രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

രുദ്ര വീരസിംഹൻ – THE WARRIOR PRINCE

Author : PONMINS

 

തികച്ചും സങ്കല്പികമായ ഒരു കഥയാണ് ഇത് , കഥയിലെ കഥാപാത്രങ്ങളോ, സ്ഥലങ്ങളോ,വിശ്വാസങ്ങളോ , എല്ലാം എന്റെ സൃഷ്ടി മാത്രമാണ് , ഇതിൽ പറയുന്ന സ്ഥലപ്പേരുകളോ ആളുകളുടെ പേരുകളോ എല്ലാം തന്നെഞാൻ എന്റെ കഥക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത് ആണ് .

ഇതൊരു യോദ്ധാവിന്റെ ജീവിതയാത്ര ആണ് , അവനാൽ സംരക്ഷിക്കപ്പെടേണ്ടതും സംരഹിക്കപ്പെടേണ്ടതുമായചില സത്യങ്ങൾ തേടിയുള്ള യാത്ര , അതിനു കൂട്ടായും എതിരായും നിൽക്കുന്ന കുറച്ചാളുകളുടെ കഥ .

അവന്റെ പ്രണയത്തിനു വേണ്ടിയുള്ള യാത്ര , അവന്റെ സത്യത്തിനു വേണ്ടിയുള്ള യാത്ര ,അവന്റെ ആത്മാവിന്വേണ്ടിയുള്ള യാത്ര .

പല കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര തികച്ചും മികച്ചതാക്കാൻ ഞാൻ പരിശ്രമിക്കുന്നതാണ് .

എല്ലാവരുടെയും ആശീർവാദത്തോടെ തുടങ്ങട്ടെ .

ശിവ പാർവ്വതി പ്രണയം പറയാൻ ശ്രേമിക്കുന്ന കുറച്ചു മിത്തും ,ആക്ഷനും ,കോമേഡിയും,ജീവിതവും , പ്രണയവുംഎല്ലാം കൂടി ചേർന്ന ഒരു യാത്ര ,,,,,,,,,

—————————————————————

ശക്തമായ ഒരിടിയോടെ മഴ തുള്ളിക്കൊരുകുടം എന്ന നിലയിൽ ഭൂമിയിലേക്കു പെയ്തിറങ്ങി. എന്നാൽ ഭൂമിയിൽഒഴുകി തുടങ്ങിയ മഴവെള്ളത്തിനു രക്ത ചുവപ്പിന്റെ നിറമായിരുന്നു അന്തിരീക്ഷം മുഴുവൻ രക്തത്തിന്റെ രൂക്ഷഗന്ധം പരന്നു. കണ്ണ് കാണാൻ പറ്റാത്തത്ര കൂര കൂരിരുട്ട് അവിടെ ആകെ ഒരു ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചു ,  എന്നൊരലർച്ചയോടെ ഇരുട്ടിൽ നിന്നും രണ്ടു കറുത്ത വസ്ത്രധാരികൾ തെറിച്ചു വന്നുവീണു. കൂടെ തന്നെ ആയുധങ്ങൾ കൂട്ടി മുട്ടുന്നതും എല്ലുകൾ ഒടിയുന്നതിന്റെയും ശബ്ദങ്ങൾക് കൂടെ വീണ്ടുംവീണ്ടും ഓരോരുത്തർ തെറിച്ചു വീണുകൊണ്ടിരുന്നു . പെട്ടെന്ന് ശക്തമായ ഒരു ഇടിമിന്നൽ വന്നു അതിൽ രൗദ്രംനിറഞ്ഞു നിൽക്കുന്ന രണ്ടു കാപ്പി കണ്ണുകളും കഴുത്തിൽ ആടികളിക്കുന്ന രുദ്രാക്ഷ മാലയും ആയി വലതു കയ്യിൽഉള്ള വാളുകൊണ്ട് എതിരെയുള്ള ആളുകളെ വെട്ടി വീഴ്‌ത്തുന്ന ഒരാൾ  ശരീരമാസകലം രക്തത്തിൽ മുങ്ങിനിൽക്കുന്നു അടുത്ത ഒരു മിന്നലിൽ അയാളുടെ ഇടതു കയ്യിൽ വാടി തളർന്നു കിടക്കുന്ന നിറ ഗർഭിണി ആയഒരു പെണ്ണ് , അവളെ അയാൾ ചേർത്ത് പിടിച്ചിട്ടുണ്ട് പേടിയാലും ക്ഷീണത്താലും അവൾ അലറികരഞ്ഞുകൊണ്ടിരുന്നു ,

