പതിനൊന്നാം ? തീയാട്ട് [Sajith] 1367

ചെമ്പ്ര

*******

 

കുഞ്ഞൂട്ടൻ ചെമ്പ്രയിൽ വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിരുന്നു. ഇന്ദിരാമ്മയും കൂഞ്ഞൂട്ടനും കൂടി വീട്ടിലുള്ള അറ്റകുറ്റ പണികൾ ചെയ്യലും മറ്റുമായി തള്ളി നീങ്ങി. വൈകിട്ടത്തെ കുളത്തിലുള്ള കുളി ഒരു പതിവായി.

 

ശങ്കരമാമയുടെ അസ്ഥിതറയിൽ വിളക്ക് വെക്കാറ് കുഞ്ഞൂട്ടനാണ്. ഞാവൽ പഴുത്ത് അസ്ഥി തറയ്ക്ക് മുകളിലെ ഷീറ്റിലേക്ക് വീണു കിടക്കും. അണ്ണാനും വാവലും മറ്റും ചാടിക്കുന്നതാണ്. അതിൽ നല്ലതെല്ലാം കാലത്തേ തന്നെ പെറുക്കി കൂട്ടി വക്കും. എന്നിട്ട് മാലിനി ചേച്ചിയുടെ രണ്ട് കാന്താരികൾക്കും കൊണ്ടോയി കൊടുക്കും. അവര് അത് കഴിച് വയലെറ്റ് കളറുള്ള നാവ് നീട്ടി കാണിച്ച് കൊടുക്കും. ഇതൊക്കെയായിരുന്നു കുഞ്ഞൂട്ടൻ്റെ രണ്ട് മൂന്ന് ദിവസത്തെ ദിനചര്യകൾ. മാലിനി ടേച്ചിയുടെ കുട്ടികൾ കുഞ്ഞൂട്ടനുമായി നല്ല കൂട്ടായി. 

 

ഇടക്ക് അവരുടെ ഭർത്താവ് ഗോപാലേട്ടനും വന്നിരുന്നു. പുള്ളിക്കാരനുമായിട്ട് നല്ല കംമ്പനിയായി കുഞ്ഞൂട്ടൻ. വന്നതിൻ്റെ പിറ്റേന്ന് പുള്ളി അവനേയും കൊണ്ട് കുരിശു പാറയ്ക്ക് മുകളിൽ കയറി. ചുങ്കത്തറ മൂഴുവൻ അവിടെ നിന്നാൽ കാണാം. അന്ന് വൈകിട്ട് കുഞ്ഞൂട്ടനും ഗോപാലേട്ടനുൽ കൂടിയാണ് കവലയിലേക്കിറങ്ങിയത്. പുള്ളിയുടെ ജന്മനാടായത് കൊണ്ട് എല്ലാർക്കും തന്നെ ഗോപാലേട്ടനെ അറിയാം. 

 

കവലയിൽ അന്തിമയങ്ങാൻ പോണ നേരത്തെ തിരക്കുകളെല്ലാം തുടങ്ങിയിരുന്നു. ആകെയുള്ള സ്റ്റേഷനറിയിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി കാത്തു നിൽക്കുന്ന പെൺകുട്ടികളും ചെറിയ പയ്യന്മാരും. ചീറി പാഞ്ഞ് ആൽമരത്തിന് വലം വെക്കാനായി വരുന്ന കെ എസ് ആർ ട്ടി സി ബസ്. അതിൽ നിന്നും പണി കഴിഞ്ഞ് വരുന്ന യുവാക്കളും യുവതികളും. ആദായം നോക്കി ടൗണിൽ നിന്ന് അവർ പച്ചക്കറിയും മറ്റു സാധനങ്ങളും വാങ്ങി കൊണ്ടു വന്നിരിക്കും. അവരെ ഒരു ഈർഷയോടെ നോക്കുന്ന നാട്ടിലെ പച്ചക്കറിക്കടക്കാരൻ. സ്കൂൾ വിട്ടു വരുന്ന കുട്ടികളും മറ്റും. അങ്ങനെ ആകെ മോത്തം കുടിലിലേക്ക് ചേക്കേറാൻ പാറുന്ന കിളികളുടെ ബഹളം.

