രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

ഇവൻ ഞങ്ങളുടെ സ്കൂളിന്റെ അഭിമാനം ആണ് ,സ്റ്റേറ്റ് ലെവലിൽ തന്നെ ഹയ്യസ്റ്റ് മാർക്ക് വാങ്ങി ആണ് ഇവൻവിജയിച്ചിരിക്കുന്നത് , പക്ഷേ സന്തോഷിക്കേണ്ട സമയത് ,ഹ്മ് എല്ലാം വിധി ആവും , നിനക്ക് നല്ലതേ വരൂ ,,,,

അതും പറഞ്ഞു അവരെല്ലാം പോയി കൂടെ ഗുരുക്കളും ലാസരേട്ടനും . അവർ പോയെന്ന് കണ്ടതും അച്ഛനുംവല്യച്ചനും എന്റെ നേരെ വന്ന് എന്നെ തല്ലാൻ തുടങ്ങി ,

അച്ഛൻ : നീ കാരണം ഇന്ന് എല്ലാവരുടെയും മുന്നിൽ മാനം കേട്ടത് ഞാനാ, ആരോട് ചോദിച്ച നീ അവർക്കെതിരെപരാതി കൊടുത്തത് ,,,

വല്യച്ഛൻ : മര്യാദക്ക് എന്റെ മക്കളുടെ മേലിൽ ഉള്ള പരാതി പിൻവലിച്ചോ ഇല്ലേൽ കൊല്ലും ഞാൻ നിന്നെ ,പട്ടി

രണ്ടുപേരും എന്നെ ഇട്ട് തല്ലാൻ തുടങ്ങി ,പെട്ടെന്ന്  അവിടെ അമ്മയുടെ ശബ്ദം ഉയർന്നുഒന്ന് നിർത്തുന്നുണ്ടോ, കുറെ ആയി ക്ഷമിക്കുന്നു , ഡാ എന്തിനാടാ ഇങ്ങനെ തല്ല് കൊണ്ട് ചവാൻ ഇവിടെ പട്ടിയെ പോലെ നിൽക്കുന്നത്,ഇറങ്ങി പൊയ്ക്കൂടേ എങ്ങോട്ടെങ്കിലും , അല്ല ഇനി ഇറക്കി വിട്ടാലേ പോകു എന്നാണേൽ ഞാൻ തന്നെ ചെയ്യാം കർമം ,വാഅതും പറഞ്ഞുഅമ്മ എന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് ചായ്പ്പിലേക് നടന്നു , ‘അമ്മപറഞ്ഞതെല്ലാം നെഞ്ച് നീറുന്ന വേദനയോടെ ചങ്ക് പൊട്ടിയാണ് ഞാൻ കേട്ടത് , ഒരക്ഷരം മറുത്തു പറയാൻആവാതെ ഒരു പാവയെ പോലെ ഞാൻ അമ്മക് പുറകെ ചായ്പ്പിലേക് നടന്നു .

അകത്തു കയറിയ ഉടൻ അമ്മ കതക്ക് കൊട്ടി അടച്ചു കുറ്റിയിട്ടു , ശേഷം പാഞ്ഞു തിരിഞ്ഞു വന്ന് എന്നെപൂണ്ടടക്കം കെട്ടിപ്പിടിച്ചു മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് മൂടി അപ്പോഴും കണ്ണുകൾനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു , ഞാനും അമ്മയെ ചുറ്റിപ്പിടിച്ചു തേങ്ങി കരഞ്ഞു ,,,’അമ്മ പെട്ടെന്ന് എന്നെപിടിച്ചു മാറ്റി കണ്ണീർ തുടച്ചു നീക്കി .

അമ്മ : അമ്മേടെ മോൻ അമ്മയോട് ദേഷ്യം ആവുമല്ലേ ,,, അമ്മയുടെ ചോദ്യത്തിന്ന് ഉടൻ തന്നെ ഞാൻഅല്ലെന്ന് തലയാട്ടി ,അതുകണ്ടഅമ്മ എന്റെ കവിളിൽ തടവിക്കൊണ്ട് ചിരിച്ചു ,