പെട്ടെന്ന് ഒരു ജീപ്പ് പാഞ്ഞു വന്ന് അവരെ ഇടിച്ചു തെറിപ്പിച്ചു ഇടിയുടെ ശക്തിയിൽ രണ്ടു പേരും രണ്ടിടത്തേക്തെറിച്ചു വീണു ഗർഭിണി ആയ അവൾ താഴെ വീണതും വേദനകൊണ്ട് അലറി അലറി കരഞ്ഞു

അവൾ താഴെ കിടന്നുകൊണ്ട് തന്നെ ചെറുപ്പക്കാരനെ നേരെ കൈകൾ നീട്ടി കരഞ്ഞു . അയാളുംനിസ്സഹായതയോടെ അവളെ നോക്കി കിടന്നു . അവരെ ഇടിച്ചിട്ട വണ്ടിയിൽ നിന്നും ഒരാൾ ഇറങ്ങി വന്നുഅയാൾ കയ്യിൽ ഉള്ള കമ്പി വടി കൊണ്ട് അവളുടെ തലയിൽ ശക്തിയായി അടിച്ചു എന്നൊരലർച്ചയോടെ നീല മിഴികൾക് മുകളിലൂടെ രക്തം കുതിച്ചൊഴുകി തന്റെ വയറ്റിൽ കൈകൊണ്ട് ഒന്ന്അമർത്തി പിടിച്ചുകൊണ്ട് മിഴികൾ പതിയെ അടഞ്ഞു ,,,,,,,

“” അഅഅഅഅഅഅ  മ്മേമ്മേമ്മേമ്മേ

53 Comments

  1. പാവം പൂജാരി

    Very interesting story. Waiting for the next part ??

  2. Hohhh kidilam ella vikaranganlum maari maari uchsthayil vannu…. pettenn vere dimensionilekk povanallo …. evdem avdem kanakk theerkaan vendi kathirikkaanu….✌️

  3. Bro next part eppazha pettann kanumo katta waiting

  4. Bro bakiii Patten varumo

  5. ?????

  6. നിധീഷ്

    ❤❤❤❤❤

  7. ഹേയ് മുത്തേ അടിപൊളി നീല കണ്ണുകൾ ഉള്ള രാജകുമാരിയും രാജകുമാരനും മുൻ ജന്മ ബന്ധവും ആദ്യ പാർട്ട്‌ തന്നെ വായിക്കുന്നവരെ ഏറക്കുറെ വേറെ ലോകത്ത് കൊണ്ട് പോകാൻ തുടങ്ങിയിരിക്കുന്നു ബാക്കി പാർട്ട്‌ എല്ലാം വരട്ടെ വെയ്റ്റിംഗ്

  8. മനോഹരമായി,,,

  9. Next part annaa

    1. Bro eee story mansinaa sparshichaa storiya

  10. Good one ❤️❤️

    1. Pettennu bhakki tharane

  11. സൂര്യൻ

    അധികം ഗ്യാപിടാതെ പബ്ലിഷ് ചെയ്താൽ നന്നായിരിക്കു൦

  12. സാമ്യം തോന്നുന്നത് സ്വാഭാവികം നിങ്ങള് എഴുതൂ ന്നെ…

  13. ആശാനേ മാരകം, വായിക്കുമ്പോൾ മനസ് ഇളകി മറിയുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ജീവിതം തന്നെ നൽകേണ്ടി വരുന്ന അവസ്ഥ, അജു വിന്റെ അതേ മാനസിക സങ്കർഷം എനിക്ക് അനുഭവപ്പെട്ടു അതിന് നന്ദി.????

