രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

ഹാളിൽ എല്ലാവരും ഒത്തുകൂടിയോട്ടുണ്ടായിരുന്നു , വല്യേ മുത്തശ്ശനെ കണ്ടതും എല്ലാവരും ആദരവോടെഎണീച്ചു നിന്നു

വല്യേ മുത്തശ്ശൻ : ബാല, എന്തക്കെയാടോ ഇവിടെ സംഭവിക്കുന്നത് , പരദേവതകൾ കുടികൊള്ളുന്ന മണ്ണിൽഒരാളെ മനപ്പൂർവം ഉപദ്രവിച്ചാൽ ഉള്ള ദോഷം തനിക്ക് ഞാൻ പറഞ്ഞു തരാണോ ,,, കുറച്ചു ദേഷ്യത്തോടെ തന്നെഅദ്ദേഹം ചോദിച്ചു

അച്ഛൻ : എന്റെ കുഞ്ഞിനെ കൊല്ലാകൊല ചെയ്ത അസത്തിനെ പിന്നെ എന്ത്‌ ചെയ്യണം എന്ന വല്യച്ഛൻപറയുന്നത് , ഇവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് ,,,,,അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു , അതുകേട്ട ഞാൻകണ്ണീരോടെ തല താഴ്ത്തി നിന്നു ,

വല്യേ മുത്തശ്ശൻ : മഹേഷേ കണ്ണുകൾകൊണ്ട് കണ്ടതോ ,ചെവികൾകൊണ്ട് കേട്ടതോ സത്യം ആവണം എന്നില്ല , ഒരിക്കൽ നിന്റെ മുന്നിൽ സത്യം ഇവിടുത്തെ പരദേവതകൾ തന്നെ വെളിപ്പെടുത്തും ,

അച്ഛൻ : വല്യച്ഛൻ എന്തൊക്കെ പറഞ്ഞാലും ഇവനെ ഇനി ഇവിടെ കയറ്റാൻ പറ്റില്ല , ഇവൻ ഇവിടെ ഉണ്ടേൽ ഞാൻഇവിടുന്ന് പോകും ,,, അച്ഛൻ വാശിയോടെ പറഞ്ഞു

ചെറ്യേമുത്തശ്ശൻ : ആരും എങ്ങോട്ടും പോണ്ട ,ഇതിനുള്ള പ്രതിവിധി ഞാൻ കണ്ടിട്ടുണ്ട് ,അച്ചു തൽകാലംചായ്പ്പിൽ തന്നെ നിൽക്കട്ടെ അതിനുള്ളിൽ സൗകര്യങ്ങൾ ഞാൻ ഒരുക്കി കൊടുക്കാം, ഭക്ഷണവും പഠിപ്പുംഅവൻ  തന്നെ നോക്കിക്കോളും ,അതുപോലെ തൊടിയിൽ തന്നെ നിങ്ങൾ 4 പേർക്കും ഉള്ള വീടുകൾപണികഴിപ്പിക്ക, വീടുകൾ പണി കഴിഞ്ഞു അതിലോട്ട് മാറി കഴിഞ്ഞാൽ മീനാക്ഷിയുടെ കൂടെ അച്ചു ഇവിടെ തറവാട്ടിൽ നിൽക്കും ഇതാണ് എന്റെ തീരുമാനം അതിൽ എന്തേലും എതിർപ്പുണ്ടോ, ,,,,എല്ലാവരുടെയുംമുഖത്തേക് നോക്കി ചോദിച്ചു , എല്ലാവരും അത് സന്തോഷത്തോടെ സമ്മതം മൂളി .

