രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

മാസങ്ങൾ ഒരു മുടക്കവും കൂടാതെ ഇതെല്ലം അങ്ങനെ തന്നെ കഴിഞ്ഞു പോയി , +2 എക്സാം കഴിഞ്ഞു സ്കൂൾഅടച്ചതും , ലാസരേട്ടൻ കട എന്നെ ഏൽപ്പിച്ചുകുടുംബവുമൊത്തു ഒരു ടൂർ പോയി ഇനി കുറച്ചു ദിവസം കഴിഞ്ഞേവരതുള്ളു , കടയിലെ കാര്യങ്ങൾ എല്ലാം ഞാൻ ഇപ്പൊ പ്രോപ്പർ ആയി തന്നെ നടത്തുന്നുണ്ട് , അങ്ങനെ ഇരിക്കെഒരു ദിവസം ദേവമംഗലത്തേക്ക് ഉള്ള പുതിയ 3 ലോഡ് സിമന്റ് കൂടി ഓർഡർ കിട്ടി , ലാസേരേട്ടൻ ഇല്ലാത്തത്കൊണ്ട് എല്ലാം ഞാൻ തന്നെ ആണ് അറേഞ്ച് ചെയ്തത് , എന്നാൽ പ്രതീക്ഷക്ക് വിപരീതമായി രാത്രി ഒരുപാട്വൈകി ആണ് ലോഡ് വന്നത് , സമയം കൊണ്ട്പോകാൻ പറ്റാത്തത് കൊണ്ട് രാവിലെ കൊണ്ടുപോകാം എന്ന്വെച് ഞാൻ കടയിൽ തന്നെ കിടന്നു ,പിറ്റേന്ന് രാവിലെ 3 ലോഡുമായി ഞാൻ ദേവമംഗലത്തെത്തി ലോഡ്ഇറക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് മുറ്റത്തേക്കു ഒരു കാർ വന്ന് നിന്നത് , ഫ്രണ്ടിൽ നിന്നും അച്ഛൻ ഇറങ്ങിപുറകിലെ ഡോർ തുറക്കുന്നത് കണ്ടതും ഞാൻ അങ്ങോട്ട് തന്നെ ഉറ്റു നോക്കി നിന്നു ,പുറകിലെ ഡോറിൽ നിന്നുംഇറങ്ങിയ അമ്മയെ കണ്ടതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി, കൂടെ തന്നെ സന്തോഷത്തോടെഇറങ്ങിയ ദേവൂട്ടിയെ കണ്ടതും ചുണ്ടൊണ് വിതുമ്പി പോയി ,പൂർണ ആരോഗ്യവതിയായി ദേവൂട്ടിതുള്ളിച്ചാടികൊണ്ട് അകത്തേക്കു പോകുന്നത് കണ്ടതും ഞാൻ സന്തോഷത്തിൽ മതിമറന്നു നിന്ന് പോയി,ഓടിച്ചെന്നു കെട്ടിപ്പിടിച്ചു എടുത്തുപൊക്കി കറക്കാൻ ആഗ്രഹം ഉണ്ട് ,പക്ഷേ സിമെന്റിൽ കുളിച്ചു നിൽക്കുന്നത്കൊണ്ട് സാഹസത്തിനു മുതിർന്നില്ല

വായി നോക്കി നിൽക്കാതെ പോയി പണി ചെയ്യടാ നായെ , പൈസ കൃത്യം തരുന്നത് പറഞ്ഞ സമയത് ചെയ്ത്തീർക്കാൻ ആണ്

അച്ഛന്റെ അലർച്ചയാണ് എന്നെ സോബോധത്തിലേക്ക് കൊണ്ട് വന്നത് , ഞാൻ നോക്കുമ്പോൾ അമ്മയും എന്നെനോക്കുന്നുണ്ട് , ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു ,എന്നാൽ ഒരു പരിചയവും ഇല്ലാത്തൊരാളെപോലെ എന്നെ ഒന്ന്നോക്കിയ ശേഷംഅമ്മ അച്ഛന്റെ കൂടെ അകത്തേക്ക് കയറി പോയി , കാഴ്ച വല്ലാത്തൊരു വേദനയാണ്ഉണ്ടാക്കിയത് ,അമ്മയുടെ അവഗണന സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു , സങ്കടം സഹിക്കവയ്യാതെആയപ്പോൾ ഒരു നിമിഷം അവിടെ ഇരുന്നു , കൂടെ വർക്ക് ചെയ്യുന്നവർ വന്ന് ഇരുന്നാൽ പണി തീരില്ലെന്ന് പറഞ്ഞുവിളിച്ചപ്പോൾ എല്ലാ സങ്കടവും ഉള്ളിൽ ഒതുക്കി പണിയിലേക് തന്നെ ശ്രെദ്ധ തിരിച്ചു ,

