പതിനൊന്നാം ? തീയാട്ട് [Sajith] 1367

 

കുഞ്ഞൂട്ടൻ തൻ്റെ ബാഗ് കൊലായിൽ വച്ചിട്ട് ചെരുപ്പൂരി മുൻ വശത്തെ വാതിലൊന്ന് തള്ളി നോക്കി. അകത്ത് നിന്ന് അടച്ചിട്ടുണ്ട്. അവൻ തിരികെ മുറ്റത്തിറങ്ങി ചെരുപ്പിട്ട് പറമ്പ് മുഴുവനൊന്ന് ചുറ്റിനോക്കി. 

 

കൈയ്യിലൊക്കെ ചെളിയുമാക്കി പറമ്പിൽ നിന്ന് പണി ചെയ്യുന്ന ഇന്ദിരാമ്മയെ അവൻ കണ്ടു. ആഹ്.. ഇരുപതു വയസായ ചെറുക്കൻ കുഞ്ഞാവയായി മാറുന്നു എന്ന് അവന് തോന്നിപോയി. ഒരപാട് ബന്ധുക്കളും മറ്റുമാണ്ടായിട്ടും ഇവിടെ എത്തുമ്പഴാണ് ഏറ്റവും സുരക്ഷിതം അനുഭവപ്പെടുന്നത്. ഒരു കരുതലിൻ്റെയും സ്നേഹത്തിൻ്റെയുമെല്ലാം സുരക്ഷിതം.

 

“”അമ്മാ…””,

 

സ്വന്തം അമ്മയെ അങ്ങനെ വിളിച്ച കാലം അവൻ മറന്നിരുന്നു. 

 

വിളികേട്ട് അവര് തിരിഞ്ഞു. പറമ്പിലേക്കിറങ്ങാതെ മുറ്റത്തു തന്നെ നിക്കായിരുന്നു കുഞ്ഞൂട്ടൻ. അവനെ കണ്ടതും കയ്യിലിരുന്ന കമ്പുകളെല്ലാം നിലത്തിട്ട് അവനടുത്തേക്ക് വന്നു. കുറേക്കാലം കൂടി കണ്ടതിൻ്റെ ആകാംക്ഷയും സന്തോഷവുമെല്ലാം അവരുടെ മുഖത്ത് കാണാം. ഒന്ന് കെട്ടിപിടിക്കണമെന്നുണ്ടവർക്ക് കൈയ്യിലാകെ ചെളി പറ്റിയതോണ്ട് അതിന് മുതിർന്നില്ല. 

 

“”നീ ഉമ്മറത്തിക്കൂടി വായോ..””,””ഞാൻ വാതിൽ തൊറക്കട്ടെ..””,

 

അതും പറഞ്ഞ് അവര് അടുക്കള വാതിൽ തള്ളി തുറന്ന് അകത്ത് കയറി. കൈയ്യും മുഖവും നന്നായിട്ട് തന്നെ ഒന്ന് കഴുകി. ഉമ്മറവാതിൽ അവനായി തുറന്ന് കൊടുത്തു. കൊലായിൽ വച്ചിരുന്ന ബാഗുമായി കുഞ്ഞൂട്ടൻ അകത്തേക്ക് കയറി. ഇന്ദിരാമ്മയെ കെട്ടിപിടിച്ച് കവിളത്തൊരു ഉമ്മ കൊടുത്തു. അവര് തിരിച്ചും അവനൊരു ഉമ്മ കൊടുത്തു. 

 

“”മാറ് കുഞ്ഞാവേ..””,””മേത്താകെ മണ്ണാണ്..””,””നിൻ്റെ മേല് പറ്റൊള്ളു..””,

 

“”അത് സാരില്ല…””,””ഞാനും ആകെ വെയർത്തിരിക്കാ…””,””ഒന്ന് കുളിക്കണം..””,

 

“”നീ എന്നാ മോളിലെ പഴേ റൂമിൽ പൊയ്ക്കൊ..””, “”കുളിച് വാ..””,””കഴിച്ചില്ലല്ലോ നീ..””,

 

ഇല്ലെന്നവൻ തലയാട്ടി.

 

“”പോയി കുളിച്ച് വാടാ…””,””ഞാൻ ചോറ്ട്ത്ത് വെക്കാ..””,

 

കുഞ്ഞൂട്ടൻ്റെ കവിളിലൊന്ന് കുത്തിക്കൊണ്ട് ഇന്ദിരാമ്മ പറഞ്ഞു. പോണേൻ്റെ മുന്നെ അവൻ്റെ തലയിലൊന്ന് തലോടി. മുടി വളർന്നു വന്നിരുന്നു. 

 

അവൻ ബാഗും എടുത്ത് മുകളിലേ അവൻ്റെ പഴയ മുറിയിലേക്ക് പോയി. ഇന്ദിരാമ്മ ഭക്ഷണം എടുത്തുവക്കാനായിട്ട് അടുക്കളയിലേക്കും. 

 

ഇട്ടു വന്ന കുപ്പായം അവൻ ഊരി അവിടേത്തെ ബക്കറ്റിൽ കുറച് സോപ്പു പതകലക്കി മുക്കിവച്ചു. സ്വന്തം തുണിയും പാത്രവും സ്വന്തം കഴുകണം അതാണവൻ്റെ കൺസെപ്റ്റ്. ജീവിതം പഠിപ്പിച്ചതിൻ്റെയാവും. 

 

കുളികഴിഞ്ഞ് ഒരു കൈലിയും ടീ ഷർട്ടും ഇട്ടി താഴേക്ക് വന്നു. 

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.