ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

പിന്നെ പാതിരാത്രിക്കാ മുറപ്പെണ്ണ്…. അമ്മ പോയി കിടന്നുറങ്ങിയെ… രാവിലെ പോകേണ്ടതാ… അവൻ ലക്ഷ്മി അമ്മയെ മുറിയിലേക്ക് തള്ളിവിട്ടു…..

പിന്നെ മുറപ്പെണ്ണ് …അപ്പോഴാണ് അവന് തൻറെ ദേവൂട്ടിയെ ഒന്നു ചൂടാക്കാം എന്ന് തോന്നിയത്….. രണ്ടുമണിക്കൂറോളം കുറുകികൊണ്ടിരുന്നിട്ട് അമ്മ വരുന്നതിന് 10 മിനിറ്റ് മുമ്പാണ് അവർ ഫോൺ വെച്ചത്…. എങ്കിലും അവൻറെ കോൾ ആണെന്ന് കണ്ടപ്പോൾ ദേവൂട്ടി ഓടിപിടിച്ച് ഫോണെടുത്തു…

എന്താ വാവേ പറയാൻ മറന്നത് ??? എടുത്ത പാടെ ദേവൂട്ടി ചോദിച്ചത് അതാണ്.

വാവേ എനിക്കൊരു മുറപ്പെണ്ണുണ്ട് നാട്ടിൽ…. ദേവൻ അവളെ ചൂടാക്കാൻ കുറച്ച് ആവേശത്തോടെയാണ് പറഞ്ഞത്….

പ്ഭ എന്നൊരു ആട്ടും.. കുറച്ച് ചീത്തയും ആണ് അപ്പുറത്തുനിന്ന് വന്നത്…. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയ്ക്ക് അവൾ പറയുമെന്ന് ദേവനും കരുതിയില്ല… അവൻറെ കിളികൾ എല്ലാം തലയിൽ നിന്ന് ഇറങ്ങി കണ്ടം വഴി ഓടി….

എടീ ഒരു ഭർത്താവെന്ന കൺസിഡറേഷൻ എങ്കിലും ചീത്തവിളിക്കുമ്പോൾ താ… ദേവൻ ദയനീയതയോടെ പറഞ്ഞു..

വേണ്ട.. ഫോൺ എടുക്കുന്നതിന് മുന്നേ മുറപ്പെണ്ണിനെ പറ്റി കെട്ടിയോളോട് പറയുന്ന തന്നെ ഞാൻ മടിയിൽ ഇരുത്തി മാമൂട്ടാം…. എന്താ… അവൾ ദേഷ്യത്തിൽ തന്നെയാണ്.

എടി അവിടെയൊരു മുറപ്പെണ്ണ് ഉണ്ട് എന്നല്ലാതെ  അവളെ കെട്ടാൻ പോകുന്നു എന്നൊന്നും പറഞ്ഞില്ലല്ലോ…

വേണ്ടെടോ… താൻ പോയി കെട്ട് ഞാനും നോക്കട്ടെ ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന്….

ചതിക്കല്ലേടി പെണ്ണേ …. നമുക്ക് നമ്മുടെ എട്ടു പത്തു പിള്ളാരെയും കൊണ്ട് സുഖമായി വാഴാനുള്ളതാ….

ഞാനെന്താ മനുഷ്യ പിള്ളേരെ പ്രൊഡ്യൂസ് ചെയ്യുന്ന ഫാക്ടറിയോ??? പത്തു പിള്ളേരേ..

പിണങ്ങാതെടി ഭാര്യേ… ഞാൻ ഒന്ന് രണ്ട് എണ്ണംകെണ്ട് അഡ്ജസ്റ്റ് ചെയ്തോളാം…

ചെയ്താൽ നിങ്ങൾക്ക് കൊള്ളാം …  അല്ലെങ്കിൽ ബാക്കി നിങ്ങൾ പ്രസവിച്ചോണം… അവളും വിട്ടുകൊടുത്തില്ല.

എൻറെ ഭാര്യ നീ ഒന്ന് ക്ഷമീ…അവൻ അവളെ ആശ്വസിപ്പിച്ചു…. നാളെ പോകേണ്ടതാണ് എന്നുള്ള കാര്യം പോലും വിസ്മരിച്ചുകൊണ്ട് അവരുടെ സംസാരം നീണ്ടു നീണ്ടുപോയി…

***************************************

കൊച്ചി എയർപോർട്ടിൽ നിന്നും ഒരു സ്വിഫ്റ്റ് കാറിലാണ് ദേവൻ രാമപുരത്തേക്ക് തിരിച്ചത്.. ദേവൻറെ കാർ രാമപുരത്തിന്റെ അതിർത്തി കടന്നു. ദേവൻ ആ നാട് ആദ്യമായാണ് കാണുന്നത്…. അപ്പ പറഞ്ഞതുപോലെ ഇതൊരു പട്ടിക്കാട് അല്ലല്ലോ ഇതൊരു സിറ്റി ആയിരിക്കുന്നു… ദേവന്റെ കാർ പിന്നെയും മുന്നോട്ട് പോയി വലിയ കടകളും ഷോപ്പിംഗ് സെൻററുകളും ഹോട്ടലുകളും എല്ലാം റോഡരികിൽ ഉണ്ട്… അപ്പോഴേക്കും കേരളത്തിലെ പതിവ് കാഴ്ച ദേവനും കണ്ടു…. എന്താണ് എന്നല്ലേ…. ട്രാഫിക് ജാം ………എന്തൊക്കെയോ കോലാഹലങ്ങളും മുന്നിൽ നിന്ന് കേൾക്കുന്നുണ്ട് .ദേവൻ കാറിൽ നിന്നും ഇറങ്ങി നോക്കുമ്പോൾ കാണുന്നത് റോഡിന് കുറുകെ നിൽക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ഒരു കൊമ്പനെയാണ്… അസാമാന്യ തലയോടുപ്പുള്ള ഒന്നാന്തരം ഒരു കൊമ്പൻ…

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.