പതിനൊന്നാം ? തീയാട്ട് [Sajith] 1367

 

“”എന്നാ സർമാര് പൊയ്ക്കോളൂ..””,

 

പ്രിൻസിയും ജോർജ് സാറും ക്യാബിനിൽ നിന്ന് വെളിയിലിറങ്ങി. സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറുമായി രണ്ടു പേരും കോളേജിലേക്ക് തിരിച്ചു.

 

നേരെ കോളേജിൽ ചെന്ന ഉടനെ എഫ് ഐ ആറിൽ പേരുവന്ന നാലുപേരെയും മാനേജ്മെൻ്റിൻ്റെ അറിവോടെ തന്നെ സസ്പെൻഡ് ചെയ്ത് കൊണ്ടുള്ള ഓർഡർ തയ്യാറാക്കി. അത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു ശേഷം ക്ലാസുകളിൽ കൂടി കയറി അനൗൺസും ചെയ്തു. കുട്ടികൾക്കിടയിൽ കാരണം അറിയാത്ത ഒരു സസ്പെൻഷനേ കുറിച്ച് മുറുമുറുപ്പുണ്ടായെങ്കിലും വ്യക്തമായ കാരണം നൽകാതെ മാനേജ്‌മെന്റ് അത് തള്ളികളഞ്ഞു. 

 

യൂണിൻ ഭാരവാഹികളെ മുഴുവൻ പ്രിൻസി ഓഫീസിലേക് വിളിപ്പിച്ചു. പരിപാടിക്കിടയിൽ നടന്ന സംഭവത്തിനേ കുറിചും പോലീസ് ക്യാമ്പസിൽ കയറിയതിനേ കുറിച്ചും അവരേ പറഞ്ഞ് ബോധിപ്പിച്ചു. വൈകിട്ട് അഞ്ചര മണിക്ക് മുൻപ് സ്റ്റേഷനിലെത്താൻ എസ് ഐ ആൻ്റണി പറഞ്ഞിട്ടുള്ളത്കൂടി അവരെ ബോധിപ്പിച്ചു. 

 

കേസ് കൈയ്യിൽ നിൽക്കില്ലെന്ന് അവർക്കേകദേശം ഒരു ധാരണയായി. ഉടനെ അനസിനെ വിളിച്ച് കാര്യം പറഞ്ഞു. ഇങ്ങനൊരു കാര്യം അതികം ആരും അറിയാണ്ടെ ശ്രദ്ധിക്കേണ്ടത് യൂണിയൻ്റെ മാനത്തിൻ്റെ പ്രശ്നമായത് കൊണ്ട് കൂടി പരമാവതി അവർക്കിടയിൽ തന്നെ സൂക്ഷിക്കാൻ ശ്രമിച്ചു.

 

ശനിയാഴ്ച ക്ലാസുണ്ടെന്നും വരണമെന്നും അനി തലേന്ന് വിളിച്ച് പറഞ്ഞതായിരുന്നു. പക്ഷെ പതിനൊന്ന് മണിയായിട്ടും കുഞ്ഞൂട്ടനെ കാണാനില്ലാത്തതോണ്ട് അനി ക്ലാസിൽ നിന്നിറങ്ങി. ഫോണിലൊന്ന് വിളിച്ച് നോക്കി. കുഞ്ഞൂട്ടൻ അപ്പൂൻ്റെ കൂടെയാണെന്നും ഇന്നലെ ഇങ്ങനെ ചെല സംഭവങ്ങളെല്ലാം നടന്നെന്നും പറഞ്ഞു. നീതുവിൻ്റെ കാര്യം അനിയിൽ നിന്ന് മറച്ചു വച്ചു. അവനൊരു കഥയുമില്ലാത്തവനാണ് എടുത്തു ചാട്ടക്കാരൻ. സംഭവം അവനറിഞ്ഞാൽ കോളേജ് മുഴുവൻ അറിഞ്ഞതിന് കണക്കാണ്.

 

അനി പാപ്പിയോട് പറഞ്ഞപ്പൊ പാപ്പി ഒന്ന് ഞെട്ടി. അപ്പുവാണ് ബാരിയെ പോലീസിനെ കൊണ്ട് പിടിപ്പിച്ചതെന്നത് പാപ്പിക്ക് വിശ്വസിക്കാനായില്ല. ബാരിയുടെ സ്വഭാവം അറിയുന്ന പാപ്പി വരാനിരിക്കുന്നത് വലിയൊരു അപകടമാണെന്ന് മനസിലാക്കി. പാപ്പി പതുക്കെ അവരുടെ അടുത്ത് നിന്ന് മാറി നിന്ന് കുഞ്ഞൂട്ടൻ്റെ ഫോണിലേക്ക് വിളിച്ചു.

 

***************************

ചായകുടി കഴിഞ്ഞ് മാലിചേച്ചീടെ പിള്ളേർക്കൊപ്പം ഓരോ തമാശയും കളിച്ചിരിക്കാണ് കുഞ്ഞൂട്ടനും അപ്പുവും. അവർക്ക് ശനിയാഴ്ച ക്ലാസുണ്ടായിരുന്നില്ല. തങ്ങളുടെ പ്രിയ്യപ്പെട്ട അപ്പു ചേച്ചി ഓരോ ലീവിന് വരുമ്പഴും അവളോടൊപ്പം കളിച്ച് നാട് നീളെ തെണ്ടി നടക്കാൻ വരണെ ആണ് രണ്ട് കാന്താരികളും. കുഞ്ഞൂട്ടൻ കൂടെ ഉള്ളതോണ്ട് ഒരു അഡ്വാൻറ്റേജ് കൂടി അവർക്കുണ്ട്. മീനിനെ പിടിക്കാനും തോട്ടിലെ വെള്ളത്തിൽ നിന്താനും ഒക്കെ കുഞ്ഞൂട്ടൻ അവരെ രണ്ട് പേരെയും കൊണ്ടു പോവും. അന്ന് വൈകുംനേരം കവലയിൽ കൊണ്ട് പോവണമെന്ന് ശാഠ്യം പിടിക്കുമ്പഴാണ് കുഞ്ഞൂട്ടൻ്റെ ഫോൺ റിംഗ് ചെയ്തത്. നോക്കുംപം പാപ്പിയാണ്.

 

“”എന്തടാ..””,””ആ പറഞ്ഞോ കേക്ക്ണ്ട്..””,

 

അപ്പുറെ നിന്ന് പറഞ്ഞത് കുട്ടികളുടെ ഒച്ച കൊണ്ടും റേഞ്ചിൻ്റെ പ്രശ്നം കൊണ്ടും കേട്ടില്ല. 

 

“”എടാ ഒരു മിനിറ്റ്..””,

 

കുഞ്ഞൂട്ടൻ ഉമ്മറത്തു നിന്ന് എഴുന്നേറ്റു. അപ്പു അവനോട് എങ്ങോട്ടാണെന്ന് കൈ കൊണ്ട് അംഗ്യം കാണിച്ചു. ഇപ്പവെരാമെന്ന് പറഞ്ഞ് കൊലായിലെ ഒരു ചെരുപ്പു മിട്ട് കുഞ്ഞൂട്ടൻ പുറത്തിറങ്ങി പടിപ്പുരയ്ക്കടുത്തേക്ക് നടന്നു.

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.