ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

ഒരു പൊട്ടി കരച്ചിലൂടെ ദേവൂട്ടി രാജശേഖരന്റെ നെഞ്ചിലേക്ക് വീണു…എന്നോട് ക്ഷമിക്കില്ലേ അച്ഛാ.. എന്നെ വെറുക്കല്ലേ… അർഹത ഇല്ലെന്നറിയാം പക്ഷേ ഒരുപാട് ആശിച്ചു പോയി …ഞങ്ങളെ അകറ്റല്ലേ അവൾ ഓരോന്നും പറഞ്ഞ് രാജശേഖരന്റെ നെഞ്ചിനെ നനയിപ്പിച്ചുകൊണ്ടിരുന്നു.

രാജശേഖരൻ അവളുടെ മുഖമുയർത്തി നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു അച്ഛനെ അങ്ങനെയാണോ മോള് മനസ്സിലാക്കിയിരിക്കുന്നത് …എൻറെ മോള് ദേവനോട് ചേരുന്നതിൽ ഏറ്റവും അധികം സന്തോഷം ഈ അച്ഛനാ.. ദേവാ എന്റെ മോളെ ഇനിയും വിഷമിപ്പിക്കേണ്ട. ഉടൻ തന്നെ നിങ്ങളുടെ മാരേജ് നടത്തണം.

അച്ഛാ എനിക്ക് സന്തോഷമാണ്… പക്ഷേ അവളുടെ തീരുമാനം…. ദേവൻ ദേവൂട്ടിയുടെ മുഖത്തേക്ക് നോക്കി.

എന്താ മോളെ …രാജശേഖരൻ ദേവൂട്ടിയോട് ചോദിച്ചു. അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു… എല്ലാവരുടെയും മുന്നിൽ ഞാനൊരു തെറ്റുകാരി ആവില്ലേ അച്ഛ… ആരുമില്ലാതെ എവിടെ നിന്നോ വന്ന ഞാൻ ദേവനെ തട്ടിയെടുത്തു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് സഹിക്കാൻ എനിക്ക് ആവില്ല… അതുകൊണ്ട് ഞാൻ എൻറെ അർഹത തെളിയിക്കേണ്ടിയിരിക്കുന്നു… അതിനുശേഷം മാത്രമേ എനിക്ക് ദേവേട്ടന്റെ കൈ പിടിച്ച് ആ കൊട്ടാരത്തിലേക്ക് കയറാൻ പറ്റൂ..

രാജശേഖരൻ ആലോചിച്ചു … അവൾ പറയുന്നതും ശരിയാണ് പലയിടത്തുനിന്നും അങ്ങനെയൊരു സംസാരം ഉണ്ടാവും , പക്ഷേ അതൊന്നും തന്റെ മകൻറെ സന്തോഷത്തേക്കാൾ വലുതല്ല .പക്ഷേ അവൾ ഇപ്പോൾ ആവശ്യപ്പെട്ടതോർത്ത് അദ്ദേഹത്തിന് അഭിമാനം തോന്നി. തന്റെ മരുമകളായി വരാൻ തൻറെ ദേവൂട്ടിയെക്കാൾ യോഗ്യതയുള്ള ആരും ഉണ്ടാവില്ല…. അവളുടെ നിലപാട് തന്നെയാണ് ശരി. അവൾ ദേവനോടൊപ്പം പാലസിലേക്ക് വരുമ്പോൾ ആരും ഒരു നോക്ക് കൊണ്ടുപോലും അവളെ കുറ്റപ്പെടുത്തി സംസാരിക്കരുത്… രാജശേഖരൻ ദേവൂട്ടിയുടെ മൂർദ്ധാവിൽ ചുംബിച്ചു.

മോളെ നീ തന്നെയാണ് ശരി  നിൻറെ അഭിപ്രായം ഈ അച്ഛൻ മാനിക്കുന്നു..