    അവൻ സ്വപ്നം കണ്ടിരുന്നത് അവന്റെ കുടുംബത്തെ തന്നെയായിരുന്നാലേ ചില ഇടങ്ങളിൽ അപരാജിതൻ എഫക്ട് വന്നിരുന്നു, ആദിശങ്കരനും അവന്റെ സമസ്യകളും എന്നെ അത്രത്തോളും വേട്ടയാടി എന്നുള്ളത് കൊണ്ട് മാത്രമാണ്.
    ഒരു വലിയ കനൽ ആണ് ഇപ്പൊ ഉണ്ടായിട്ടുള്ളത് വലിയ കാട്ട് തീ ആവാനായി കാത്തിരിക്കുന്നു❣️❣️❣️❣️❣️❣️.

    അച്ചു ഇപ്പൊ കണ്ടതൊന്നുമല്ല ഇനി അവൻ കണ്ണാനുള്ളതെന്നറിയാം – തന്നെ
    ദ്രോഹിച്ചവരോടുള്ള പ്രതികാരവുമല്ല അവന്റെ ജന്മ ലക്ഷ്യം എന്നാലും അവറ്റകൾക് ഒരു മുട്ടൻ പണി കിടുക്കണേ plse……… ????

  14. Spr സ്റ്റോറി വെരി ഇന്റസ്റ്റിംഗ്

    ആ നീല കണ്ണ് ഉള്ള പെണ്ണ് അച്ചുന്റെ പെങ്ങൾ ആണൊ ഇനി

    അവനെ ഉപദ്രവിച്ചവർക് നല്ല പണി കൊടുക്കണം അച്ചുന്റെ ഫ്രെണ്ട്സ്

    Nxt പാർട്ടിനു കാത്തിരിക്കുന്നു

    All the best

  15. Superb bro ????

  16. ഹലോ ബ്രോ, കഥ വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ…

    ചില കഥാസന്ദർഭങ്ങൾക്ക് മറ്റു കഥകളോട് അല്പം സാമ്യമൊക്കെ കണ്ടേക്കാം… സാഹിത്യ അക്കാദമി അവാർഡിന് വേണ്ടി ഒന്നും അല്ലല്ലോ എഴുതുന്നത്… ഒരു എന്റർടൈൻമെന്റ് … അത്രേയുള്ളു, നല്ല ഒരു കഥ വായിക്കുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി… അത് ബ്രോയുടെ കഥയിൽ ഉണ്ട്. സൊ, താങ്ക്സ്.

    .