അതെല്ലാം കഴിഞ്ഞതും ലോഡിനുള്ള പൈസ വാങ്ങി വണ്ടികൾ വിട്ട ശേഷം ചായ്പ്പിൽ പോയി കുളിയും മറ്റുംകഴിഞ്ഞു പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോൾ ആണ് ,അമ്മായിമാരോടെല്ലാം കളിചിരിയോടെ ഇരിക്കുന്നഅമ്മയെ കണ്ടത് , വന്നിട്ട് ഇത്ര സമയം ആയും എന്നെ ഒന്ന് അനേഷിക്കുക പോലും ചെയ്തില്ലല്ലോഎന്നാലോചിച്ചതും സങ്കടപ്പെരുമഴ തന്നെ ആർത്തിരമ്പി വന്നു , വളരെ വേഗം അവിടുന്നിറങ്ങി കട ലക്ഷ്യമാക്കികുതിച്ചു , കടയിലെത്തിയ ശേഷം അത്രനേരം പിടിച്ചു നിർത്തിയ സങ്കടമെല്ലാം അലറി അലറി കരഞ്ഞുകൊണ്ട്തീർത്തു ,എത്രനേരം കരഞ്ഞെന്നോ എത്രനേരം അവിടെ ഇരുന്നെന്നോ അറിയില്ല തളർന്ന് പോയപ്പോൾ അവിടെതന്നെ കിടന്ന് ഉറങ്ങിപ്പോയി ,അമ്മയും ഞാൻ ആണ് ദേവൂട്ടിയെ അപകടപ്പെടുത്തിയത് എന്ന് വിശ്വസിച്ചത്കൊണ്ടാവും ഇത്രനാളും ഒന്ന് മിണ്ടുക പോലും ചെയ്യാതിരുന്നത് ,അതുകൊണ്ട് തന്നെ ആവും ഇന്ന് കണ്ടിട്ടുംകാണാത്തത് പോലെ പോയത് ,സത്യങ്ങൾ തെളിയിക്കാൻ എന്റെ കയ്യിൽ ഒന്നും തന്നെ ഇല്ല , അപ്പോൾഅവരെയെല്ലാം മനസ്സിലാക്കിപ്പിക്കുക എന്ന വലിയ കടമ്പ കടക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല , അപ്പൊ ഇനിഉള്ള മാർഗം അവരുടെ കണ്മുന്നിൽ നിന്നും മാറി കൊടുക്കുക എന്നതാണ് , എന്നെ കാണനോ എന്നോട്മിണ്ടാനോ താല്പര്യം ഇല്ലാത്തവർക്ക് എന്റെ പ്രേസേന്സ് ഒരു വിമ്മിഷ്ടം ആയിരിക്കും അതുകൊണ്ട് എത്രയുംപെട്ടെന്ന് ഇവിടുന്ന് ഒഴിയാനുള്ള മാർഗം കണ്ടെത്തണം .അതിനൊരു മാർഗത്തിനായി ആണ് ഞാൻ വിച്ചുവേട്ടനെവിളിച്ചത് പുള്ളി പറഞ്ഞു തന്ന ഐഡിയ ആണ് പഠനം ഇനി പുറത്തെവിടെ എങ്കിലും നോക്കാൻ ,അത് നല്ലൊരുഐഡിയ ആയത്കൊണ്ട് ഞാൻ അതിനായുള്ള കാര്യങ്ങൾ നോക്കാൻ തുടങ്ങി .

ദിവസങ്ങൾ സാധാരണ പോലെ കടന്ന് പോയി, ഞാൻ എന്നൊരു വെക്തി അവിടെ ഉണ്ടെന്ന് പോലും അവരെല്ലാംമറന്നത് പോലെ ആയി , ഇത്ര ദിവസമായുംഅമ്മ പോലും ഒന്ന് വന്നില്ല കാണാൻ , ഒരിക്കൽ അമ്പലത്തിൽ വെച്ച്ദേവൂട്ടിയെ കണ്ടു അവൾ അന്ന് കുറെ കരഞ്ഞുകൊണ്ട് പരാതി പറഞ്ഞു , അച്ഛന്റെ ഭീഷണി ഉള്ളത് കൊണ്ടാണ്അവൾ വരാത്തത് എന്ന് പറഞ്ഞു , അത് എനിക്കും മനസ്സിലായത് കൊണ്ട് ഞാൻ അവളെ സമാധാനിപ്പിച്ചുപറഞ്ഞു വിട്ടു , അവൾ ഇപ്പോൾ പഴയതിലും ഉഷാറോടെ ഒരു കാര്യങ്ങൾക്കും ഓടി നടക്കുന്നുണ്ട് .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.