രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

പിറ്റേ ദിവസം ഒരു ഉച്ചയോടു കൂടി മംഗളുരു എയർപോർട്ടിൽ നിന്നും അവർ ട്രിവാൻഡ്രത്തെക്  ഫ്ലൈറ്റ് കയറി , കളിച്ചും ചിരിച്ചും കൂട്ടുകാരുടെ ഇടയിൽ ഇരിക്കുന്നുണ്ടെങ്കിലും 2 വർഷങ്ങൾക് ശേഷം നാട്ടിലേക്പോകുന്നതിന്റെ ഒരു നീരസം അച്ചുവിന് ഉണ്ടായിരുന്നു , അവൻ വെറുക്കുന്ന ചില വ്യക്തികളുടെ മുഖവും , അവൻ അനുഭവിച്ച യാതനകളുടെ വേദനയും അവന്റെ മുഖത്തു മിന്നിമറഞ്ഞു , ഇനി അങ്ങോട്ട് പോകില്ലേന്ന്കരുതിയതാണ് ,പക്ഷേ അമ്മ ,അമ്മ പറയാൻ പോകുന്ന കാര്യങ്ങൾ അറിയാൻ അതിയായ ആഗ്രഹം ഉണ്ട്,എന്തുകൊണ്ട് ഇതെല്ലം എനിക്ക് സംഭവിച്ചു എന്നെനിക്കറിയണം അതുകൊണ്ട് അതുകൊണ്ട് മാത്രമാണ് ഇന്ന് യാത്ര , അവൻ പതിയെ കണ്ണടച്ചു സീറ്റിലേക് കിടന്നുകൊണ്ട് പഴയ ഓർമയിലേക് പോയി . അവന്റെസന്തോഷം നഷ്ട്ടപെട്ട ഓർമയിലേക് , അവനെ അനാഥനാക്കിയ  ഓർമയിലേക്

അച്ഛൻഅമ്മ ഞാൻ സീതൂട്ടി ദേവൂട്ടി ഇതായിരുന്നു എന്റെ കുടുംബം , അച്ഛൻ മഹേഷിന് ബിസിനസ് ആണ് , അമ്മ ജാനകി വീട്ടമ്മ, എന്നിലും 5 വയസിനു ഇളയത് ആണ് സീത ലക്ഷ്മി എന്ന സീതുട്ടി അവളിലും 2 വയസിനു താഴെ ദേവ ലക്ഷ്‌മി എന്ന ദേവൂട്ടി , സന്തോഷത്തോടെ കഴിഞ്ഞു പോയിരുന്ന ഒരു കുഞ്ഞു കുടുംബം , ഞാൻ 9 പഠിച്ചുകൊണ്ടിരുന്ന സമയം സ്കൂൾ വിട്ട് ഞങ്ങൾ വീട്ടിലെത്തിയപ്പോൾ ആരൊക്കയോ വിരുന്നുകാർഉണ്ടായിരുന്നു വീട്ടിൽ , 2 പ്രായമായവരും കൂടെ അച്ഛനെക്കാൾ മുതിർന്ന ഒരു സ്ത്രീയും , ഞങ്ങളെ കണ്ടതുംഅവരെല്ലാം വന്ന് ഞങ്ങളെ പൊതിഞ്ഞു ,എന്തിനെന്നറിയാതെ ഞാൻ അമ്മയെ നോക്കി , ‘അമ്മ നിറഞ്ഞചിരിയോടെ നിൽക്കുന്നത് കണ്ട എനിക്കും സന്തോഷം ആയി , വന്നത് അച്ഛന്റെ കുടുംബം ആണെന് കൂടികേട്ടതും അത്ഭുതം ആയിരുന്നു ഞങ്ങൾക്കു , മുത്തശ്ശനും മുത്തശ്ശിയും വല്യേമ്മയും ആണെന്ന് പറഞ്ഞുഅവരെല്ലാം ഞങ്ങളെ പരിചയപ്പെട്ടു , 2 ദിവസം ഞങ്ങളെ കൂടെ താമസിച്ചു ഞങ്ങളെ തിരിച്ചു വീട്ടിലേക് ക്ഷണിച്ചശേഷമാണ് അവർ പോയത് അച്ഛനും അമ്മയും എല്ലാം അതീവ സന്തോഷത്തിൽ ആയിരുന്നു , ഞങ്ങളുടെപരീക്ഷകൾ നടക്കുന്നത് കൊണ്ടാണ് കൂടെ പോവാഞ്ഞത്.