 

ഗോപാലേട്ടനും കുഞ്ഞൂട്ടനും ആദ്യം ചായക്കടയിൽ കയറി ഓരോ ചായ പറഞ്ഞു. കടയിലെ തടി ബെഞ്ചിലിരുന്ന് ഗോപാലേട്ടൻ പത്രമെടുത്ത് മറിച്ച് നോക്കി. കുഞ്ഞൂട്ടന് അത് അലർജിയായതോണ്ട് ഫോണിൽ മെസേജസും നോക്കി സമയം കളഞ്ഞു. 

 

രണ്ടു ദിവസം ജോൺസനും പാപ്പിയും കൂടി എടുത്ത കുപ്പിയുടെ ഫോട്ടോകൾ ഗ്രൂപ്പിൽ നിറഞ്ഞിരുന്നു…, കൂടെ ബോധം പോയ അനിയുടെ ഓഞ്ഞ ഫോട്ടോസും. ചിലതെല്ലാം കോളേജിലെയാണ്. പരിപാടി നടക്കുമ്പൊ അതിൻ്റെ ഇടക്ക് വെള്ളമടിച്ച് അവമ്മാരെല്ലാം കേറിയിരിക്കുന്നു. വന്ന് വന്ന് യാതൊരു ലൈസൻസും ഇല്ലാണ്ടായി.

 

സ്ക്രോൾ ചെയ്ത് പോവുമ്പഴാണ് ലിജിൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ണിൽ പെട്ടത്. ഡൗൺലോഡ് ചെയ്ത് പ്ലേ ആക്കലും.

 

“”മൈ**** _______””

 

പകച്ചു പോയി കുഞ്ഞൂട്ടൻ്റെ ബാല്ല്യവും കൗമാരവും യൗവ്വനവും എല്ലാം. ഇത് കേട്ട് ഗോപാലേട്ടൻ അന്തം വിട്ടിരിക്കുന്നു. അയാൾക്ക് ഒരു അവിഞ്ഞ ചിരി കൊടുത്ത് ഫോൺ വേഗം മ്യൂട്ടാക്കി. കടയിൽ ഭാഗ്യത്തിന് ഒന്ന് രണ്ട് വയസൻ മാരേ ഇണ്ടായിരുന്നുള്ളു. ചെവി കേക്കാൻ വയ്യാത്തോണ്ടാണെന്ന് തോന്നുന്നു ഇങ്ങനൊരു സംഭവം നടന്നതേ അവര് അറിഞ്ഞിട്ടില്ല.

 

മ്യൂട്ടാക്കിയ വീഡിയോ കുഞ്ഞൂട്ടൻ ഒന്നൂടെ പ്ലേ ചെയ്തു. വെള്ളടിച്ച് കൊഞ്ചായ അനി ഏതോ മതിലെടുത്ത് ചാടാൻ നോക്ക്ണു അവനെ പിടിച്ച് വക്ക്ണ പാപ്പി. ശരത്തും ജോൺസനും ഇത് കണ്ട് ചിരിക്കുന്നു. ഇതാണ് വീടിയോ. കുഞ്ഞൂട്ടൻ ശ്രദ്ധിച്ച് വീഡിയോ ഒന്ന് നോക്കി എവടെയോ കണ്ട സ്ഥലം. ‘ദേവിയേ… ലേഡീസ് ഹൊസ്റ്റല്..’ ഇതിൻ്റെ മതിൽ എന്തിനാണ് ഈ ബോധമില്ലാത്തവൻ ചാടാൻ നോക്കണെ. വീഡിയോയിൽ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും സെൻസർ ബോർഡ് കാണാത്തതോണ്ട് വോളിയം ഇടാൻ പറ്റില്ല. 

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.