രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

ആരോ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത് , പതിയെ തലപൊക്കി നോക്കിയപ്പോൾഒരു പോലീസുകാരൻ എന്നെ പിടിച്ചു എണീപ്പിച്ചു,പുറത്തെത്തിയ ഞാൻ കണ്ടത് siക് മുന്നിൽ ഇരിക്കുന്നലാസേരേട്ടനെയും ഗുരുക്കളെയും ആണ് ,ലാസരേട്ടൻ പൈസയുടെ സോഴ്സ് കാണിച്ചു എന്റെ നിരപരാധിത്വംപ്രൂവ് ചെയ്തു,എന്നെ കുടുക്കിയതാണ് എന്ന് കൂടി പറഞ്ഞതും si ഞങ്ങളെ കൂട്ടി തറവാട്ടിലേക് പുറപ്പെട്ടു ,

ദേവമംഗലത്തിനു മുന്നിലെത്തിയ ഞങ്ങളെ വരവേറ്റത്‌ ന്യൂസ് ചാലുകളും ഞാൻ പഠിച്ച സ്കൂളിലെ ടീച്ചേഴ്സുംഒക്കെ ആണ്, അവർക്ക് മുന്നിൽ തന്നെ നിന്ന് മനുവേട്ടനും ആദ്യയും സാന്ദ്രയുമെല്ലാം എന്തെല്ലാമോപറയുന്നുണ്ടായിരുന്നു , si എന്നെ കൂട്ടി അങ്ങോട്ട് നടന്നു കൂടെ ലാസേരേട്ടനും ഗുരുക്കളും , എന്നെ നോക്കുന്നടീച്ചേഴ്സിന്റെ മുഖത്തെല്ലാം ഒരു തരാം പുച്ഛഭാവം കണ്ട ഞാൻ അവരെ ആരെയും തല ഉയർത്തി നോക്കിയില്ല.ഞങ്ങളെ കണ്ട എല്ലാവരും പുറത്തേക്ക് വന്നു ,അതുകൂടി കണ്ടതും മനുവേട്ടൻ ഒന്നുടെ ചിറഞ്ഞുകൊണ്ട് എന്റെനേരെ വന്ന് നിന്നുകൊണ്ട് ടീച്ചേഴ്സിനെ നോക്കി

മനു : ദാ,കണ്ണ് നിറച്ചു കണ്ടോ നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട സ്റ്റുഡന്റ് ഒരു പക്ക ക്രിമിനൽ , കക്കാൻ  ആണോനിങ്ങളെല്ലാം ഇവനെ പഠിപ്പിച്ചു കൊടുത്തത് , നിൽക്കുന്ന കണ്ടില്ലെ നായ ,,,,,

സാന്ദ്ര : സ്കൂളിൽ വലിയ വിജയം നേടിയിട്ടൊന്നും കാര്യമില്ലെന്ന് ഇപ്പൊ മനസ്സിലായില്ലേ , എന്തൊക്കെആയിരുന്നു ഉപദേശം ഇവനെ കണ്ടു പഠിക്കാനും ,ഇവനെ തലയിൽ കൊണ്ട് നടക്കാനും  നിന്നവർ ഒക്കെ എവിടെഇപ്പൊ ,,,

si:പാ,,,മിണ്ടാതെ ഇരിക്കേടി ,,,,, si സാന്ദ്രക്ക് നേരെ ഒന്ന് ആട്ടിയതും അവൾ പേടിച്ചുകൊണ്ട് പുന്നിലോട്ട് മാറി

si നടന്ന് ചാനലിന്റെ ആളുകളുടെ അടുത്തേക്ക് ചെന്ന് എന്തൊക്കെയോ പറഞ്ഞതും അവരെല്ലാം അപ്പൊ തന്നെഅവിടുന്ന് പോയി ,ശേഷം അയാൾ അച്ഛന്റെ അടുത്തേക്ക് നടന്നു