എല്ലാവരും പിരിഞ്ഞു പോയതും ഞാനും എന്റെ മുറിയിൽ പോയി സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു ചായ്‌പിൽകൊണ്ട് വെച്ച് അവിടെ തന്നെ കുറച്ചു നേരം ഇരുന്നു , ആരോ അങ്ങോട്ട് വരുന്നത് കണ്ടതും പുറത്തേക്കിറങ്ങി, കുറച്ചു പണിക്കാർ ആയിരുന്നു അത്,അവർ വന്ന് ചായ്പ്പ് ഒന്ന് ക്ലീൻചെയ്ത ശേഷം ലൈറ്റും ഫാനുമെല്ലാം വെച്ചു,അപ്പോഴേക്കും ആരോ ഒരു ബെഡ്ഡും കട്ടിലും കൊണ്ട് വന്ന് ഇട്ടു , ചായ്പ്പിനെ ഒരു കൊച്ചു മുറിയാക്കി മാറ്റി,

എന്നവൻ മറ്റൊന്നും കഴിക്കാതെ കിടന്നു,പിറ്റേന്ന് രാവിലെ നേരത്തെ എണീച്ചു ,ഇന്നലെ ഒന്നുംകഴിക്കാത്തത്കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു അവൻ പതിയെ പുറത്തേക്കിറങ്ങി അടുക്കള ഭാഗത്തേക്ക് ചെന്നുഅവിടെ ജോലി ചെയ്യുന്ന ചേച്ചിയോട് ഭക്ഷണം ചോദിച്ചു അവർ ഒരു ചിരിയോടെ തന്നെ 4 ദോശയും ചട്നിയുംഒരു ഗ്ലാസ് ചായയും അവന് കൊടുത്തു ,നിറഞ്ഞ ചിരിയോടെ അതും വാങ്ങി റൂമിൽ പോയി തിന്നാം എന്നചിന്തയോടെ തിരിഞ്ഞ അവന്റെ മുന്പിലേക് സാന്ദ്രയും ആദ്യയും പ്രവിയും വന്ന് നിന്നു ,അവർ അവനെ നോക്കിഒന്ന് പുച്ഛിച്ചു ചിരിച്ചു ,അതൊന്നും കണ്ടില്ലെന്ന് നടിച്ചു അവൻ മുന്നോട്ട് പോവാൻ ആഞ്ഞതും സാന്ദ്ര അവന്റെവലതു കയ്യിലുള്ള ദോശയുടെ പാത്രം കൈകൊണ്ട് തട്ടി തെറിപ്പിച്ചു , ആദ്യ അവന്റെ ഇടതു കയ്യിലുണ്ടായിരുന്നചായ ഗ്ലാസും തട്ടി അവന്റെ ദേഹത്തേക് തെറിപ്പിച്ചു പൊള്ളി പിടഞ്ഞുകൊണ്ട് അവൻ പിന്നിലേക്കു നീങ്ങികൊണ്ട്പൊള്ളലിന്റെ നീറ്റൽ സഹിക്കാൻ കഴിയാതെ പൈപ്പിൽ നിന്നും വെള്ളമെടുത്തു ഒഴിച്ചു, എന്നാൽ സാന്ദ്ര ഓടിവന്ന് പൈപ്പും പൂട്ടി ,അതുകണ്ട അവൻ അവളെ ഒന്ന് നോക്കി

സാന്ദ്ര : സ്വന്തം  വീട്ടിൽ നിന്നും തന്നെ കാക്കുന്നോടാ കള്ളാ ,,, അവൾ പരിഹാസത്തോടെ അവനോട് ചോദിച്ചു

അതുകേട്ട ആദ്യയും പ്രവിയും പൊട്ടിചിരിച്ചുകൊണ്ട്കള്ളൻ,കള്ളൻ,കള്ളൻഎന്നും പറഞ്ഞു അവനെകളിയാക്കി , വിശപ്പ് സഹിക്കാൻ കഴിയാതെ അവൻ താഴെ വീണ ദോശ എടുത്തു കഴിക്കാൻ വേണ്ടിമുട്ടുകുത്തിയിരുന്നു കൈ എത്തിച്ചു അതെടുക്കാൻ ആഞ്ഞതും സാന്ദ്ര അതിനു മുകളിലേക്കു മണ്ണ് വാരി ഇട്ടു,എന്നിട്ട് വീണ്ടും അവനെ കള്ളൻ കള്ളൻ എന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു, ഇതൊന്നും സഹിക്കാൻആവാതെ കണ്ണീർ വാർക്കാനേ അവനയൊള്ളു , അവരുടെ കളിയാക്കൽ ഒച്ച ഉയർന്നതും അകത്തു നിന്നുംമനുവും ദീപുവും നവീനും കൂടി വന്നു

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.