പരീകഷകൾ എല്ലാം കഴിഞ്ഞു അച്ഛന്റെ ബിസിനസ് എല്ലാം നാട്ടിൽ നിന്നും നിയന്ത്രിക്കാൻ പറ്റുന്ന രീതിയിൽആക്കിയ ശേഷമാണ് ഞങ്ങൾ അച്ഛന്റെ തറവാടായ ദേവമംഗലത്തേക് പുറപ്പെട്ടത് .

  ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമപ്രേദേശമായാ ചെറുകുന്ന് എന്നറിയപ്പെടുന്ന സ്ഥലത്തെ പേരുകേട്ട തറവാടാണ്ദേവമംഗലം , ദേവമംഗലം ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം അടക്കി വാഴുന്നവർ , ചെറുഗ്രാമത്തിൽ തന്നെസ്കൂൾ ഹോസ്പിറ്റൽ ,റൈസ് മില്ല് ,തടി മില്ല് ,റൂട്ട് ബസുകൾ, ഏക്കർ കാണിക്കിന് നെല്ലും പച്ചക്കറികളും കൃഷിഅങ്ങനെ ധാരാളം സ്വത്തുവകകൾ ഉണ്ട് , പോരാതെ കേരളത്തിന് അകത്തും പുറത്തുമായി കോളേജ്ഹോസ്പിറ്റൽസ് കൺസ്ട്രക്ഷൻ അങ്ങനെ ധാരാളം ബിസിനസ് വേറെയും .

2 സഹോദരന്മാർ ആണ് ഇവിടുത്തെ കാരണവർ , രാമചന്ദ്രൻ എന്ന  വല്യേ മുത്തശ്ശനും ബാലചന്ദ്രൻ എന്നചെറ്യേമുത്തശ്ശനും , വല്യേമുത്തശ്ശൻ തികഞ്ഞ ഒരു സ്വാതികൻ ആണ് ,എപ്പോഴും തീർത്ഥാടനത്തിൽ ആവുംപുള്ളി അവർക്കൊരു മകൾ മീനാക്ഷി വല്യമ്മ, മീനാക്ഷി വല്യേമ്മയുടെ ജനനത്തോടെഅമ്മ മരണപ്പെട്ടിരുന്നു , പിന്നെ വല്യമ്മയെ വളർത്തിയത് എല്ലാം ചെറ്യേ മുത്തശ്ശനും മുത്തശ്ശിയും ആണ് , വല്യേ മുത്തശ്ശൻ എപ്പോഴുംതീർത്ഥാടനത്തിൽ ആയത്കൊണ്ട് വല്യമ്മ തറവാട്ടിൽ തന്നെ വളർന്നു , അതീവ സുന്ദരി ആണ് വല്യേമ്മതറവാട്ടിലെ തലമുറകൾ ആയി കൈമാറി വരുന്ന തറവാട്ടിലെ നാഗക്കവിൽ പാരമ്പര്യ പൂജാവിധികളോടെ വിളിക്ക്കൊളുത്താനുള്ള അവകാശം വല്യമ്മക്ക് മാത്രമേ ഉള്ളു , നാഗക്കവിന്റെ ഐശ്വര്യം ആണ് കുടുംബത്തിന്റെസർവ ഐശ്വര്യങ്ങൾക്കും കാരണം .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.