si : ലുക്ക് മിസ്റ്റർ , നിങ്ങൾ ഇന്നലെ ഇവന്റെ കയ്യിൽ നിന്നും പിടിച്ച ക്യാഷ് നിൽക്കുന്ന ലാസർ ബാങ്കിൽഇടാൻ ഇന്നലെ ഇവനെ ഏൽപ്പിച്ചത് ആണെന് തെളിവ് സഹിതം അദ്ദേഹം പ്രൂവ് ചെയ്തിട്ടുണ്ട് ,അതുപോലെഇവൻ ഇന്നലെ ഗ്രാമത്തിൽ തന്നെ ഉണ്ടായിരുന്നു എന്നതിനും സാക്ഷികൾ ഉണ്ട് ,പിന്നെ ഇവിടെയുള്ള ഒരുപണയ സ്ഥാപനത്തിലും ഒരു അക്കൗണ്ടും ഇവന്റെ പേരിൽ ഇല്ല ,അതുകൊണ്ട് മാല ഇവൻ എടുത്തിട്ടില്ലെന്ന്എനിക്ക് ബോധ്യമായി ,ഇതൊരു കരുതിക്കൂട്ടി അപമാനിക്കാൻ ഉള്ള ശ്രമമാണോ എന്നെനിക്ക് സംശയം ഉണ്ട്അതുകൊണ്ട് മാല നഷ്ട്ടപെട്ടു എന്ന് പരാതി തന്ന കുട്ടിയും ദേ നിൽക്കുന്ന ഇവന്റെ ദേഹത്തു കൈവെച്ചരണ്ടുപേരെയും എനിക്കൊന്ന് ചോദ്യം ചെയ്യാൻ സ്റ്റേഷൻ വരെ കൊണ്ടുപോണം ,,,,,,,

അയാൾ പറഞ്ഞത് കേട്ടതും അവരൊന്ന് ഞെട്ടി , ആദ്യ നിന്ന് വിറക്കാൻ തുടങ്ങി , അവൾ സാൻഡ്രയെ നോക്കിഎന്ത് വേണമെന്ന് കണ്ണ് കാണിച്ചു ,അവളും ആകെ ഞെട്ടി നിൽക്കുക ആണ് , മക്കളുടെ തെറ്റ് ആദ്യമേമനസ്സിലായിരുന്നു ആദ്യയുടെ അച്ഛൻ ഉടൻ ഇടപെട്ടു

മാനവ് : സോറി സർ അതൊരു തെറ്റ് പറ്റിയതാണ് , കുറച്ചു മുൻപ് മാല ഇവളുടെ അലക്കാൻ ഇട്ട വസ്ത്രത്തിൽനിന്നും കിട്ടി , ഞാൻ അത് പറയാൻ അങ്ങോട്ട് വരാൻ നിൽക്കുക ആയിരുന്നു , ഞങ്ങൾക്ക് ഇനി പരാതി ഒന്നുംഇല്ല സർ ,അവനും ഇവിടുത്തെ കുട്ടി തന്നെ അല്ലെ ,,,,അയാൾ മകളെ രക്ഷിക്കാൻ siയെ പറഞ്ഞുസമാധാനിപ്പിക്കാൻ നോക്കി

si: പരാതി ഇല്ലേൽ കുഴപ്പമില്ല , ഇവന്റെ ദേഹത്തു കൈവെച്ചതിനു ഇവരെ എനിക്ക് കൊണ്ടുപോകാം , കാരണംനിയമം കയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ല ,,,,അതും പറഞ്ഞു മനുവിനെയും ദീപുവിനെയും കൊണ്ട് si പോയി ,,,

പോലീസുകാർ പോയതും സ്കൂൾ ടീച്ചേഴ്സ് എല്ലാം എന്റടുത്തേക് വന്നു , ഹെഡ് മാസ്റ്റർ എന്നെ ചേർത്ത്നിർത്തിക്കൊണ്ട് പറഞ്ഞു

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.