എല്ലാരും അത് തലയാട്ടി സമ്മതിച്ചു, ശേഷം ഫ്ലൈറ്റ് ലാൻഡ് ആയി ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു ലഗേജുംഎടുത്ത് അവർ പുറത്തേക് നടന്നു ,ഐര്പോര്ട്ടിന് പുറത്തെത്തിയ അച്ചു ആഞ്ഞൊന്ന് നിശോസിച്ചുപത്മനാഭൻറെ മണ്ണിലേക്കു കാൽ കുത്തി , ..”ടും ടും ടും” വലിയൊരു ശബ്ദത്തോടെ ഇടി വെട്ടി, ഉടൻ തന്നെഅതുവരെ ശാന്തമായ പ്രകൃതി ആരെയോ വരവേൽക്കുന്നപോലെ ശക്തമായ കാറ്റോടു കൂടി മഴ ശക്തമായിപെയ്യാൻ തുടങ്ങി ,,,,അവർ 6 പേരും എന്തെന്നില്ലാത്ത ഒരു ഉണർവോടെ ഒരു ചെറു ചിരിയോടെ ആ മഴ കുറച്ചുനേരം നോക്കി നിന്ന ശേഷം ടാക്സി വിളിച്ചു അതിലേക് കയറിയ ശേഷം റാമിൻറ്റെ തറവാട്ടിലേക് യാത്ര തിരിച്ചു.
ഇതേ സമയം റാമിൻറ്റെ തറവാട്ടിലെ പൂജ മുറിയിൽ ധ്യാനത്തിൽ ഇരിക്കുന്ന വ്യക്തി മുഖത്തു നിറഞ്ഞപുഞ്ചിരിയോടെ കണ്ണുകൾ തുറന്നു ,എന്തെന്നില്ലാത്ത സന്തോഷം ആ മുഖത്തു വിളയാടുന്നത്കാണാമായിരുന്നു,അദ്ദേഹം മുന്നിലുള്ള വിഷ്ണു വിഗ്രഹത്തെ ഒന്ന് തൊഴുതുകൊണ്ട് കൈകൾ കൂപ്പി “പ്രഭോ, അവർ വരുന്നു ,സത്യങ്ങൾ അറിയാൻ ഉള്ള സമയം ആഗതമായിരിക്കുന്നു .ലക്ഷ്യം തുടങ്ങുവാൻ ഉള്ള സമയം,ഇനി അവരെ നയിക്കേണ്ട ഉത്തരവാദിത്വം നമുക്കാണെന്ന് അറിയാം ,ഒരു ദോഷവും സംഭവിക്കാതെ എല്ലാം നേർവഴിക്ക് ആക്കി തരണേ ..”,,,അദ്ദേഹം കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ട് വളരെ വേഗത്തിൽ എണീച്ചുപൂജാമുറിയിൽ നിന്നും പുറത്തേക്കിറങ്ങി ….