    ഒരു എളിയ അഭിപ്രായം ഉണ്ട്, അത് എന്നെപ്പോലുള്ള ചില സാധാരണക്കാരായ വായനക്കാരുടെ കഴിവുകേടിൽ നിന്നുള്ള ഒരു അഭിപ്രായമാണ്. താങ്കളുടെ കഥകളിൽ കഥാപാത്രങ്ങളുടെ ബാഹുല്യം ആസ്വാദനത്തെ കുറച്ചു തടസപ്പെടുത്തുന്നുണ്ട്. പല അധ്യായങ്ങൾ വരുമ്പോൾ, അനേകം പേരുകൾ ഇടവിട്ട് വരുമ്പോൾ ഇവർ തമ്മിലുള്ള ബന്ധങ്ങളും സംഘർഷങ്ങളും എല്ലാം മനസ്സിൽ കൊണ്ടുവരിക ബുദ്ധിമുട്ടാണ്. കാരണം സിനിമ പോലെ വിഷ്വൽസ് ഇല്ലല്ലോ, കൂടാതെ, കുറെയേറെ തുടർകഥകൾ വായിക്കുന്നുമുണ്ട്. താങ്കളുടെ ഗൗരി എന്ന കഥ അപ്പുറത്തു പ്രസിദ്ധീകരിച്ചപ്പോൾ, ഏകദേശം 70 പാർട്ട് വരെയൊക്കെ വായിച്ചു; അതുപോലും ഫാമിലി ട്രീ ഒക്കെ ഉണ്ടാക്കി, നോട്സ് ഒക്കെ എഴുതിയാണ് ഞാൻ വായിച്ചതു, കണക്ഷൻ പോകാതിരിക്കാൻ. പിന്നെ വീണ്ടും പുതിയ ഉപകഥകളും കഥാപാത്രങ്ങളും വന്നപ്പോൾ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. എങ്കിലും നല്ല ഒരു കഥ ഇടയ്ക്കു വച്ച് ഉപേക്ഷിക്കേണ്ടി വന്നതിന്റെ വിഷമം ഉണ്ട്. ഈ പുതിയ കഥയും എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ പല കഥാപാത്രങ്ങളേയും വേണമെങ്കിൽ ഒഴിവാക്കാമായിരുന്നെന്നു തോന്നി. കാര്യം എല്ലാവര്ക്കും താങ്കൾ റോൾ കൊടുത്തിട്ടുണ്ട്; എന്നാൽ ചിലതൊക്കെ ഒരുമിച്ചു കൂട്ടിയാലും ഒരു കുഴപ്പവുമില്ല. ഒരു ഉദാഹരണം പറഞ്ഞാൽ ഡിഗ്രി കഴിഞ്ഞു നായകൻ തിരിച്ചു വരുമ്പോൾ ൨ ജോഡികളെ അരുതാത്ത സാഹചര്യത്തിൽ കണ്ടു, അത് ഒരു ജോഡി ആയാൽ എന്താണ് പ്രശ്നം? ഇതുപോലെ ഒരു വല്യച്ചന് ൪ മക്കൾ, അവർക്കെല്ലാം, പല മക്കൾ. അവിടെ 2 മക്കളും അവരുടെ മക്കളും ആയാൽ കുറെ പേരെ കുറക്കാം. ഇങ്ങനെ അല്പം ചെറിയ ക്യാൻവാസിൽ എഴുതിയാൽ വായിക്കുമ്പോൾ എല്ലാവരെയും visualize ചെയ്തു ആസ്വദിച്ചു വായിക്കാൻ സാധിക്കും. ഇത് കഥാകാരന്റെ സ്വതന്ത്രയത്തിലുള്ള കടന്നുകയറ്റമായി കാണരുതേ, ഒരു എളിയ അഭിപ്രായം മാത്രം.

  17. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Super തുടക്കത്തിൽ പല വിമർശകരും ഉണ്ടാവും എന്നാൽ അവരെ ഓക്കേ ആസ്വാദകർ ആക്കി മാറ്റുവാൻ സാധിക്കട്ടെ

  18. കപ്പിത്താൻ

    ആശാനേ അടിപൊളി. തുടക്കം നന്നായിട്ടുണ്ട്. വിമർശിക്കുന്നർ വിമർശിക്കട്ടെ ഹർഷന്റെ കഥ ആർക്കും കോപ്പി ചെയ്യാൻ കഴിയില്ല. അത് മാസ്റ്റർ പീസ് ആണ്. നിങ്ങൾ അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ നോക്കു. Plzzzzzzzzzzz

  19. സമർ ആലി ഇംമ്രാൻ

    ഈ പറഞ്ഞത് ന്യായമായ കാര്യമാണ് ഹർഷൻ ബ്രോയുടെ കഥാ എന്നാൽ അത് ഒരു മഹാസമുദ്ര പോലെയാണ് എത്രകോപ്പി അടിച്ചാലും തീരില്ലാ അത്രക്കും ഉണ്ട് അതിൻ്റെ കണ്ടൻ്റ് ചില ഭാഗങ്ങളിൽ സാമ്യം വന്ന് എന്ന് പറഞ്ഞു എന്താണു കുഴുപ്പം വിമർ ഷിക്കാൻ എല്ലാവർക്കുപറ്റും സപ്പോട്ട് ചെയ്യാനാണ് ബുദ്ധിമുട്ട് അത് മലയാളിയുടെ ഒരു വീക്നസാണ് ഒരാളെ അങ്ങി കരികാതിരിക്കുക എന്നത്
    ഈ സൈറ്റിൽ തന്നെ ഇദ്ദേഹത്തിൻ്റെ വേറെ ഒരു കഥക്ക് ഉള്ള കമൻ്റും കണ്ടിരുന്ന തെലുങ്കു പടത്തിന് നാണിക്കുന്ന പോലെയുള്ള കഥകൾക്കെ ആളുകളുടെ സപ്പോട്ടും ,റൈറ്റും ഉള്ളു എന്ന പറയന്ന കമസെറ്റുകൾ
    ഈ സൈറ്റിൽ വരുന്നത് ജീവിതത്തിൻ്റെ തിരക്കിൽ നിന്ന് കുറച്ച് റിലീഫ് കിട്ടാൻ വേണ്ടിതന്നെയാണ് വരുന്നത് അവിടെ ലോജിക്ക് നോക്കി പോവരുത് ലോജിക്ക് നോക്കുന്നവർ അതിനു പറ്റുന്ന ഒരു പാട് കഥകൾ ഉണ്ട് അത് വായിച്ച് നിർവിധിയsയാം

