രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

സാന്ദ്ര : ഡീ ആദ്യ , നീ ഇത് കേട്ടിട്ടുണ്ടോമാളികമുകളിലേറിയ മന്നന്റെ മാറിൽ മാറാപ്പു കേറ്റുന്നതും ഭാവാൻ

ആദ്യ : കേട്ടിട്ടുണ്ടേ , ഇപ്പൊ കാണുകയും ചെയ്തു ,,,ഹഹഹഹ

അതും പറഞ്ഞു അവരെല്ലാം ചിരിക്കാൻ തുടങ്ങി , എന്നാൽ ആദ്യമായി സിമന്റ് മേലെ തട്ടുമ്പോൾ ഉള്ളപൊള്ളലേറ്റ് നീറുമ്പോൾ എനിക്കുണ്ടാവുന്ന വേദനകൊണ്ട് കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി കൂടെ കളിയാക്കലുകൾ കൂടി ആയതും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു , അത് മനസ്സിലാക്കി എന്ന പോലെവല്യമ്മ വന്ന് അതിറ്റങ്ങളെ എല്ലാം ഓടിച്ചു വിട്ടു, ഞാൻ അത്രയും കിടന്ന് കഷ്ടപ്പെടുന്നത് കണ്ടിട്ടും ഒരുപുച്ഛത്തോടെ നിൽക്കുന്ന അച്ഛനെ കണ്ടായിരുന്നു എനിക്ക് കൂടുതൽ സങ്കടം വന്നത് ,മക്കൾ കഷ്ടപ്പെടുന്നത് ഒരുമാതാപിതാക്കളും ഇഷ്ടപ്പെടില്ല എന്നാണ് ഞാൻ കരുതിയിരുന്നത് ഇതിപ്പോ സത്യം മനസ്സിലാക്കാൻ പോലുംശ്രെമിക്കാതെ ഒരു കുറ്റവാളിയെ പോലെ സ്വന്തം മകനെ കാണുന്ന അച്ഛനെ കാണെ എനിക്കും പുച്ഛം തോന്നി .

എല്ലാം കഴിഞ്ഞതും ലാസേരേട്ടനോട് പറഞ്ഞു ഞാൻ ചായ്പ്പിലേക് പോയി , നന്നായി ഒന്ന് കുളിച്ച ശേഷം കിടന്നു, എന്നാൽ പൊള്ളലിൽ നിന്നുള്ള നീറ്റൽ കാരണം ഉറങ്ങാൻ പോയിട്ട് ഒന്ന് കിടക്കാൻ പോലും പറ്റാത്ത അവസ്ഥആയി , പിറ്റേ ദിവസം സുഖമില്ലാത്തത് കൊണ്ട് സ്കൂളും കടയും ലീവ് ആക്കി , വെള്ളവും ഫുഡും ഒന്നും ഇല്ലകയ്യിൽ , വിശപ്പും ദാഹവും ഉണ്ടെങ്കിലും എണീക്കാൻ പോലും വയ്യാതെ കിടക്കുന്നത് കൊണ്ട് എല്ലാം സഹിച്ചു,വിച്ചുവേട്ടൻ വന്നിരുന്നെങ്കിൽ എന്നാശിച്ചു പോയ സമയം , അപ്പോഴാണ് ആരോ അങ്ങോട്ട് വന്നത് ഒരുവിധംതലപൊക്കി നോക്കി , അവിടെ നിൽക്കുന്ന ആളെ കണ്ട് സംശയത്തോടെ നോക്കി , ഒരു കവറും പിടിച്ചുചിരിയോടെ നിൽക്കുന്ന നവീനെ ആണ് കണ്ടത്

നവീൻ : നീ വല്ലതും കഴിച്ചോ ,,,അവൻ ചോദിച്ചു ,ഞാൻ ഇല്ലെന്ന് തലയാട്ടി

നവീൻ : മ്മ് , നിക്ക് തോന്നി ,കുറച്ചുമുമ്പ് വിച്ചുവേട്ടൻ വിളിച്ചിരുന്നു ,ഞാൻ ഇന്നലെ രാത്രി ഉണ്ടായതൊക്കെപറഞ്ഞപ്പോ കുറെ സങ്കടം പറഞ്ഞു , സിമന്റ് എല്ലാം എത്തിയാൽ ശരീരം പൊള്ളുമെന്നും വയ്യാതാവുമെന്നുംപറഞ്ഞു ,അതാ വന്ന് നോക്കാൻ തോന്നിയത് ,പിന്നെ വന്നപ്പോ വെറും കയ്യോടെ വരാതെ കുറച്ചു ഫുഡുംവെള്ളവും ഫ്രൂട്ടും കൊണ്ട് വന്നു , ഇന്ന ഇത് കഴിക്ക് എന്നിട്ട് മരുന്ന് കുടിച്ചിട്ട് കിടന്നോ ,നാളത്തേക്ക് റെഡിആവും .

അവൻ സ്നേഹത്തോടെ പറഞ്ഞതും കണ്ണീരോടെ എണീച് അവന്റെ കയ്യിൽ നിന്നും അതൊക്കെ വാങ്ങി കഴിച്ചുശേഷം മരുന്നും കഴിച്ചു കിടക്കാൻ നിന്നു , അവൻ പോകുന്നതിനു മുൻപ് ഒരു പഴയ ഫോൺ തന്നു ,എന്തേലുംആവശ്യം ഉണ്ടേൽ വിളിക്കാൻ പറഞ്ഞു ,അതിൽ അവന്റെയും വിച്ചുവേട്ടന്റെയും നമ്പർ ഉണ്ടെന്നും പറഞ്ഞു അവൻഒരു ചിരിയോടെ അവിടുന്ന് പോയി ,ഞാനും സമാധാനത്തോടെ ഒരു സുഖനിദ്രയിലേക് വഴുതി വീണു .

പിന്നീടുള്ള ദിവസങ്ങളിൽ ഒരു സഹായിയായി എന്തിനും നവീൻ ഉണ്ടായിരുന്നു കൂടെ ഇളയും നിളയും, അവരിലൂടെ ദേവുട്ടിയുടെ വിശേഷങ്ങൾ കൂടെ അറിയാൻ കഴിഞ്ഞു ,അവളിൽ ചികിത്സ ഫലംചെയ്യുന്നുണ്ടെന്നറിഞ്ഞതും സമാധാനത്തോടെ സന്തോഷത്തോടെ കാത്തിരുന്നു കുഞ്ഞി പെങ്ങളുടെ വരവിനായ് , എന്നാൽ ഇത്രയൊക്കെ ആയിട്ടുംഅമ്മ കാണിക്കുന്ന അകലം മനസ്സിൽ ഒരു വിങ്ങലായി തന്നെ കിടന്നു, സാന്ദ്രയുടെയും ആദ്യയുടെയും ശല്യം ഒരു കുറവും ഇല്ലാതെ തന്നെ മുന്നോട്ട് പോയി സ്കൂളിൽ ആണെങ്കിലുംവീട്ടിൽ ആണെങ്കിലും അവർ കഴിയാവുന്നതിൽ പരം ഉപദ്രവങ്ങൾ ചെയ്തുകൊണ്ടിരുന്നു ,അച്ഛനെ കൊണ്ട്ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും അടി വാങ്ങിത്തരുന്നത് അവർക്കൊരു ലഹരി പോലെ ആയി , അച്ഛൻആണേൽ അവർ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തല്ലാനും തുടങ്ങും .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.