———————————————————————————————————————————————————————-
ഇതേ സമയം മറ്റൊരിടത്തു കുത്തി ഒലിച്ചു ഒഴുകുന്ന ഒരു പുഴയുടെ അരികിൽ രണ്ടു പേർ നിൽക്കുന്നു ഒരുമധ്യവയസ്ക്കനും അയാളുടെ ഭാര്യയും അവർ ആ പുഴയിൽ അതികം ഒഴുക്കില്ലാത്ത ഒരു കുളകടവിൽ നോക്കിനിൽക്കുക ആണ് ,പെട്ടെന്ന് അവിടെ ഒരാൾ വെള്ളത്തിൽ നിന്നും പൊങ്ങി വന്നു ,ജരാനരകൾ ബാധിച്ച നീണ്ടതാടിയും മുടിയും ഒക്കെ ആയി ഏകദേശം 80നു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ , കഴുത്തിൽ പലവലിപ്പത്തിൽ ഉള്ള രുദ്രാക്ഷ മാലകൾ അണിഞ്ഞിട്ടുണ്ട് ,ഒരു കാഷായ വസ്ത്രം മാത്രമാണ് ഉടുത്തിരിക്കുന്നത്,അദ്ദേഹം പതിയെ ഒന്നുകൂടി മുങ്ങി നിവർന്ന ശേഷം വെള്ളത്തിൽ നിന്നും കയറി ആ ഭാര്യാഭർത്താക്കളുടെഅടുത്തേക്ക് നടന്നു ,അദ്ദേഹം അടുത്തെത്തിയതും ബഹുമാനത്തോടെ അദ്ദേഹത്തെ വണങ്ങിക്കൊണ്ട് അവർകയ്യിലുള്ള വസ്ത്രങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു ,മേൽമുണ്ട് ഒന്ന് ചുറ്റി ,ഉടുത്തിരുന്ന വസ്ത്രം ഈറനോടെഅദ്ദേഹം മുന്നോട്ട് നടന്നു , അവർ മൂന്ന് പേരും ആ പുഴയോട് ചേർന്നുള്ള കാട്ടുവഴിയിലൂടെ മുന്നോട്ട്നടന്നു,വള്ളിപ്പടർപ്പുകൾ നിറഞ്ഞ ആ ഘോര വനത്തിലൂടെ മണിക്കൂറോളം നടന്നവർ ഒരു പഴയകവാടത്തിനടുത്തെത്തി,അദ്ദേഹം ആ കവാടത്തിൽ പ്രേതെകരീതിയിൽ മൂന്ന് തട്ട് തട്ടി , ഉടൻ ആ കവാടംഅവർക്ക് മുന്നിൽ തുറന്നു അകത്തു നിന്നും ഒരു കാവൽക്കാരൻ പുറത്തു വന്നു അദ്ദേഹത്തെ വണങ്ങി ,അവർമൂന്ന് പേരും അകത്തേക്ക് കയറിയതും ആ കാവൽക്കാരൻ പരിസരമെല്ലാം ഒന്ന് വീക്ഷിച്ച ശേഷം ആ കവാടംഅടച്ചു , അവർ മൂന്ന് പേരും അകത്തേക്ക് നടക്കും തോറും ആയുധങ്ങൾ കൂട്ടി മുട്ടുന്നതിന്റെയും ആരൊക്കയോപോരിടുന്നതിൻറെയും ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി,അവർ കുറച്ചൂടെ മുന്നോട്ട് ചെന്നതും ഒരുപരിശീലന തട്ട് പോലെ ഉള്ളൊരിടത് 25ഓളം ചെറുപ്പക്കാർ ആയുധാഭ്യാസവും മല്പിടുത്തവും ആയോധന മുറകളുംഅഭ്യസിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്, അവരെ കണ്ടതും അവരെ എല്ലാം പരിശീലിപ്പിക്കുന്ന ഒരു80നു താഴെ പ്രായമുള്ള ആരോഗ്യവാനായ ഒരാൾ അഭ്യാസം നിർത്താൻ പറഞ്ഞുകൊണ്ട് അവർക്ക് നേരെ വന്നു,,അയാൾ വന്നവരെ ഒന്ന് നോക്കിയ ശേഷം ചെറുചിരിയോടെ അവരെ ഒന്ന് വണങ്ങി കൂടെ ആ ചെറുപ്പക്കാരും .
ഇതിന്റെ ബാക്കി എവിടെ ?
ഒരുമാതിരി പരിപാടി ആയി പോയി ഇത്
Ethra month aaayi brooo nxt part????
കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക
Bakii kanhmooo
Bro next part ena
Brooo enthu Patti next part eppolaaa
Next part eppolaaa
Enthai bro
Bro pattann varumooo
എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ
മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Polichu brooo
Broo bakki vegam
Any updates
Next part ennundavum bro? Nalla ezhuth..
Nxt plz
Waiting
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്
Bro second part apollla