“ ഓപ്പറേഷൻ കഴിഞ്ഞു , പക്ഷേ തലക്കേറ്റ പരിക്ക് കുറച്ചു കംപ്ലീക്കേറ്റഡ് ആണ് , കുട്ടിക്ക് കഴുത്തിന് താഴോട്ട് ഇനിശരീരം ചലിപ്പിക്കാൻ സാധിക്കില്ല, കൂടെ സംസാര ശേഷിയും നഷ്ട്ടപെട്ടിട്ടുണ്ട്,
അതുകൂടി കേട്ടതും ഞാൻ തളർന്ന് താഴേക്ക് ഇരുന്നു , ‘അമ്മ “മോളെ” എന്നും വിളിച്ചു അലറി അലറി കരഞ്ഞു , സീതുട്ടിയും കരച്ചിലോടെ ഇരുന്നു , അച്ഛൻ അതീവ ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കിയ ശേഷം അവിടുന്ന്ഇറങ്ങി പോയി , എനിക്ക് ആകെ ഒരു ആശ്വാസമായി വിച്ചുവേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു , 2 ദിവസം ദേവൂട്ടിഐസിയുവിൽ തന്നെ ആയിരുന്നു,ഐസുവിന് പുറത്തു ഊണും ഉറക്കവും ഇല്ലാതെ ഒരറ്റത്തു ഞാനും മറ്റൊരുഅറ്റത് അമ്മയും ഇരുന്നു , ഈ രണ്ടു ദിവസവും ‘അമ്മ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല , അച്ഛനുംഅവിടെ തന്നെ ഉണ്ട്, 3 ആം നാൾ ദേവൂട്ടിയെ റൂമിലേക്കു മാറ്റി, അന്ന് തറവാട്ടിൽ നിന്നും എല്ലാവരുംവന്നിട്ടുണ്ടായിരുന്നു,കണ്ണുകൾ അടച്ചു തലയിലും കയ്യിലും കെട്ടുകളുമായി കിടക്കുന്ന ദേവുട്ടിയുടെ കിടത്തംകണ്ട് നില്ക്കാൻ കഴിയാതെ ഞാൻ പുറത്തേക്കിറങ്ങി ഒരു ജനലോരം നിന്ന് കണ്ണുകൾ അടച്ചു സർവ്വദൈവങ്ങളോടും മോൾക് ഒന്നും പറ്റാതിരിക്കാൻ പ്രാർത്ഥിച്ചു , പെട്ടെന്നാണ് എന്റെ ഷോൾഡറിൽ ഒരു ചവിട്ട്കിട്ടിയത് അത് കൊണ്ടതും ഞാൻ അവിടെ ഉണ്ടായിരുന്നു കസേരകൾക് മുകളിലേക് തെറിച്ചു വീണു , കൈകുത്തി വീണത് കൊണ്ട് വേദന എടുത്തു എങ്കിലും ഞാൻ തല പൊക്കി ഒന്ന് നോക്കി ആരാ എന്ന് ,മുന്നിൽചോരക്കണ്ണുകളുമായി എന്നെ തുറിച്ചു നോക്കിക്കൊണ്ട് പല്ല് കടിച്ചുകൊണ്ട് മുഷ്ടിചുരുട്ടി പിടിച്ചു നില്കുന്നഅച്ഛനെ കണ്ടതും ഞാൻ ആകെ ഞെട്ടിപ്പോയി , ഞാൻ ഒരു വിധം ചുമരിൽ പിടിച്ചു എണീച്ചു നിന്ന് ദയനീയമായിഅച്ഛനെ ഒന്ന് നോക്കി
“ എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയതും പോരാതെ ഇവിടെ വന്ന് നാടകം കളിക്കുന്നോടാ നായെ , കൊല്ലുമെടാ നായെ നിന്നെ ഞാൻ ഇന്ന് “
അതും പറഞ്ഞു അച്ഛൻ എന്നെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി , ഞാൻ വേദനകൊണ്ട് അലറി കരയാനും , ബഹളം കേട്ട് എല്ലാവരും അങ്ങോട്ട് വന്നു , അച്ഛനെ പിടിച്ചു മാറ്റി
ചെറ്യേമുത്തശ്ശൻ: എന്ത് പ്രാന്താടാ നീ കാണിക്കുന്നേ , എന്തിനാ അവനെ തല്ലുന്നത് ,,മുത്തശ്ശൻ ദേഷ്യത്തോടെഅച്ഛനോട് ചോദിച്ചു
അച്ഛൻ : തല്ലുക അല്ല , കൊല്ല വേണ്ട് ഈ നായെ , എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയതാ ഈ നായ ,,,, എന്നിട്ട് നമ്മുടെ മുന്നിലെല്ലാം നല്ലപിള്ള കളിക്കാൻ വന്നിരിക്കുന്നു ,,,,തൂഫ് ,,,,
അച്ഛൻ അതും പറഞ്ഞു എന്റെ മുഖത്തേക് നീട്ടി ഒരു തുപ്പായിരുന്നു , എന്നാൽ അച്ഛൻ പറഞ്ഞതുകേട്ട് ഞാൻഅടക്കം എല്ലാവരും ഞെട്ടിപ്പോയി ,
മുത്തശ്ശൻ : നീ എന്തൊക്കെയാ ഈ പറയുന്നതും ചെയ്യുന്നതും എന്ന് ബോധം ഉണ്ടോ നിനക്ക് ,ആരാ നിന്നോട്ഈ അസംബന്ധം ഒക്കെ പറഞ്ഞത്
അച്ഛൻ : അസംബന്ധം ഒന്നും അല്ല ,കണ്ണുകൊണ്ട് കണ്ടവർ ആണ് പറഞ്ഞത് ,, സാന്ദ്രയും ആധ്യയും പ്രവിയും,,,,,,,
അതും പറഞ്ഞു അച്ഛൻ അവരെ പിടിച്ചു എല്ലാവരുടെയും മുന്നിലേക്കു നിർത്തി ,
അച്ഛൻ : പറ മക്കളെ , നിങ്ങൾ കണ്ടത് മുഴുവൻ പറ
ഇതിന്റെ ബാക്കി എവിടെ ?
ഒരുമാതിരി പരിപാടി ആയി പോയി ഇത്
Ethra month aaayi brooo nxt part????
കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക
Bakii kanhmooo
Bro next part ena
Brooo enthu Patti next part eppolaaa
Next part eppolaaa
Enthai bro
Bro pattann varumooo
എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ
മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?
Ponmins
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ്
Polichu brooo
Broo bakki vegam
Any updates
Next part ennundavum bro? Nalla ezhuth..
Nxt plz
Waiting
Ponmins
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ്
Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്
Bro second part apollla