ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

തൻറെ ജീവൻറെ കാര്യം അവിടെ നിൽക്കട്ടെ.. അച്ഛൻ എവിടെ പോയി…

നീ ബോധം കെട്ടു വീണതല്ലേ , മുഖത്ത് തെളിയിക്കാൻ വെള്ളം എടുക്കാൻ പോയതാ …അപ്പോൾ ഇതെല്ലാം നിൻറെ ആക്ടിംഗ് ആയിരുന്നു അല്ലേ ????

അല്ലാതെ പിന്നെ… അച്ഛനെ ഇത്ര ദേഷ്യത്തിൽ കാണുന്നത് ആദ്യമായാ… ഇറങ്ങി ഓടാൻ പറ്റുമോ , പിന്നെ നെക്സ്റ്റ് ഓപ്ഷൻ ഇതായിരുന്നു…. നിങ്ങളും ഞെട്ടിയുറച്ചു നിൽക്കുകയായിരുന്നല്ലോ???

അപ്പോൾ എന്നെ ഒറ്റയ്ക്കാക്കി നീ സേഫ് ആയി… അല്ലേടി …

എടോ അച്ചുവേട്ടാ…പൊട്ടാ …ഞാൻ കറങ്ങി വീഴുന്ന കണ്ട് അച്ഛൻ ഒന്ന് പേടിച്ചിരിക്കും.. ഇപ്പോ അച്ഛൻറെ മനസ്സൊന്ന് തണുത്തു കാണും… അച്ഛൻ വരുമ്പോൾ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം എന്ന് പറഞ്ഞ് നമുക്ക് മുങ്ങാം… എന്താ ?? ബാക്കിയൊക്കെ വരുന്ന പോലെ നോക്കാം….

അത് ആലോചിക്കാവുന്ന ഒരു കാര്യമാണ്… ദേവനും പറഞ്ഞു.

പക്ഷേ അവർ ഒന്നും അറിയാത്ത ഒരു കാര്യം അവിടെ സംഭവിച്ചിരുന്നു… അവിചാരിതമായി തിരിഞ്ഞു നോക്കിയ രാജശേഖരൻ , അവൾ ഒറ്റക്കണ്ണുകൊണ്ട് ദേവനെ നോക്കുന്നത് കണ്ടിരുന്നു… അത് കണ്ടപ്പോൾ ദേഷ്യത്തിന് പകരം ഒരു വിടർന്ന പുഞ്ചിരിയാണ് ആ മുഖത്ത് തെളിഞ്ഞത് …ഇവൾ ലക്ഷ്മിയുടെ മരുമകൾ തന്നെ ..അവളും ഇങ്ങനെയാ ഞാൻ എന്തെങ്കിലും വഴക്ക് പറഞ്ഞാൽ ഉടനെ നെഞ്ചിൽ കൈവെച്ച് ഒരു അഭിനയമാണ് പിന്നെ ആരും ഒന്നും പറയുയില്ലല്ലോ …അവളെ കൊണ്ട് ഞാൻ ഒരുപാട് അനുഭവിച്ചതാ… ഇവളെ കൊണ്ട് നീയും അനുഭവിച്ചോ ….രാജശേഖരൻ ഒരു പുഞ്ചിരിയോടെ ഓർത്തു.

വെള്ളവുമായി തിരിച്ചു വന്നപ്പോഴേക്കും രണ്ടുപേരും എഴുന്നേറ്റ് നിൽപ്പുണ്ടായിരുന്നു… ദേവൂട്ടി ക്ഷീണം ഒക്കെ ഭാവിച്ച് ദേവൻറെ കൈകളിൽ ചാരി നിൽക്കുകയാണ് …അച്ഛാ ദേവുട്ടിക്ക് തീരെ വയ്യ , ഇനി ചോദ്യം ചെയ്യാൽ ഒക്കെ നാളെ… ഞാനിപ്പോൾ ഇവളെ ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോട്ടെ …അച്ഛൻറെ മറുപടിക്ക് കാക്കാതെ അവളെയും കൊണ്ട് ദേവൻ പുറത്തേക്ക് നടക്കാൻ ഒരുങ്ങി.

രണ്ടുപേരും ഒന്ന് നിന്നെ… രാജശേഖരന്റെ ഗൗരവമാർന്ന ശബ്ദം പുറകെ മുഴങ്ങി. അത് കേട്ട് ദേവനും ദേവൂട്ടിയും തിരിഞ്ഞു നിന്നു , രാജശേഖരൻ അവരുടെ അടുത്തേക്ക് നടന്നെത്തി എന്നിട്ട് അവർ രണ്ടുപേരുടെയും ചുമലിലായി കൈവച്ചു… കൈകൾ മെല്ലെ മുകളിലേക്ക് നീങ്ങി രണ്ടുപേരുടെയും കാതിലായി പിടുത്തമിട്ടുകൊണ്ട് ചോദിച്ചു..

ആട്ടെ …എൻറെ ചെറുമകനെത്ര വയസ്സായി… ചോദ്യത്തിന് ഉത്തരം മനസ്സിലാകാത്ത രണ്ടുപേരും രാജശേഖരനെ മുഖത്തേക്ക് തന്നെ നോക്കി.

അല്ല… വർഷം രണ്ടായല്ലോ രണ്ടും കൂടെ ആരും അറിയാതെ ലണ്ടനിൽ പൊറുതി തുടങ്ങിയിട്ട്…. ഒരു കുഞ്ഞൊക്കെ ആവേണ്ട സമയമായി , അതാ ചോദിച്ചേ. അപ്രതീക്ഷിതമായി അച്ഛൻറെ സംസാരം കേട്ട രണ്ടുപേരുടെയും മുഖം എല്ലാം വിളറി വെളുത്തു ….രണ്ടിന്റെയും ആക്ടിങ് ഒക്കെ കൊള്ളാം പക്ഷേ നീയൊക്കെ പഠിച്ച സ്കൂളിൻറെ ഹെഡ്മാസ്റ്റർ ആയിരുന്നു ഞാൻ …രാജശേഖരൻ അ ചെവികളിൽ കൈമുറുക്കി കറക്കാൻ തുടങ്ങി.

അച്ഛാ വേദനിക്കുന്നു രണ്ടുപേരും ഒരുമിച്ച് പറഞ്ഞു…

വേദനിപ്പിക്കാൻ ആയി തന്നെ പിടിച്ചതാ…

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.