ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

പക്ഷേ സംഭവം ഇതാണ് ….കർണൻ  വണങ്കാമുടിക്കുനേരെ കുതിച്ച സമയം തന്നെ ലക്ഷ്മി അനന്തനേരെ ഒരു ഫ്ലൈയിങ് കിക്ക് അടിച്ചിരുന്നു …ആ കിക്കിന്റെ ഇഫക്ടിൽ ആണ് അനന്തൻ തെറിച്ച് അപ്പുറത്തെ കാറിൽ എത്തിയത്.

…എടി പ്രായത്തിന് മുതിർന്നവരെ കൈവെക്കരുതെന്ന് നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്….

അതിന് ഞാൻ കൈ വച്ചില്ലല്ലോ ചേട്ടായി…. കാലല്ലേ വെച്ചത് …അപ്പോൾ കുഴപ്പമില്ലല്ലോ..

കർണ്ണൻ ആലോചിച്ചു …ലോജിക്കലായി പറയുമ്പോൾ അവൾ പറയുന്നതും ശരിയാണ്… കൈവെക്കാൻ പാടില്ല എന്നേ അമ്മ പറഞ്ഞിട്ടുള്ളൂ ..കാലിനെപ്പറ്റി എവിടെയും പ്രതിപാദിച്ചതായി കേട്ടിട്ടില്ല…

എന്നാലും ലച്ചു …ഞാൻ അവൻറെ മുഖത്ത് നോക്കി പറയാൻ നല്ല രണ്ട് ഡയലോഗ് ഓർത്തു വച്ചിരുന്നതാ… ഇനി ഞാൻ എവിടെ പറയും…

അത് സാരമില്ല ചേട്ടായി.. ഇവന്മാർ ഇപ്പം അടി വാങ്ങുന്നത് പതിവാക്കിയിട്ടുണ്ട്.. അടുത്ത തവണ പറയാം… പക്ഷേ അതല്ലല്ലോ ഇവിടുത്തെ പ്രശ്നം… ഈ നാറി നമ്മുടെ മേഘനെ വണ്ടിയെടുപ്പിക്കാൻ നോക്കിയില്ലേ… അവൾ വീണു കിടക്കുന്ന ജോണിക്കുട്ടിയെ നോക്കി പറഞ്ഞു…

കർണ്ണൻ ജോണിക്കുട്ടിയെ തൂക്കി എടുത്തു കൊണ്ട് മേഘൻറെ മുന്നിലായി ഇട്ടു… മേഘാ… നീ ഇവനെ ഇഷ്ടമുള്ളത് ചെയ്തോ… എന്നും പറഞ്ഞ് അവൻ തന്റെ വ്റാഗ്ലറിൻറെ ബോണറ്റിൽ കയറിയിരുന്നു ഒരു ചുരുട്ടടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു… ജോണിക്കുട്ടി മേഘൻറെ മുന്നിൽ താഴെക്കിടന്ന് കരയുകയാണ് …കാര്യം അറിയാതെ ചെയ്തു പോയതാ… ഇപ്രാവശ്യത്തേക്കുമായി മാപ്പാക്കണം… ഇനിമേൽ ഞാൻ നിൻറെ മുന്നിൽ പോലും വരില്ല… അവൻ താഴെക്കിടന്ന് കരഞ്ഞു.

ലച്ചു മേഘനെ നോക്കി അലറി…. വലിച്ച് കീറട അവനെ …മേഘൻ പതിയെ ജോണിക്കുട്ടിയുടെ അടുത്തേക്ക് രണ്ട് ചുവട് വച്ചു എന്നിട്ട് ഉച്ചത്തിൽ ഒന്ന് ചിഹ്നം വിളിച്ചു ….ജോണിക്കുട്ടി തന്റെ തട്ടിപ്പോയ അപ്പനപ്പൂപ്പൻമാരുടെ ഒപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത് വരെ കണ്ടു ആ നിമിഷത്തിൽ….. അപ്പോൾ മേഘൻ ചിഹ്നവിളി നിർത്തി പതിയെ അവനിൽ നിന്നും അകന്നു റോഡിൽ വണ്ടികൾക്ക് പോകാനായി വഴിയൊരുക്കി ഒതുങ്ങി മാറിനിന്നുകൊടുത്തു …

