ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

നേരെമറിച്ച് ആയിരുന്നു ദേവൂട്ടിയുടെ മനസ്സിൽ അവൾ ദേവനോടൊപ്പം ചിലവിട്ട ആ സുന്ദര നിമിഷങ്ങളിലൂടെ കടന്നുപോയി… അത് തനിക്ക് ഒരിക്കലും നഷ്ടപ്പെടല്ലേ …എന്ന് അവൾ മനസ്സുരുകി പ്രാർത്ഥിച്ചു…. തനിക്ക് അഞ്ച് വയസ്സ് മുതൽ കിട്ടിയ ആ കെയറിങ് , തിരിച്ചറിയൽ പ്രായമായപ്പോൾ ഒരു ചോദ്യചിഹ്നമായതും പതിനഞ്ചാം വയസ്സിൽ അച്ചുവേട്ടൻ തന്നെ നെഞ്ചോട് ചേർത്തു പിടിച്ചപ്പോൾ അത് പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമായതും.. അച്ചുവേട്ടൻ പഠിക്കാനായി ദൂരേക്ക് പോയപ്പോൾ ആ വിരഹം അത് തന്നെ വല്ലാത്ത തളർത്തിയതും അവൾ ഓർത്തു പിന്നീട് വെക്കേഷന് വന്നപ്പോൾ തന്റെ അടുത്തേക്ക് എത്തിയ അച്ചുവേട്ടനെ കെട്ടിപ്പിടിച്ച് നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞപ്പോൾ , തന്റെ മുഖം കൈക്കൊമ്പിൽ എടുത്ത് ആദ്യമായി തൻറെ അധരത്തെ അദ്ദേഹം സ്വന്തമാക്കിയപ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത ഒരനുഭൂതിയായിരുന്നു… പിന്നീടങ്ങോട്ട് പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല ഈ ജീവിതത്തിൽ ..അച്ചുവേട്ടൻ രഹസ്യമായി തന്ന മൊബൈൽ ഫോൺ കോൺവെന്റിൽ മദർ പൊക്കിയതും ഒടുവിൽ രാജശേഖരൻ ഇടപെട്ട് അത് തിരികെ വാങ്ങി തന്നതും എല്ലാം ഓർത്ത് അവരുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു… എം ബി എ പഠിക്കാനായി ലണ്ടനിലേക്ക് വിമാനം കേറിയപ്പോൾ ആ രണ്ടു വർഷം തൻറെ പ്രാണനെ വിട്ട് നിൽക്കണമെന്നുള്ള നൊമ്പരം മാത്രമായിരുന്നു ഉള്ളിൽ… അച്ചുവേട്ടനാണ് അന്ന് നിർബന്ധിച്ചു തന്നെ ലണ്ടനിലേക്ക് അയച്ചത് ..കള്ളൻ ..താൻ തൻറെ ജീവിതത്തിൽ കടന്നുപോയ ഏറ്റവും സുന്ദരമായ രണ്ടു വർഷങ്ങൾ ആയിരുന്നു ആ എം ബി എ പഠനകാലം.. ലണ്ടനിൽ വന്ന് ഫ്ലൈറ്റിറങ്ങിയപ്പോൾ തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടതുപോലെ തോന്നി… തന്നെ യാത്ര അയക്കാൻ പോലും അച്ചുവേട്ടൻ വന്നില്ല , എന്തോ മീറ്റിംഗ് ആണെന്ന് പറഞ്ഞു രണ്ടു ദിവസം മുൻപേ എങ്ങോട്ടോ പോയി….. എയർപോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ റിസീവ് ചെയ്യാനായി കാറിൽ ചാരി കയ്യുംകെട്ടി നിൽക്കുന്ന അച്ചുവേട്ടനെ കണ്ടപ്പോൾ ലോകം തിരിച്ചു കിട്ടിയ ഒരു പ്രതീതി ആയിരുന്നു ….പിന്നീട് അച്ചുവേട്ടൻ ആയിരുന്നു തന്നെ കോളേജിൽ ചേർത്തതും ലണ്ടനിൽ തന്നെ ഒരു വില്ല വാടകയ്ക്ക് എടുത്ത് അവിടെ താമസിപ്പിച്ചതും…എല്ലാ മാസത്തിലും 10.. 12 ദിവസം അച്ചുവേട്ടൻ എന്നോടൊപ്പം വന്നു നിൽക്കുമായിരുന്നു , സത്യത്തിൽ അന്നുമുതൽ താനൊരു കുടുംബിനിയായി…. ഭാര്യയായി മാറുകയായിരുന്നു ഞങ്ങൾ രണ്ടുപേരും മാത്രം അടങ്ങിയ ഒരു കുഞ്ഞു കുടുംബം… കോളേജിലെ പഠനം കഴിഞ്ഞുള്ള സായാഹ്നങ്ങളിൽ കൈകോർത്തുപിടിച്ച് തങ്ങൾ ആ മഹാനഗരം മുഴുവൻ ചുറ്റി കണ്ടിട്ടുണ്ട് …തണുത്ത രാത്രികളിൽ ഒരു പുതപ്പിനടിയിൽ ഒരുമിച്ച് പ്രണയം പങ്കു വച്ചിട്ടുണ്ട്… ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒന്നായ ആ ദിനങ്ങൾ.. അവളുടെ മനസ്സിലൂടെ അതെല്ലാം കടന്നുപോയി …ഇല്ല ഇനി ഈ ജന്മത്തിൽ അല്ല വരുന്ന ഒരു ജന്മങ്ങളിലും അച്ചുവേട്ടൻ അല്ലാതെ എനിക്ക് വേറൊരു പുരുഷന് ഇല്ല… എനിക്കറിയാം അച്ചുവേട്ടന് അച്ഛൻ എന്നാൽ ദൈവത്തിനു മേലെയാണെന്ന് , വേണമെങ്കിൽ ദേവേട്ടൻ അച്ഛൻറെ വാക്ക് അനുസരിച്ചോട്ടെ …അച്ഛൻ കാണിച്ചു കൊടുക്കുന്ന ഒരു കുട്ടിയെ സ്വീകരിച്ച് നല്ലൊരു ജീവിതം ജീവിച്ചോട്ടെ പക്ഷേ തനിക്കിനി മറ്റൊരാളുമായി ഒരു ജീവിതമില്ല അവൾ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു……………………………………………………………..

…………..

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.