രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

വല്യമ്മക് ഒരു മകൻ ഉണ്ട് എന്നേക്കാൾ 5 വയസ്സ് മൂത്ത വിഷ്ണു എന്ന വിച്ചു.

ചെറ്യേമുത്തശ്ശൻ ബാലചന്ദ്രൻ ഭാര്യ കല്യാണി ഞങ്ങളുടെ കല്ലുമുത്തശ്ശി , അവർക്കു 4 മക്കൾ ആണ്  2 ആണും 2 പെണ്ണും .

1- മാനവ് ഭാര്യ സന്ധ്യ അവർക്കു 3 മക്കൾ, അഭിമന്യു(മനു), ആരാധ്യ(ആധ്യ ),ആരവ്(ആരു)

2- മീര ഭർത്താവ് ശങ്കർ അവർക്കു 3 മക്കൾ

   സന്ദീപ് (ദീപു), സാന്ദ്ര, സ്വപ്ന

3- മാധവി ഭർത്താവ് ജയേഷ് അവർക്ക് 4 മക്കൾ

    നവീൻ ,നിള& ഇള ഇവർ ട്വിൻസ് ആണ് , നിമിഷ .

4മാതെ എന്റെ അച്ഛൻ ഏറ്റവും ഇളയത് .

തറവാട്ടിൽ എത്തിയ ഞങ്ങളെ സ്നേഹത്തോടെ ആണ് എല്ലാവരും വരവേറ്റത് , കുറെ ഏട്ടന്മാരെയുംഅനിയത്തിമാരെയും കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ , എല്ലാവരോടും സ്നേഹത്തോടെ തന്നെപെരുമാറി , എന്നാൽ ഞങ്ങൾ വന്നത് ഇഷ്ട്ടപ്പെടാത്ത ചിലർ അവിടെ ഉണ്ടെന്ന് അറിഞ്ഞില്ല .

വിച്ചുവേട്ടനും മനുവേട്ടനും ദീപു ഏട്ടനും എന്നേക്കാൾ 4-5 വയസ്സ് മൂത്തവർ ആണ് ,അതിൽ വിച്ചുവേട്ടൻ എന്നെസ്വന്തം അനിയനെ പോലെ തന്നെ കണ്ട് കൂടെ കൊണ്ട് നടന്ന് ഓരോന്നും കാണിച്ചു തന്നും ഒക്കെ നല്ലപോലെകമ്പനിയായി , സ്കൂൾ തലത്തിലെല്ലാം ബോക്സിങ് പഠിച്ചിരുന്നു ഞാൻ അതറിഞ്ഞ വിച്ചുവേട്ടൻ എന്നെഅവിടെ എടുത്തുള്ള ജിമ്മിലും മാർഷ്യൽ ആർട് ക്ലബ്ബിലും കൂടെ വിച്ചുവേട്ടന്റെ കളരി ഗുരുക്കളുടെ കീഴിൽ കളരിപഠിക്കാനും ചേർത്തു , ഇതെല്ലം എനിക്കും വിച്ചുവേട്ടനും മാത്രമേ അറിയൂ ,അമ്മയോട് പോലും പറഞ്ഞില്ല,കളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് ഇതിനെല്ലാം പോയിരുന്നത് മറ്റുള്ളവർ കണ്ടാൽ ഒരു ചിരി അല്ലാതെഅടുക്കാൻ ഒന്നും വന്നില്ല ,ആദ്യയും സാന്ദ്രയും നവീനും എന്റെ അതെ പ്രായമാണ് , ആരുവും ഇളയും നിളയുംലച്ചൂട്ടിയുടെ പ്രായമായത്കൊണ്ട് അവരും കൂട്ടായി , സ്വപ്നയും നിമിഷവും ദേവൂട്ടിയെക്കാൾ 1 വയസ്സ് മൂത്തത്ആയിരുന്നു കുടുംബത്തിലെ ചെറിയ കുട്ടി എന്ന പതവി അതോടെ ദേവൂട്ടിക് കിട്ടി അതിന്റെ എല്ലാകുരുത്തക്കേടുകളും അവൾ കാണിക്കാനും തുടങ്ങി ,അവൾക് ഫുൾ സപ്പോർട്ട് ആയി വിച്ചുവേട്ടനും അവൾകാണിക്കുന്ന കുറുമ്പുകൾക്കെല്ലാം കൂട്ട് നിൽക്കുന്നത്കൊണ്ട് വിച്ചുവേട്ടന് വല്യമ്മയുടെ കയ്യിൽ നിന്നും ചീത്തകേൾക്കൽ ഒരു പതിവായി മാറി എന്നാലും അവൾക് സപ്പോർട്ട് ആയെ വിച്ചുവേട്ടൻ നില്ക്കു ,ചില സമയങ്ങളിൽഎന്നേക്കാൾ അവൾ വിച്ചുവേട്ടനെ ഇഷ്ട്ടപ്പെടുന്നുണ്ടോ എന്നൊരു കുഞ്ഞു കുശുമ്പ് പോലും എനിക്ക് തോന്നിതുടങ്ങി എന്നാൽ അതൊരു തോന്നൽ മാത്രം ആണെന്ന് പലപ്പോഴായി അവൾ തന്നെ തെളിയിച്ചു തന്നു .

ഒരേ സ്കൂളിൽ തന്നെ ആണ് അവിടെ ഉള്ളവർ എല്ലാം പഠിച്ചിരുന്നത് അതുകൊണ്ട് ഞങ്ങളെയും അവിടെ തന്നെചേർത്ത് , 10 ആയത്കൊണ്ട് സ്പെഷ്യൽ ട്യൂഷനും ഞങ്ങൾക്കെലാം ഒരുക്കിയിരുന്നു , ഞാനും നവീനുംപഠിത്തത്തിൽ മോശമല്ലായിരുന്നു എന്നാൽ സാന്ദ്ര എബോവ് ആവറേജും ആദ്യ ആവറേജും ആയിരുന്നു , ഓണപരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ആണ് എന്റെ ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങൾ തുടക്കം കുറിക്കുന്നത് , നവീനും ഞാനും നല്ല മാർക്കോടെ എല്ലാ പേപ്പറും നേടിയപ്പോൾ സാന്ദ്ര 2 വിഷയത്തിൽ തോറ്റു ആദ്യ 3 എണ്ണവും , അതിനു അച്ഛനമ്മമാർ അവളെ ചീത്ത പറയുകയും തല്ലുകയും , മറ്റുള്ളവർ കളിയാക്കുകയും ചെയ്തതിനൊപ്പംനിനക്ക് അച്ചുവിനെ നോക്കി പടിച്ചൂടേഎന്നത് കൂടി കേട്ടതോടെ ആണ് അവൾക് ആദ്യമായി എന്നോടുള്ളവൈരാഗ്യം തുടങ്ങുന്നത് .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.