  20. Hello bro
    Onnum thonnaruthu….harshane(aparajithan)copy cheyyukayano ennoru samsayam…..enikku thonni

    1. ഹർഷൻ ബ്രോയുടെ സമ്മതം വാങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ കഥയിൽ നിന്നും ഞാൻ റഫറൻസ് എടുത്തിട്ടുള്ളത് , പല ഭാഗങ്ങളും സാമ്യം തോന്നാം , തോന്നൽ അല്ല അതിനുള്ളതുപോലെ തന്നെയാണ് എന്ന് ഞാൻ പറയും ,,കാരണം ആ കഥ എന്നിൽ ഉണ്ടാക്കിയ impacct അത്രയ്ക്കണ് , ഒരു കാര്യം ഞാൻ പറയാം പല ഭാഗത്തും സാമ്യം ഉണ്ടെങ്കിലും കഥ തികച്ചും വെത്യസ്തമാണ് ,,അത് ഞാൻ ഉറപ്പ് തരാം ,,

      പിന്നൊരു കാര്യം ഹർഷൻ ബ്രോയെപോലെ അത്രക്കും വിഷയത്തിലേക്കു ഇറങ്ങി ചെന്ന് വിശദമാക്കാൻ ഒന്നും ഉള്ള കഴിവ് എനിക്കില്ല , അപരാജിതൻ ഒരു കടൽ ആണ് ,അതിൽ നിന്നും ഞാൻ ഒരു 10-15 ബക്കറ്റ് വെള്ളം എടുക്കുന്നു അത്രേ ഉള്ളു ,,,

      ഹർഷൻ ബ്രോയുടെ കഥ വായിച്ചവർ സ്വാഭാവികമായും കോപ്പി ആണെന്നെ പറയു ,,, അത് കഥയുടെ ഒഴുക്കിനനുസരിച്ചു മാറുമെന്ന് വിചാരിക്കുന്നു ,, സപ്പോർട്ട് ചെയ്തതിനും വിമർശിച്ചതിനും നന്ദി മാത്രം ,,,,

