“ സാരല്ല മക്കളെ ,നിങ്ങൾ വരണ്ട , അവർ കണ്ട കുഴപ്പവും “ഞാൻ അവരുടെ സ്നേഹം കണ്ട് കണ്ണീരോടെപറഞ്ഞു
നിള : ഞങ്ങൾ ഫുഡ് തരാൻ വന്നതാ , വിച്ചുവേട്ടൻ കുറച്ചു ദിവസം ഉണ്ടാവില്ല ,അതോണ്ട് ഞങ്ങളോ അല്ലേൽവല്യേമ്മയോ ആവും ഇനി ഫുഡ് കൊണ്ടുവരിക,അതും സമയം കിട്ടുന്നതിന് അനുസരിച്ചു , അതും പറഞ്ഞുഫുഡും തന്ന് അവർ ഓടിപോയി
അത് കേട്ടപ്പോ ശെരിക്കും സങ്കടം ആയി , ശെരിക്കും ഗതികേട്ട അവസ്ഥ , ഞാൻ പൊട്ടി പൊട്ടി കരഞ്ഞു , ഉറക്കെഉറക്കെ അലറി ,””ആആആആആ ”,
10ആം നാൾ വരെ ഇളയോ അല്ലേൽ നിളയോ ഫുഡ് കൊണ്ട് വന്നു തന്നു അതും ഒരു നേരം .അതുകൊണ്ട് ജീവൻനിലനിർത്താൻ പറ്റി .
11ആം നാൾ ആ ചായ്പ്പിന്റെ ഡോർ തുറന്ന് വന്നു , അതിലൂടെ വന്ന വെളിച്ചം എന്റെ കണ്ണുകളെ മങ്ങൽഏൽപ്പിച്ചു , കുറച്ചു സമയം കഴിഞ്ഞാണ് ഞാൻ പതിയെ കണ്ണുകൾ തുറന്ന് നോക്കിയത് അവിടെ കാഷായവസ്ത്രം ധരിച്ച കഴുത്തിലും കയ്യിലും രുദ്രാക്ഷമാലകൾ അണിഞ്ഞ താടി നീട്ടി വളർത്തിയ നെറ്റിയിൽ ഭസ്മംതൊട്ട തേജസോടുകൂടിയ മുഖമുള്ള ഒരാൾ ചിരിയോടെ നിൽക്കുന്നത് കണ്ടതും,ഞാൻ ആരാണെന്ന്മനസ്സിലാവാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു , ആ മുഖത്തും കണ്ണുകളിലും എന്നെ കണ്ട്എന്തെന്നില്ലാത്ത ഒരു ഭാവം ഞാൻ കണ്ടിരുന്നു , അദ്ദേഹം പതിയെ എന്റടുത്തേക് വന്ന് എന്നെ പിടിച്ചു ഉയർത്തിപുറത്തേക് നടക്കാൻ ആഞ്ഞു , എന്നാൽ ഞാൻ അവിടെ തന്നെ നിന്നു ,അതുകണ്ട് എന്നെ അദ്ദേഹംസംശയത്തോടെ നോക്കി , അച്ഛൻ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നതുകൊണ്ടാണ് ഞാൻ അവിടെ തന്നെ നിന്നത്ഞാൻ കാരണം ഇനി അച്ഛൻ ഇവിടുന്ന് പോയാൽ മുത്തശ്ശനും മുത്തശ്ശിക്കും വിഷമം ആവില്ലേ എന്ന ചിന്ത എന്നെപുറത്തേക്കിറങ്ങാൻ തടഞ്ഞു ,അത് മനസ്സിലാക്കി എന്ന പോലെ അദ്ദേഹം പുറത്തേക് നോക്കി ” മഹേഷ് എന്ന്വിളിച്ചു , വിളികേട്ടതും അച്ഛൻ ഉള്ളിലേക്കു വന്ന് അദ്ദേഹത്തിന്റെ മുന്നിൽ തല താഴ്ത്തി നിന്നു ,
“ നിന്റെ ഈ മകനെ ഞാൻ ഈ ചായ്പ്പിൽ നിന്നും പുറത്തേക്ക് ഇറക്കുന്നതിനു നിനക്ക് വിരോധം ഉണ്ടോ “ അദ്ദേഹം ഘനഗംഭീര ശബ്ദത്തോടെ അച്ഛനോട് ചോദിച്ചു , അച്ഛൻ ഇല്ല എന്ന രീതിയിൽ തലയാട്ടിയതുംഅദ്ദേഹം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ചിരിച്ച ശേഷം “വരൂ ” എന്നും പറഞ്ഞു പുറത്തേക്കിറങ്ങി , 10 ദിവസത്തോളം അരപട്ടിണി കിടന്ന ഞാൻ പുറത്തെത്തി വെയിൽ ഉച്ചിയിൽ അടിച്ചതും തളർന്ന് താഴെ വീണു,” മോനെ” എന്നൊരു വിളിയോടെ വല്യമ്മ മാത്രം വന്നെന്നെ താങ്ങി,വല്യമ്മ എന്റെ കോലം കണ്ട് കണ്ണീരോടെഎന്നെ ഒന്ന് തഴുകി ശേഷം ദേഷ്യത്തോടെ അച്ഛനെ ഒന്ന് നോക്കി എന്നെ താങ്ങി പിടിച്ചു അകത്തേക്ക് കയറ്റിവല്യമ്മേടെ റൂമിൽ കൊണ്ടുപോയി കിടത്തി .
കുറച്ചു സമയം കയിഞ്ഞു ബോധം വന്ന ഞാൻ ചുറ്റുമൊന്ന് നോക്കിയ ശേഷം എണീറ്റിരിക്കാൻ നോക്കി,വീഴാൻപോയ എന്നെ അദ്ദേഹം താങ്ങി ഇരുത്തിയ ശേഷം അവിടെ ഉണ്ടായിരുന്ന ജ്യൂസ് കുടിപ്പിച്ചു ,പിന്നെവല്യമ്മ ഫുഡ് വാരിത്തന്നു , അതൊക്കെ ആയതും ഞാൻ ഒന്ന് ഉഷാർ ആയി .
“ എന്നെ മനസ്സിലായോ തനിക്ക് “ അദ്ദേഹം എന്നോട് ചോദിച്ചു , ഞാൻ നിഷ്കളങ്കമായി തന്നെ ഇല്ലെന്ന്തലയാട്ടി,
വല്യമ്മ : എന്റെ അച്ഛന ,,,ഒരു ചിരിയോടെ പറഞ്ഞു
ഞാൻ ഞെട്ടി ആ മുഖത്തേക് നോക്കി എന്റെ ചുണ്ടിൽ ആ പേര് വന്നു “വല്യേ മുത്തശ്ശൻ ”
അതുകേട്ടതും അദ്ദേഹം ഒന്ന് മന്ദഹസിക്കുന്നു ,ശേഷം എന്നെയും കൂട്ടി പുറത്തേക്കിറങ്ങി ,
ഇതിന്റെ ബാക്കി എവിടെ ?
ഒരുമാതിരി പരിപാടി ആയി പോയി ഇത്
Ethra month aaayi brooo nxt part????
കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക
Bakii kanhmooo
Bro next part ena
Brooo enthu Patti next part eppolaaa
Next part eppolaaa
Enthai bro
Bro pattann varumooo
എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ
മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Polichu brooo
Broo bakki vegam
Any updates
Next part ennundavum bro? Nalla ezhuth..
Nxt plz
Waiting
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്
Bro second part apollla