രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

ഗുരുക്കൾ : ലാസറെ ,ഇത് എനിക്ക് വേണ്ടപ്പെട്ട ഒരു പയ്യൻ ആണ് ,നിനക്കിവിടെ കണക്ക് നോക്കാൻ ഒരാളെവേണം എന്ന് പറഞ്ഞിരുന്നില്ലേ അതിനിവനെ പറ്റുമോ

ലാസർ : ,ധാരാളം ,അതിനും മാത്രം പണി ഒന്നും ഇല്ലല്ലോ , ലോഡ് വരുമ്പോഴും പോകുമ്പോഴും ചാക്കിന്റെഎണ്ണം കറക്റ്റ് ആണോ എന്നൊന്ന് നോക്കണം ,പിന്നെ കറക്റ്റ് ആയിട്ട് പൈസ വാങ്ങുകയും കൊടുക്കുകയുംചെയ്യണം അത്രേ ഉള്ളു ,അത് പറ്റുവാ ,നെനക് ,,,

ലാസരേട്ടൻ അതും ചോദിച്ചതും സന്തോഷത്തോടെ ഞാൻ തലയാട്ടി , അയാൾ തിരിച്ചും

ഗുരുക്കൾ :ഇപ്പൊ അവന് സ്കൂൾ ലീവ് ആണ് ,അതോണ്ട് ഇന്ന് മുതൽ ഇവിടെ നിൽക്കട്ടെ , സ്കൂൾതുറക്കുമ്പോൾ അതിനനുസരിച്ചു ടൈം തീരുമാനിക്ക

ലാസർ : ആയിക്കോട്ടെ , അല്ല ശമ്പളം എത്ര കൊടുക്കണം

ഗുരുക്കൾ : അത് നീ കണ്ടറിഞ്ഞു കൊടുത്താൽ മതി , അവന്  ഉണ്ണാനും ഉടുക്കാനും പഠിക്കാനും ഉള്ളത്തികയണം അത്രേ ഉള്ളു

ലാസർ : അത് നുമ്മക് നോക്കാം ,,എന്ന മക്കൾ ഐശ്വര്യമായിട്ട് തുടങ്ങിയട്ടെ ,,,  അതും പറഞ്ഞു എന്നെ അയാൾഅകത്തേക്ക് കൊണ്ടുപോയി ,

ഒരു ഗോഡൗൺ ആയിരുന്നു അത് ,ആവശ്യത്തിനുള്ള സിമന്റ് ഓർഡർ ചെയ്ത് വരുത്തി ,അത് സപ്ലൈ ചെയ്യൽആണ് ലാസറെട്ടന്റെ പണി , കണക്കിൽ ആൾ കുറച്ചു വീക്ക് ആയത് കൊണ്ട് പലരും പറ്റിക്കുന്നുണ്ട്അതൊഴിവാക്കാനാ ഒരാളെ വെക്കുന്നത് .എല്ലാം മനസ്സിലായതും അന്ന് ഉച്ചക്കത്തെ ഫുഡ് ലാസർ വാങ്ങികൊടുത്തു വൈകീട് വന്ന ലോഡ് കറക്റ്റ് ആയി ഇറക്കിച്ചു കൃത്യമായ കണക്ക് വെച്ചു പൈസയും കൊടുത്തു , അതുകണ്ട ലാസറും ഒന്ന് സമാധാനത്തോടെ ചിരിച്ചു അവന് ഒരു 100 രൂപയും അന്നത്തേക്ക് കൊടുത്തു അവനെപറഞ്ഞു വിട്ടു . കിട്ടിയ 100 രൂപകൊണ്ട് ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബ്രെഡ്ഡും വാങ്ങി അവൻ ചായ്‌പിൽ വന്ന്കിടന്നു .