      1. മുത്തേ നിങ്ങൾ പൊളിച്ചോ കട്ടക്ക് ഞങ്ങൾ കൂടെ ഉണ്ട് ഇവിടെ വന്ന് ബ്ലാഹ് ബ്ലാഹ് അടിക്കുന്നവരോട് ഒന്നേയുള്ളു ചോദിക്കാൻ വിമർശിക്കുന്നവരോട് മാത്രം
        “നിങ്ങളെ പറ്റുമോ ഒരു കഥ അതും തുടർക്കഥ എഴുതാൻ അപ്പോഴും നിങ്ങളെ പോലെ ഉള്ള കുറേ കിഴങ്ങന്മാർ വന്ന് ഇതുപോലെ പറയും അപ്പോഴേ നിനക്കൊക്കെ മനസിലാവൂ
        എഴുതുന്നവരുടെ വിഷമം”
        പ്രതികരിക്കാൻ വന്നേക്കുന്നു ത്ഫൂ സ്വന്തമായോ കഴിവില്ല എന്നാൽ കഴിവ് ഉള്ളവർ എഴുതട്ടെ അതും സമ്മതിക്കില്ല നിങ്ങളെ പോലെ ഉള്ളവർ അല്ലെങ്കിൽ കമന്റ് ഇടാതെ ഇരിക്ക് അതെങ്കിലും ചെയ്യ്
        അപ്പൊ പൊന്മിൻസ് നിങ്ങൾ വിമര്ശകരെ നോക്കണ്ട നിങ്ങൾ എഴുതണം എന്നെ പോലെ ഒരുപാട് പേർ ഉണ്ട് ആസ്വദിക്കാൻ പിന്നെ ഗൗരി അത് മരണമാസ് കഥ ആരുന്നു നമ്മുടെ രുദ്രനും കാർത്തിയും ആദിയും ഋഷിയും ഒക്കെ അത്പോലെ അതിന്റെ 2nd പാർട്ടിലെ ആദ്യ പാർട്ട്‌ പൊളിച്ചു ഇതും വളരെ മനോഹരം ആയിട്ടുണ്ട് സമയം പോലെ രണ്ടും എഴുതി അയക്കുക കട്ട വെയ്റ്റിംഗ് ആണ് ആരോഗ്യം നോക്കുക ജോബ്‌ എല്ലാം നോക്കി പതുക്കെ മതി
        അപ്പൊ
        all the best we are waiting for next parts

    2. സഹോദര ഇതിൽ എവിടെയാണ് കോപ്പിയായി തോന്നിയത് അപാരിജതൻ കയിലെ ചില ഭാഗങ്ങളിൽ ഒരു സാമ്യം തോന്നി ശരിയാണ് പക്ഷെ ഈ കഥയിൽ അത് വേണ്ടിയത് തന്നെയാണ് കാരണം അച്ചുവിൻ്റെ ചെറുപ്പത്തിലെ സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ ചെയ്യാത്ത കുറ്റത്തിന് അവനെ പ്രതിയാക്കുമ്പോൾ അ ഇതുപോലെയുള്ള സന്ദർപ്പ വളരെ നന്നായിട്ടുണ്ട് അതിൽ എന്താണു കുഴപ്പം പിന്നെ ഈ കഥകാരൻ തന്നെ പറഞ്ഞിട്ടുണ്ട് ഹർഷൻ്റെ കഥവായിച്ച് താൽപര്യം തോന്നിയത് കൊണ്ടാണ് ഇങ്ങനെ .ഒന്ന് എഴുതാൻ തുടങ്ങിയത് എന്ന് അവർ തുറന്ന് സമ്മതിക്കുന്നുണ്ട്
      ഇത് കഥയാണ് അല്ലാതെ ജീവിതം പകർത്തുന്നതൊന്നും അല്ലല്ലോ
      പിന്നെ നമ്മൾ കണ്ട് രോമജമായി കൊട്ടിയഗോഷിക്കുന്ന എത്ര സിനികൾ ഫുൾ കോപ്പിയായീടുത്ത് അതിൻ്റെ ക്രെടിറ്റ്എടുത്ത് സംസാരിക്കുന്നവരുണ്ട് Exi – ലൂസിഫർ, ബിഗ്ബി …etc… അങ്ങനെ എത്ര സിനിമകൾ
      അതെ പോലെ ഹോളിവുണ്ട് സിനിമകൾ എ$യകയാണങ്കിൽ പറയുക തന്നെ വേണ്ട ഒരു സിനിമ നന്നായി ഹിറ്റായാൽ പിന്നെ അതിനോട് സാമ്യം തോന്നുന്ന പോലെ എത്ര സിനിമകൾ എടുക്കുന്നുണ്ട് ഭൂരിഭാഗവും ഹിറ്റാവാറുമുണ്ട്
      അതല്ലാം സർവ്വസാധാരണമാണ്

