രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

ദീപു : ഇവരോട് ഇങ്ങനെ കാണിച്ച ഇവൻ സീതുട്ടിയോടും ദേവുട്ടിയോടും ഇത് തന്നെ കാണിച്ചെന്ന് വരും

ബിജേഷ് : അന്ന് ദേവൂട്ടിക്ക് അപകടം പറ്റിയത് ഇങ്ങനെ വല്ല വിക്രാസും കാണിക്കാൻ പോയത് കൊണ്ടാവും ,,,,

സാന്ദ്ര : ബസ്റ്റഡ്നെ ഒന്നും ഇനി ഒരു നിമിഷം ഇവിടെ നിർത്താൻ പാടില്ല ,,,

ആദ്യ : അവന്റെ തന്ത അവന്റെ തള്ളയെ ഇതുപോലെ ചെയ്തതിൽ നിന്നും ഉണ്ടായതാവും അവൻ ,,,അപ്പൊ രക്തത്തിന്റെ മേന്മ കാണിക്കാതെ ഇരിക്കോ ,,,പിഴച്ചു പെറ്റതാവും ,,,തന്തക് പിറക്കാത്തവൻ ,,തൂഫ്‌ ,,,,,അവൾകാർക്കിച്ചു തുപ്പിക്കൊണ്ട് പറഞ്ഞു

അടുത്തേക് വന്ന അച്ഛൻ എന്റെ വായിൽ നിന്നും തുണി വലിച്ചു പുറത്തെടുത്തു ,, എന്നിട്ട് കയ്യിൽ ഉണ്ടായിരുന്നവടി പൊട്ടുന്ന വരെ എന്നെ പൊതിരെ തല്ലി

അമ്മേ ,അയ്യോ ,, ,,അമ്മേ ,,, വേണ്ട ,,ഞാൻ ഒന്നും ചെയ്തിട്ടില്ല ,, വേണ്ട വേദനകൊണ്ടുള്ള എന്റെ നിലവിളി അവിടെ ആകെ മുഴങ്ങിയിട്ടും അച്ഛൻ നിർത്തിയില്ല , വീണ്ടും വീണ്ടും തല്ലിതൊലി പൊളിച്ചു

അച്ഛൻ : ഡാ , നായെ നിന്നെ ഒക്കെ ആണല്ലോ ഞാൻ ഇത്രയും കാലം തീറ്റി പോറ്റിയത് , തന്ത ആരാ തള്ള ആരാഎന്നറിയാത്ത നിന്നെയൊക്കെ സ്വന്തം മകനെപ്പോലെ കണ്ട് വളർത്തിയ ഞങ്ങൾക്കു നീ തന്ന സമ്മാനം കണ്ടല്ലോ, സ്വന്തം കൂടപ്പിറപ്പുകളെ പോലെ കാണേണ്ടവരെ നീ നിന്റെ കാമകണ്ണുകളോടെ കണ്ട നീ ഇനിജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല ,,,, എന്നിട്ട് അച്ഛൻ വല്യച്ചന് നേരെ തിരിഞ്ഞു ,,, ഏട്ടാ ഏട്ടന് തീരുമാനിക്കാംഎന്ത് വേണമെന്ന് ,,എന്തും ചെയ്യാം ,,,

അതും പറഞ്ഞു അച്ഛൻ അവിടുന്ന് പോയതുംഅമ്മ ഓടി വന്ന് എന്നെ ചേർത്ത് പിടിച്ചു , എന്നെ തല്ലാൻ വീണ്ടുംമുന്നോട്ട് വന്ന വല്യച്ഛന്റെ കാലിലേക് കരഞ്ഞുകൊണ്ട് വീണുഅമ്മ

അമ്മ : ഒന്നും ചെയ്യല്ലേ ഏട്ടാ , അവനെ ഞാൻ ഇവിടുന്ന് പറഞ്ഞു വിട്ടോളം ,ഇനി അവൻ നിങ്ങളുടെകൺമുന്നിൽ പോലും വരില്ല , പ്ളീസ് ഏട്ടാ ,, ഒരു തവണ എനിക്ക് വേണ്ടി ക്ഷമിക്കണം ,,,,,,,’

അമ്മ കണ്ണീരോടെ എനിക്ക് വേണ്ടി വല്യച്ചന്റെയും മുത്തശ്ശന്റെയും അമ്മായിമാരുടെയും എന്തിനു സാന്ദ്രയുടെയുംആദ്യയുടെയും കാലിൽ പോലും വീണു യാചിച്ചു ,അതിന്റെ ഫലമായി പ്രാണ ഭിക്ഷ കിട്ടി എനിക്ക് , ഇനി എന്റെഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടാവരുത് എന്ന അന്ത്യശാസനത്തിൽ അമ്മയുടെ ഉറപ്പിന്മേൽ എന്നെ വിട്ടു , വീണുകിടന്ന ഒരു മുണ്ടെടുത്തുകൊണ്ട് വിച്ചുവേട്ടൻ ഓടി വന്നെന്നെ അതുടുപ്പിച്ചു കെട്ടുകൾ അഴിച്ചു , ഒരുതളർച്ചയുടെ ഞാൻ കൈകളിലേക്ക് വീണു പോയി , കണ്ണുകൾ മറിയുമ്പോഴും അച്ഛന്റെയും വല്യച്ചന്റെയുംവാക്കുകൾ ആയിരുന്നു എന്റെ ഉള്ളിൽ .

ഹോസ്പിറ്റലിൽ ഡ്രിപ്പ്‌ ഇട്ട് കിടക്കുമ്പോഴും എനിക്ക് കൂട്ടിന് വിച്ചുവേട്ടൻ ആണ് നിന്നത് , അമ്മയെ അച്ഛൻസമ്മതിച്ചില്ല കൂട്ട് നിൽക്കാൻ , ബോധം വന്നതും ഞാൻ വിച്ചുവേട്ടനെ നോക്കി കണ്ണീർ വാർത്തു ,എന്റെ അവസ്ഥനല്ലപോലെ അറിയാവുന്ന വിച്ചുവേട്ടൻ കഴിയുന്ന പോലെ എന്നെ സമാധാനിപ്പിച്ചു , പിറ്റേ ദിവസം രാവിലെഡിസ്ചാർജ് ആയ എന്നെയും കൊണ്ട് വിച്ചുവേട്ടൻ പോയത് അമ്പലത്തിലേക് ആണ് ,അവിടെ എന്നെ കാത്തുഅമ്മയും സീതുട്ടിയും ദേവുട്ടിയും ഉണ്ടായിരുന്നു , അമ്മയെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി , അതുകണ്ട അമ്മയും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ,,

ഞാൻ ,,ഞാൻ ,,’അമ്മ ,,എന്റെ ,,,’അമ്മ ,,,”

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.