രണ്ടുപേരും ഇപ്പോൾ എൻറെ കൂടെ വരണം. രാജശേഖരൻ ഇരുവരെയും കൂട്ടി തന്റെ കാറിനടുത്തേക്ക് നീങ്ങി.. അവർ കയറിയ ആ വാഹനം നിന്നത് വിശ്വനാഥ ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു.. രാജശേഖരൻ രണ്ടുപേരുടെയും കൈകൾ പിടിച്ചു പടിക്കെട്ട് പടിക്കെട്ടുകൾ താണ്ടി വിശ്വനാഥ ക്ഷേത്രത്തിൻറെ കോവിലിന് മുന്നിൽ വന്നു നിന്നു.

രണ്ടുപേരും നല്ലതുപോലെ പ്രാർത്ഥിക്കുക… ഇരുവരോടുമായി രാജശേഖരൻ പറഞ്ഞു .അവർ രണ്ടുപേരും മനസ്സറിഞ്ഞ് കാശി വിശ്വനാഥനെ വണങ്ങി.. കണ്ണ് തുറന്നപ്പോൾ പൂജാരി ഒരു തട്ടത്തിൽ രണ്ട് താമരമാലയുമായി മുന്നിൽ നിൽക്കുന്നതാണ് കണ്ടത് .അവർ രണ്ടുപേരും രാജശേഖരന്റെ മുഖത്തേക്ക് നോക്കി.

രാജശേഖരൻ തൻറെ പോക്കറ്റിൽ നിന്നും ഒരു മഞ്ഞ ചരടിൽ കോർത്ത താലിയെടുത്ത് ദേവന് നേരെ നീട്ടി..  നീ ഇത് അവളുടെ കഴുത്തിൽ കെട്ട് ..ശേഷം ദേവൂട്ടിയെ നോക്കി പറഞ്ഞു ആശങ്കപ്പെടേണ്ട.. നാലാൾ അറിയെ നിങ്ങൾ ഇനിയും വിവാഹിതരാകും.. എന്നിട്ട്  മോൾ ആഗ്രഹിച്ചത് പോലെ മന്നാടി കൊട്ടാരത്തിലേക്ക് ധൈര്യമായി വരും.. പക്ഷേ അതുവരെ മോളുടെ സംരക്ഷണത്തിന് ഈ താലി ആവശ്യമാണ്.. മോൾക്ക് മോൾ ആഗ്രഹിക്കുന്ന ഉയരങ്ങൾ കീഴടക്കാൻ ഇത് എന്നും മോളോടൊപ്പം ഉണ്ടാകും… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി , അവൾ ദേവനെ നേരെ തലതാഴ്ത്തി കൈകൂപ്പി നിന്നു… ദേവൻ അച്ഛൻറെ സമതത്തോടെ ആ താലി അവളുടെ കഴുത്തിൽ ചാർത്തി… തട്ടത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് ദേവൻ അവളുടെ സീമന്തരേഖ ചുവപ്പിച്ചു …. ശേഷം  രാജശേഖരൻ കൈമാറിയ മാലകൾ അവർ അന്യോന്യം അണിയിച്ചു .ശേഷം അവർ ഇരുവരും രാജശേഖരന്റെ കാലിൽ തൊട്ടുവണങ്ങി…

അവരെ പിടിച്ചു ഉയർത്തിയശേഷം ദേവൂട്ടിയോടായി പറഞ്ഞു നീ ഇപ്പോൾ മുതൽ ദേവദേവ മന്നാടിയാരുടെ പെണ്ണാണ്.. ഈ രാജശേഖരന്റെ മരുമകളും. ഇനി ഒരിടത്തും എൻറെ മോളുടെ തല കുനിയരുത്.. ശേഷം ദേവനോടായി പറഞ്ഞു ..ഇനിമുതൽ നിന്റെ പെണ്ണ് ഒരിടത്തും തോൽക്കരുത്… അത് നിൻറെ ഉത്തരവാദിത്വമാണ്.. അവളുടെ എല്ലാ വഴികളിലും അവളോടൊപ്പം ഉണ്ടാകണം. രണ്ടുപേരെയും രാജശേഖരൻ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.

ഒറ്റനാൾ കൊണ്ട് ഞങ്ങളുടെ കല്യാണം നടത്തിയ ആ അച്ഛനാ ഞങ്ങളെ പിരിക്കാൻ പോകുന്നേ…. നല്ല തമാശ…. നിനക്കെന്റെ അപ്പനെ അറിയില്ല മോളെ വൈദേഹി….

***************************************

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.