      ഇത് നിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല ഈ കഥയുടെ താഴെ എത്രപേരാണ് കോപ്പിയടിച്ചതാണ് എന്ന് പറഞ്ഞ് വിമർഷിച്ച് കമൻ്റ്ട്ടുക്കുന്നത്
      ഈ സൈറ്റിൽ കഥയെഴുതുന്ന ൈററ്റർമാർക്ക് പൈസയൊന്നും കിട്ടാറില്ല എന്നാണ് എൻ്റെ അറിവ് എന്നിട്ടും അവരുടെ സമയവും നെറ്റും ചിലവാക്കി വളരെ ബുദ്ധിമുട്ടി എഴുതുന്ന കഥാകാരെമാരെ പ്രോൽസാഹിപ്പിക്കല്ലേ വേണ്ടത്
      കഥ ഇഷ്ടമായില്ലങ്കിൽ പിന്നീട് വായികാതിരിക്കാ അതാണ് നല്ലത്
      അല്ലാതെ വളർന്നുവരുന്ന എഴുത്തുകാരെ വിമർശിച്ച് എഴുതാനുള്ള കഴിവ് നശിപ്പിക്കരുത് പ്ലീസ്….

  21. ബ്രോ കഥ നന്നായി എഴുതിയിട്ടുണ്ട്.
    അക്ഷരത്തെറ്റുകള്‍ ഒന്നു ശ്രദ്ധിക്കണം.
    തുടക്കത്തില്‍ ഫീല്‍ ചെയ്തില്ലെങ്കിലും വായന മുന്നോട്ട് പോകുംതോറും അപരാജിതന്‍ കഥയുടെ തീമുമായി പലയിടങ്ങളിലും വളരെ സാമ്യം തോന്നി.
    പ്രത്യേകിച്ചും അച്ചു കഷ്ടതകള്‍ അനുഭവിക്കുന്നതും , മോഷണം ആരോപിച്ചു പോലീസ് പിടിക്കുന്നതും, മാര്‍ഷ്യല്‍ ആര്‍ട്സ് ,അച്ചു കാണുന്ന സ്വപ്നങ്ങള്‍ , അതുപോലെ തിരുവാതിര നക്ഷത്രത്തില്‍ ജനിച്ച യോദ്ധാവിനെ കാത്തിരിക്കുന്ന ഗ്രാമീണര്‍….
    വിമര്‍ശനമായി തോന്നരുത് ,,,ശ്രദ്ധയില്‍പ്പെടുത്തി എന്നു മാത്രം
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഹർഷൻ ബ്രോയുടെ സമ്മതം വാങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ കഥയിൽ നിന്നും ഞാൻ റഫറൻസ് എടുത്തിട്ടുള്ളത് , പല ഭാഗങ്ങളും സാമ്യം തോന്നാം , തോന്നൽ അല്ല അതിനുള്ളതുപോലെ തന്നെയാണ് എന്ന് ഞാൻ പറയും ,,കാരണം ആ കഥ എന്നിൽ ഉണ്ടാക്കിയ impacct അത്രയ്ക്കണ് , ഒരു കാര്യം ഞാൻ പറയാം പല ഭാഗത്തും സാമ്യം ഉണ്ടെങ്കിലും കഥ തികച്ചും വെത്യസ്തമാണ് ,,അത് ഞാൻ ഉറപ്പ് തരാം ,,

      പിന്നൊരു കാര്യം ഹർഷൻ ബ്രോയെപോലെ അത്രക്കും വിഷയത്തിലേക്കു ഇറങ്ങി ചെന്ന് വിശദമാക്കാൻ ഒന്നും ഉള്ള കഴിവ് എനിക്കില്ല , അപരാജിതൻ ഒരു കടൽ ആണ് ,അതിൽ നിന്നും ഞാൻ ഒരു 10-15 ബക്കറ്റ് വെള്ളം എടുക്കുന്നു അത്രേ ഉള്ളു ,,,

      ഹർഷൻ ബ്രോയുടെ കഥ വായിച്ചവർ സ്വാഭാവികമായും കോപ്പി ആണെന്നെ പറയു ,,, അത് കഥയുടെ ഒഴുക്കിനനുസരിച്ചു മാറുമെന്ന് വിചാരിക്കുന്നു ,, സപ്പോർട്ട് ചെയ്തതിനും വിമർശിച്ചതിനും നന്ദി മാത്രം ,,,,

