ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

ചേട്ടാ ..ചേട്ടാ.. ചേട്ടൻ എന്താ പകൽ സ്വപ്നം കാണുകയാണോ??? വൈദേഹിയുടെ കുലുക്കി വിളി കേട്ടാണ് ദേവൻ ഉണർന്നത്.

ആ എന്താ മോളെ??

ഏട്ടൻ എവിടെയായിരുന്നു …ഞാൻ എന്തൊക്കെ പറഞ്ഞു …ഒന്നും ഏട്ടൻ കേട്ടില്ല അല്ലേ???

സോറി മോളു…. ഏട്ടൻ മറ്റൊരു കാര്യം ആലോചിച്ചിരുന്നതാ… എന്താ എൻറെ ഏട്ടൻറെ മോള് പറഞ്ഞത്…

പറഞ്ഞതല്ല.. ചോദിച്ചതാ രുദ്രയെ പറ്റി… അവൾ വന്നാ എന്നോട് കൂടുമോ …എനിക്ക് എന്തോ ഒരു പേടി പോലെ ..പണ്ട് ഏട്ടൻറെ മുന്നിൽ സൂര്യേട്ടൻ വന്നതുപോലെയല്ലേ ഞാനിപ്പോൾ രുദ്രയുടെ മുന്നിൽ.

ദേവൻ ഒന്ന് ചിരിച്ചു ….എടീ അന്നെനിക്ക് വയസ്സ് എട്ടാണ് പ്രായം , എന്നാൽ രുദ്രയ്ക്ക് ഇപ്പോൾ അങ്ങനെയല്ല അവർക്കെല്ലാം മനസ്സിലാകും അതുകൊണ്ട് നിനക്ക് ആ പേടി വേണ്ട.

എന്നാലും അവളോട് എങ്ങനെ ഒന്ന് കൂട്ടുകൂടുക …അവൾ എങ്ങനെയാ വിഷ്ണുവേട്ടാ …

അവൾ എങ്ങനെയെന്നോ?? അവളെപ്പറ്റി അറിയണമെന്നുണ്ടെങ്കിൽ ഈ അഗ്രഹാരത്തിലെ ഏത് വീട്ടിൽ വേണമെങ്കിലും ചോദിച്ചോ… അവർ പറഞ്ഞു തരും അവൾ ആരാണെന്ന്… അവർക്കെല്ലാം അവൾ സ്വന്തം മകളെപ്പോലെയാണ്… പിള്ളേര് സെറ്റിന് കൂട്ടുകാരെ പോലെ …ഇവിടെ മൊത്തം പറന്നു നടക്കുന്ന ഒരു കുറുമ്പിത്തുമ്പി… അതാണ് എൻറെ രുദ്ര …ആരെയെങ്കിലും സ്നേഹിച്ചാൽ അവരെ എന്നും കൂടെ നിർത്തും…..

…. അപ്പൊ വെറുത്താലോ?????

ഒരു ഐസ്ക്രീം മേടിച്ചു കൊടുത്താൽ മതി… അവളുടെ കൂട്ടായിക്കോളും , കുറെ മുൻകോപവും വായാടിത്തരവും തല്ലുകൊള്ളിത്തരവും ഒക്കെ ഉണ്ടെന്നേ ഉള്ളൂ അഞ്ചു പൈസക്ക് വിവരമില്ലാത്ത ഒരു പാവമാണ് എൻറെ രുദ്രക്കുട്ടി…

ദേവൻ വൈദേഹിയെ ചേർത്തുപിടിച്ചുകൊണ്ട് തിരികെ നടന്നു. അപ്പോഴാണ് അവൻറെ ഫോണിലേക്ക് ഒരു കോൾ വന്നത് ….”സൂര്യൻ കാളിങ്” ഫോണിൻറെ ഡിസ്പ്ലേയിൽ തെളിഞ്ഞു. ഫോൺ അറ്റൻഡ് ചെയ്തു ദേവൻ ചെവിയോട് ചേർത്തുവച്ചു..

അച്ചു ഒരു പ്രശ്നമുണ്ട്…..

എന്താ സൂര്യ …

എടാ ഇപ്പോൾ എന്റെ ചീഫ് വിളിച്ച് ഒരു മാൻ മിസിങ് കേസ് അൺഒഫീഷ്യലായി അന്വേഷിക്കണം എന്നൊരാവശ്യം പറഞ്ഞു.

…. അതിനെന്താ ???

ആളുടെ പേര് പറഞ്ഞാൽ നീ അറിയും…

ആരാണ്??? നീ കൊഴപ്പിക്കാതെ കാര്യം പറ സൂര്യ???

…..വൈദേഹി ……..

വൈദേഹിയോ????

ദേവൻ കുറച്ച് ഉച്ചത്തിൽ ആണ് പറഞ്ഞത്. അത് കേട്ട് വൈദേഹി ദേവൻറെ മുഖത്തേക്ക് നോക്കി എന്താണ് എന്ന ഭാവത്തിൽ….

ഒന്നുമില്ല മോളെ നീ അകത്തേക്ക് ചെല്ല്.. അവളെ അകത്തേക്ക് പറഞ്ഞു വിട്ട് ദേവൻ തിരികെ ഉദ്യാനത്തിലേക്ക് നടന്നു.

സൂര്യ…. ഡീറ്റെയിൽ ആയിട്ട് പറ എന്താണ് നടന്നത്….

ഡീറ്റെയിൽ ആയിട്ട് പറഞ്ഞാലും ഇത് തന്നെ.. രാവിലെ ചീഫ് വിളിച്ചു അൺഒഫിഷ്യൽ ആയി വൈദേഹിയെപ്പറ്റി അന്വേഷിക്കണം എന്ന് പറഞ്ഞു..

എടാ … ഒരു മാൻ മിസ്സിംഗ് കേസ്..NIA അന്വേഷിക്കാനോ???? അതും അൺഒഫിഷ്യൽ ആയി????

അതെ കർണാടക ഹോം മിനിസ്റ്ററിൽ നിന്നും പ്രഷർ ഉണ്ട്..

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.