പിന്നെ ഡെയിലി ഇതായി അവന്റെ ദിനചര്യ , കുറച്ചു ദിവസങ്ങൾക് ശേഷം വിച്ചു തിരിച്ചെത്തി ,കാര്യങ്ങൾ ഒക്കെഅറിഞ്ഞ വിച്ചു ഒരുപാട് സങ്കടപ്പെട്ടു ,എന്നാലും അവൻ പിടിച്ചു നിന്നത് കണ്ട് സന്തോഷിക്കുകയും ചെയ്തു,സ്കൂളിൽ അഡ്മിഷൻ റെഡി ആക്കിയതെല്ലാം വിച്ചു തന്നെ ആണ്, ക്ലാസ് തുടങ്ങിയതും കടയിൽ പോക്ക്വൈകീട്ട് മാത്രമാക്കി ചുരുക്കി , എന്നാലും ജിമ്മും കളരി പ്രാക്റ്റീസുമെല്ലാം മുടക്കം കൂടാതെ തന്നെ അവൻകൊണ്ടുപോയി.

തറവാട്ടിലും മറ്റുള്ളവർ അവന്റെ കാര്യങ്ങൾ അന്വേഷിക്കുക പോലും ചെയ്യാറില്ലായിരുന്നു , വിച്ചുവും വല്യമ്മയുംആവുന്ന രീതിയിൽ എല്ലാം സഹായിക്കും ,സീതുടിയും നിളയും ഇളയും ആരും ഇല്ലാത്തപ്പോ രഹസ്യമായിഅവനെ വന്ന് കണ്ട് സംസാരിക്കും , അതിലൂടെ ദേവുട്ടിയുടെ വിശേഷങ്ങൾ എല്ലാം അറിയാറുണ്ട് ,തറവാടിനോട്ചേർന്ന് തന്നെ ഇടത് രണ്ടും വലത് രണ്ടും എന്ന രീതിയിൽ 4 വീടുകൾ പണിയാൻ തീരുമാനം ആയി ,അതിന്റെപ്രാരംഭ പ്രവർത്തികളും തുടക്കം കുറിച്ചു,

ദിവസങ്ങളും മാസങ്ങളും കടന്ന് പോയി , എന്നെ കാണുമ്പോഴെല്ലാം സാന്ദ്രയും ആദ്യയും കുത്തുവാക്കുകൾകൊണ്ട് മുറിവേൽപ്പിക്കുന്നത് അവർക്കൊരു വിനോദമായി , സ്കൂളിൽ ആയാലും എന്നെ അപമാനിക്കാൻകിട്ടുന്ന ഒരു ചാൻസും അവർ വെറുതെ വിട്ടില്ല, , അങ്ങനെ ഇരിക്കെ ഒരു ദിവസം ലാസറേട്ടൻ അവനോട്‌ നൈറ്റ്വരുന്ന ലോഡിന്റെ കൂടെ പോയി അത് കൃത്യമായി ഇറക്കി കൊടുക്കാൻ പറഞ്ഞു , വലിയ ഓർഡർ ആണെന്നുംകൂടെ നിന്ന് തന്നെ ചെയ്യണമെന്നും പറഞ്ഞു .ഞാൻ ഒക്കെ പറഞ്ഞു ലോഡിന് വേണ്ടി വെയിറ്റ് ചെയ്തു , 2 വണ്ടിഫുൾ ലോഡ് ഉണ്ടായിരുന്നു ,ഇറക്കാൻ ഉള്ള ആളുകളെ ഏർപ്പാട് ചെയ്തിരുന്നു എങ്കിലും 2 ലോഡ് കണ്ടപ്പോഅവർ പിന്മാറാൻ തുടങ്ങി അങ്ങനെ സഹായത്തിനു ഞാനും ലാസരേട്ടനും കൂടാം എന്ന് പറഞ്ഞതിന് ശേഷമാണ്അവർ സമ്മതിച്ചത് ,അങ്ങനെ ലോഡുമായി വന്ന വണ്ടി വന്ന് നിന്നത് ദേവമംഗലത്തിന് മുന്നിലായിരുന്നു , പ്രതീക്ഷിക്കാത്തത് കൊണ്ട് ഒന്ന് ഞെട്ടി എങ്കിലും അത് പുറത്തു കാണിക്കാതെ അകത്തു കയറി ലോഡ് ഇറക്കാൻതുടങ്ങി , അവരുടെ കൂടെ എന്നെക്കണ്ട തറവാട്ടിലുള്ളവർ ഒന്ന് അമ്പരന്നിരുന്നു , എന്നാലും ചിലർ അത്കണ്ടിട്ടും കളിയാക്കാനും ചിരിക്കാനും വന്നുനിന്നു .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.