണ്ട് തൊട്ടതോടെ, നെഞ്ചുലയ്ക്കുന്ന നിസ്സഹായതയിൽ നിന്ന് ഉളവായ ഒരു തേങ്ങൽ അവന്റെ കാതിൽ വന്നലച്ചു.
ഞെട്ടി തിരിഞ്ഞ് ചുറ്റും നോക്കിയ ഏഥന്റെ കയ്യിൽ നിന്ന് ആ ജലകണങ്ങൾ തിരികെ ചെമ്പാ നദിയിലേക്ക് തന്നെ ചേർന്നു.
നിശബ്ദത അവനെ പുൽകിയതോടെ വീണ്ടും ഇരുകൈകളും ചേർത്തുപിടിച്ച് ജലം കോരി ചുണ്ടടുപ്പിച്ച ഏഥന്റെ ചെവിയിലേക്ക് ഇപ്രാവശ്യം ഇരമ്പിയെത്തിയത് ഒന്നിലധികം തേങ്ങലുകൾ ആയിരുന്നു.
അസ്വസ്ഥതയോടെ തല കുടഞ്ഞു കൊണ്ട് വീണ്ടും കൈക്കുമ്പിളിൽ ജലം കോരിയെടുത്ത ഏഥന്റെ കയ്യിൽ നിറഞ്ഞ
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്