കർണ്ണൻ താഴെ കിടക്കുന്ന ജോണി കുട്ടിയോട് ആയി…. കണ്ടോടാ എൻറെ മേഘൻറെ വകതിരിവ് പോലും നിനക്ക് ഇല്ലാണ്ടായി പോയല്ലോ… നിന്നെയൊക്കെ എങ്ങനാടാ മനുഷ്യ ഗണത്തിൽ കൂട്ടുന്നത്… ഇനി മേലാൽ അവൻറെ രോമത്തിൽ പോലും തൊടാൻ നീ ശ്രമിച്ചാൽ മറുപടി പറയുന്നത് അർജുൻ ആയിരിക്കും… പാലയ്ക്കൽ അർജുനൻ….. കുത്തിക്കീറി കളയും അവൻ നിന്നെ… നിൻറെ കുടുംബത്തിലിട്ട് ഓർത്തോ …

ഈ സമയം ലക്ഷ്മി മേഘനെ വഴക്കു പറയുകയായിരുന്നു…. എന്തിനാടാ ഇങ്ങനെ നിൽക്കുന്നെ കൊമ്പൻ ആണത്രെ കൊമ്പൻ …നീ കൊമ്പൻ അല്ല കോന്തനാ…. എൻറെ അർജ്ജുനൻ ആയിരിക്കണം ഇപ്പൊ അവനെ ചതച്ചരച്ചാനെ…. അവൾ മേഘന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു… മേഘൻ തന്റെ തുമ്പി കരമുയർത്തി അവളെ പതിയെ തിരിച്ചു നിർത്താനുള്ള ശ്രമം നടത്തി ….നീ എന്നെ തോടണ്ട നിന്നോട് ഞാൻ കൂടില്ല… പോടാ കോന്താ…

ദേവൻ അപ്പോൾ ആലോചിക്കുകയായിരുന്നു ആകെ അഞ്ച് അടിയുള്ള ആ നെത്തോലി പെണ്ണ് 10…. 12 അടിയുള്ള ആ കൊമ്പനോട് കാണിക്കുന്ന കുറുമ്പുകൾ …അപ്പോൾ ഇതാണ് പാലയ്ക്കലെ കർണ്ണനും ലക്ഷ്മിയും തന്റെ അളിയനും മുറപ്പെണ്ണും രണ്ടും വെടിച്ചില്ല് ഐറ്റം ആണ് …

ലച്ചു നീ മേഖലയും കൊണ്ട് വീട്ടിലേക്ക് വാ…

ഞാനൊന്നുമില്ല ആ കോന്തന്റെ കൂടെ …ഇനി അർജുനോട് മാത്രമേ ഞാൻ കൂട്ടുള്ളൂ…

പക്ഷേ മേഘനെ നിന്നടത്തുനിന്നും അനക്കാൻ അവന്റെ പാപ്പാന്മാർക്ക് ആയില്ല …അവൻ വാശിപിടിച്ചു നിൽക്കുകയാണ് അവിടെ …

ലച്ചു നീ അവനെ കണ്ടില്ലേ… നീ ചെല്ലാതെ ഇനി അവൻ അവിടുന്ന് അനങ്ങില്ല… നമ്മുടെ മേഘനല്ലേ???  അവൻ പാവമല്ലേ… നീ ചെല്ല് ..

അതെനിക്കറിയാം ചേട്ടായി …ഞാൻ വെറുതെ വെയ്റ്റ് ഇട്ടതല്ലേ… അവൻ എൻറെ ബെസ്റ്റ് ഫ്രണ്ട് അല്ലേ…

അവൾ മേഘൻറെ അടുത്തേക്ക് ചെന്നു തുമ്പിക്കരത്തിൽ കെട്ടിപ്പിടിച്ച് ഒന്നുമുത്തി… അവൻ മുൻകാലുകൾ മടക്കി ഇരുന്നു.. ലച്ചു അതുവഴി അവൻറെ മുകളിലേക്ക് കയറി ..അവളെയും കൊണ്ട് അവൻ പാലക്കൽ തറവാട്ടിലേക്ക് നടന്നു…

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.