അമ്മ : അമ്മക്ക് മോനോട് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട് ,പക്ഷേ അതിനുള്ള സമയം ഇപ്പോഴല്ല ,സമയംആവുമ്പോൾ സത്യങ്ങൾ എല്ലാം നീ അറിയും , ഇപ്പൊ നീ ഇവിടുന്ന് പോണം , നിനക്ക് ഞാൻ ബംഗളുരുവിൽകോളേജ് അഡ്മിഷൻ റെഡി ആക്കിയിട്ടുണ്ട് ,അവിടെ മോന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ ഒരാൾ ഉണ്ടാവും , പിന്നെ ഇനി ഡിഗ്രി കമ്പ്ലീറ്റ് ചെയ്ത ശേഷം മാത്രമേ ഇങ്ങോട്ട് വരാവു , ഇവിടെയുള്ളവർ ചിലർ നിന്റെചോരകുടിക്കാൻ നിൽക്കുന്ന പിശാചുക്കൾ ആണ് , ഇനിയും നിന്നെ ഇവിടെ നിർത്തിയാൽ അവരെല്ലാം കൂടിഎന്റെ മോനെ കൊല്ലാനും മടിക്കില്ല , അമ്മേടെ മോനെ നല്ലപോലെ പഠിക്കണം ഉയരങ്ങളിൽ എത്തണം , ആവശ്യംഉണ്ടേൽ ഞാൻ വിളിച്ചോളാം നിന്നെ ,എന്നെ ഇങ്ങോട്ട് വിളിക്കരുത് നീ ,,,,,,,,ഡ്രെസ്സും മറ്റും പാക്ക് ചെയ്യുന്നസമയത്തു ഇതെല്ലം പറഞ്ഞുകിണ്ടിരുന്നു അമ്മ , ഞാൻ ഒന്നും വിശ്വസിക്കാൻ ആവാതെ ശിലപോലെ നിൽക്കുകആയിരുന്നു , എല്ലാം കഴിഞ്ഞതുംഅമ്മ ഒന്നുടെ എന്നെ ചേർത്തുപിടിച്ചു നെറ്റിയിൽ മുത്തി ,

അമ്മ : മോന്റെ നല്ലതിന് വേണ്ടി ആണ് അമ്മ എല്ലാം പറയുന്നത് , എന്റെ മോൻ എന്നെ അനുസരിക്കില്ലേ ,,,

അത് ചോദിച്ചതും ഞാൻ അതെ എന്ന നിലയിൽ തലയാട്ടികൊണ്ട് അമ്മയെ ഇറുകെ ഒന്ന് പുണർന്നു , ‘അമ്മഎന്നെ അടർത്തി മാറിയ ശേഷം ബാഗും എടുത്ത് എന്റെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി ,അവിടെ എല്ലാവരുംഅങ്ങനെ തന്നെ നിൽക്കുക ആണ്അമ്മ അവരുടെ മുന്നിൽ എത്തിയതും സീതട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നപേപ്പറിൽ എന്നെക്കൊണ്ട് ഒപ്പ് വെപ്പിച്ചു , എന്നിട്ട് അത് അച്ഛന്റെ കയ്യിൽ കൊടുത്തുപരാതി പിൻവലിക്കാൻഇതുമതി ,ഇതുകൊണ്ട് പോയി സ്റ്റേഷനിൽ കൊടുത്താൽ അവരെ വിട്ടോളുംഅതും പറഞ്ഞു എന്നെയും കൂട്ടിഗേറ്റിനു പുറത്തേക്ക് എന്നെ ഇറക്കിയ ശേഷം ഗേറ്റ് ഉള്ളിൽ നിന്നും അടച്ചു നിറകണ്ണുകളോടെ എന്നെ ഒന്ന്നോക്കിയ ശേഷം വാശിയോടെ അത് അമർത്തി തുടച്ചുകൊണ്ട് തിരിഞ്ഞു നടന്നു , എല്ലാവരും വീട്ടിനുള്ളിലേക്ക്കയറിയതും ഒന്നുകൂടി വീടിനെ നോക്കിയ ശേഷം ഞാൻ തിരിഞ്ഞു നടന്നു , ‘അമ്മ പറഞ്ഞതെല്ലാംകേട്ടെങ്കിലും എന്തിനു വേണ്ടി അങ്ങനെയൊക്കെ പറഞ്ഞെന്ന് എനിക്ക് മനസ്സിലായില്ല , കണ്ണുനീർ ഒഴുകിഇറങ്ങുമ്പോഴും മനസ്സ് കിടന്ന് പിടക്കുമ്പോഴുംഅമ്മ എന്നെ വെറുത്തിട്ടില്ലെന്ന ആശ്വാസം എനിക്ക് സന്തോഷംനൽകി .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.