      പിന്നെ എന്റെ മുന്നത്തെ കഥ വായിച്ചവർക്കറിയാം ,, ഒരു ട്വിസ്റ്റ് എപ്പോ വേണേലും പ്രതീക്ഷിക്കാം ,,,,

  22. ഹർഷനെ കോപ്പി അടിച്ച് രുദ്രൻ എന്ന് തള്ളിമറിക്കാതെ സ്വന്തമായി വല്ലതും എഴുത്, തനിക്ക് എഴുതാനുള്ള കഴിവുണ്ട് അത് കോപ്പി അടിച്ച് നശിപ്പിക്കാതെ റഫറൻസ് നടത്തി നല്ലോണം എഴുത്

    1. ഹർഷൻ ബ്രോ എഴുതിയ കഥകണ്ടു ഇൻസ്പിറേഷനിൽ തന്നെയാണ് ഞാൻ ഈ കഥ എഴുതുന്നത് , ഹർഷൻ ബ്രോ അങ്ങനെ ഒരു കഥ എഴുതി എന്ന് വെച്ച് അങ്ങനെ ഉള്ള കഥകൾ എഴുതാൻ പാടില്ല എന്ന് നിയമം ഒന്നും ഇല്ലല്ലോ , ഞാൻ എന്റേതായ റെഫെറെൻസ്സ് വെച്ച് തന്നെയാണ് എഴുതുന്നത് , ആ കഥ വായിച്ചതുകൊണ്ട് സാമ്യം തോന്നാം സ്വാഭാവികം , പക്ഷേ രണ്ടും രണ്ടു കഥകൾ തന്നെയാണ് , എഴുതി തുടങ്ങിയതെല്ലേ ഉള്ളു ബ്രോ , മുന്നോട്ട് പോകുന്നതനുസരിച്ചു മാറ്റം വന്നുട എന്നില്ലല്ലോ ,,, നമ്മളും ജീവിച്ചു പോട്ടെന്നേ ,,, വായിച്ചതിനും ,,അഭിപ്രായം പറഞ്ഞതിനും നന്ദി ??

      1. സമർ ആലി ഇംമ്രാൻ

        ഈ പറഞ്ഞത് ന്യായമായ കാര്യമാണ് ഹർഷൻ ബ്രോയുടെ കഥാ എന്നാൽ അത് ഒരു മഹാസമുദ്ര പോലെയാണ് എത്രകോപ്പി അടിച്ചാലും തീരില്ലാ അത്രക്കും ഉണ്ട് അതിൻ്റെ കണ്ടൻ്റ് ചില ഭാഗങ്ങളിൽ സാമ്യം വന്ന് എന്ന് പറഞ്ഞു എന്താണു കുഴുപ്പം വിമർ ഷിക്കാൻ എല്ലാവർക്കുപറ്റും സപ്പോട്ട് ചെയ്യാനാണ് ബുദ്ധിമുട്ട് അത് മലയാളിയുടെ ഒരു വീക്നസാണ് ഒരാളെ അങ്ങി കരികാതിരിക്കുക എന്നത്
        ഈ സൈറ്റിൽ തന്നെ ഇദ്ദേഹത്തിൻ്റെ വേറെ ഒരു കഥക്ക് ഉള്ള കമൻ്റും കണ്ടിരുന്ന തെലുങ്കു പടത്തിന് നാണിക്കുന്ന പോലെയുള്ള കഥകൾക്കെ ആളുകളുടെ സപ്പോട്ടും ,റൈറ്റും ഉള്ളു എന്ന പറയന്ന കമസെറ്റുകൾ
        ഈ സൈറ്റിൽ വരുന്നത് ജീവിതത്തിൻ്റെ തിരക്കിൽ നിന്ന് കുറച്ച് റിലീഫ് കിട്ടാൻ വേണ്ടിതന്നെയാണ് വരുന്നത് അവിടെ ലോജിക്ക് നോക്കി പോവരുത് ലോജിക്ക് നോക്കുന്നവർ അതിനു പറ്റുന്ന ഒരു പാട് കഥകൾ ഉണ്ട് അത് വായിച്ച് നിരവധിയsയാം

  23. ♥️❤️❤️

Comments are closed.