രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

റാം : ഓക്കേ സഞ്ജയ് , സെയിം ടു യൂ ,,,അവനും ഒരു ചിരിയോടെ കൈകൊടുത്തകൊണ്ട് പറഞ്ഞു

സഞ്ജയും ആനന്ദും മഹാലക്ഷ്മിയെയും കൊണ്ട് അവിടുന്ന് ഇറങ്ങി, കാറിനു മുന്നിൽ എത്തിയതും സഞ്ജയ്അവൾക് ഡോർ തുറന്നു കൊടുത്തു അവൾ അതിൽ കയറി നിറഞ്ഞ കണ്ണുകളോടെ തന്നെ ഇരുന്നു , സഞ്ജയുംആനന്ദും കയറിയ ശേഷം അവൻ കാര് സ്റ്റാർട്ട് ചെയ്തു , എന്തോ ഒരു പ്രേരണയിൽ വിന്ഡോ ഗ്ലാസ് താഴ്ത്തി കമ്പനി അവൾ ഒന്നുകൂടെ അവസാനമായി നോക്കി , ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്ന അവളുടെ മിഴികൾഅവളെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന മറ്റൊരു നീലമിഴിയിൽ ഉടക്കി , അവളുടെ മിഴികൾ അത്ഭുദംകൊണ്ട്മിഴിഞ്ഞു , അവളും മിഴികളുടെ ഉടമയെ നോക്കി നിന്നു, തന്റെ പ്രിയപ്പെട്ട ആരോ ആണെന്ന് കാതുകളിൽആരോ മന്ത്രിക്കുന്നത് പോലെ അവൾക് തോന്നി , സഞ്ജയ് കാർ മൂവ് ചെയ്തതും അവൾ മിഴികളിൽ നിന്നുംനോട്ടം മാറ്റാതെ തല തിരിച്ചു നോക്കികൊണ്ട് ഇരുന്നു , കാർ കോമ്പൗണ്ട് കഴിഞ്ഞതും അവളുടെ കാഴചയെമറച്ചു ,എന്തെന്നില്ലാത്ത ഒരു വേദന അവളിൽ ഉണ്ടായി , ആരാ അത്? എന്റെ പോലെ തന്നെ കണ്ണുകൾ ഉള്ള ആൾ, അയാളെ കണ്ടപ്പോൾ എന്ത് കൊണ്ട് എനിക്ക് മനസ്സിൽ ഒരു സന്തോഷവും സുരക്ഷിതത്വവും ഉണ്ടായി , എന്താഇതിന്റെയൊക്കെ അർത്ഥം , ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ആയി അവൾ വീണ്ടും അവളുടെനരകത്തിലേക് പുറപ്പെട്ടു .

ഇതേ സമയം ഓഫീസ് കണ്ട് നടന്ന അച്ചു തിരിച്ചു വന്നുകൊണ്ടിരിക്കുമ്പോൾ ആണ് അവന്റെ മുന്നിലൂടെ ഒരാൾഒരു പെണ്ണിനെ വലിച്ചുകൊണ്ട് പോകുന്നത് കണ്ടത് എന്തോ ഒരു പ്രേരണയിൽ അവൻ അവർക്കു പിന്നാലെപോയി ,വണ്ടിയിൽ കയറിയ അവരെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു , പെട്ടെന്നാണ് വിൻഡോ ഗ്ലാസ്താഴ്ന്നതും പെണ്ണ് തിരിഞ്ഞു നോക്കിയതും , അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി , അവളുടെ കണ്ണുകൾതന്റെ അതെ കണ്ണുകൾ അതാണ് അവനെ അവളെ തന്നെ നോക്കി നിൽക്കാൻ പ്രേരിപ്പിച്ചത് , അവളും അവനെനോക്കുന്നത് കണ്ടിട്ടും അവൻ കണ്ണെടുത്തില്ല , തന്റെ  പ്രിയപ്പെട്ട ആരോ ആണതെന്ന് തോന്നി അവന് ,അവളുടെ നിറഞ്ഞ മിഴികൾ കണ്ട അച്ചുവിന് നെഞ്ചിൽ വല്ലാത്ത വേദന തോന്നി, കാർ ഗേറ്റ് കടന്നു പോകുന്നത്വരെ അവൻ നോക്കി നിന്നു , കണ്ണുകൾ കണ്ണിൽ നിന്നും മറഞ്ഞതും എന്തെന്നില്ലാത്ത വേദന തോന്നി അവന്,വേദന നിറഞ്ഞൊരു ഗദ്ഗദം അവനിൽ നിന്നും പുറത്തു വന്നു,അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെനിറഞ്ഞൊഴുകി ,എത്ര നേരം അങ്ങനെ തന്നെ നിന്നെന്ന് അവന് തന്നെ മനസ്സിലായില്ല ,

അജു വന്ന് തട്ടി വിളിച്ചപ്പോൾ ആണ് അച്ചു തിരിഞ്ഞു നോക്കിയത് , കണ്ണീർ ഒലിപ്പിച്ചു നിൽക്കുന്ന അച്ചുവിനെകണ്ടതും അജു ഒന്ന് പകച്ചു

അജു : എന്താടാ ,,എന്താ പറ്റിയെ ,,എന്തിനാ നീ കരയുന്നെ ,,,,,അജു പകപ്പോടെ ചോദിച്ചു

അച്ചു : ഹേയ്,ഒന്നുല്ലേടാ ഞാൻ ഇപ്പോ ഇവിടെ ഒരു പെണ്ണിനെ കണ്ടു , കണ്ണുകൾ എന്റെപോലെ തന്നെ ആണ്,പെട്ടെന്ന് കണ്ടപ്പോ എന്റെ ആരോപോലെ തോന്നി ,,അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോ എന്തോ എന്റെകണ്ണും നിറഞ്ഞുപോയി ,,, അവൻ വിഷമത്തോടെ പറഞ്ഞുകൊണ്ട് അജുവിനെ നോക്കി

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.