ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

   അതെന്താ ചേച്ചി വല്ല തെറ്റും ചെയ്തോ???

ഇല്ല ….അവൾ ഒരു ശരി ചെയ്തു , അവൾ മാത്രമല്ല ഞാനും..

എന്ത് ശരി …വൈദേഹി ആകാംക്ഷയോടെ ചോദിച്ചു…

ദേവൻ ഒന്ന് പിറകിലേക്ക് ചാരിയിരുന്നു ………..പ്രണയം ……..  ഷീ

ഈസ് മൈ സോൾമേറ്റ്…. ഈ ദേവൻറെ ഹൃദയമിടിക്കുന്നത് പോലും അവൾക്ക് വേണ്ടിയാണ്…മൈ.. ബേബി… മൈ സ്വീറ്റ് വാവ….

അപ്പോൾ ഏട്ടത്തി…. ചേട്ടത്തിയാണോ ഈ ദേവൂട്ടി????

അതേടി പൊട്ടിക്കാളി… അത് അവളാണ് ഈ ദേവൻറെ സ്വന്തം ദേവൂട്ടി….. എൻറെ വാവ……

അപ്പോ ഇത് ഇവിടെ ആർക്കും അറിയില്ലേ??? അതെന്താ ദേവേട്ടൻ പറയാതിരുന്നത് …എന്തെങ്കിലും പ്രശ്നം ?

പ്രശ്നം ….അതവൾ തന്നെ നിന്നോട് പറഞ്ഞു കാണുമല്ലോ… പണക്കാരനായ എന്നെ എങ്ങുനിന്നോ വന്ന ഒരു അനാഥ തട്ടിയെടുത്തു എന്ന് സ്വന്തക്കാർ പറയുമത്രേ… അതുകൊണ്ട് അവൾ സ്വന്തമായ ഒരു അഡ്രസ്സ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്…. അവളുടെ ഓരോ ഭ്രാന്ത് ,  അല്ലാതെന്തു പറയാൻ… പിന്നെ നീ ഇത് ഇവിടെ ആരോടും പറയാൻ പോകണ്ട… സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം …

അപ്പോൾ ഇത് എനിക്ക് മാത്രമേ ഇപ്പോൾ അറിയൂ ????

അല്ല..രുദ്രയ്ക്കും അറിയാം ..പിന്നെ..

… പിന്നെ ……

പിന്നൊന്നുമില്ല ….നീ സൂര്യനെ പറ്റിയല്ല ചോദിച്ചേ???അത് പറഞ്ഞു തരാം…

എനിക്കൊരു 8 വയസ്സുള്ളപ്പോഴാണ് സൂര്യൻ ഇവിടേക്ക് വരുന്നത്… എൻറെ അച്ഛൻറെ സുഹൃത്തിൻറെ മകനായിരുന്നു അവൻ… അവന്റെ അച്ഛൻ നരേന്ദ്രൻ…. പുള്ളി ഒരു കിടു കമ്മ്യൂണിസ്റ്റ് ആയിരുന്നു…. ആരോടും താഴാത്ത പ്രകൃതം… തെലുങ്കാനയിലെ കർഷക സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം… അദ്ദേഹം കാരണം ഒരു ഗ്രാമത്തിലെ 800 ഓളം വരുന്ന കർഷകർക്ക് സ്വന്തമായി ഭൂമിയും കൃഷി ചെയ്യാനായി സമ്പത്തും ലഭിച്ചു… പക്ഷേ അത് അവിടെ ഉണ്ടായിരുന്ന ജമീന്ദാർമാർക്ക് ഇഷ്ടപ്പെട്ടില്ല , അവരുടെ കണ്ണിലെ കരടായി മാറി നരേന്ദ്രൻ… അതിനവർ പ്രതികാരം ചെയ്തത് ആ കുടുംബത്തെ ഒന്നാകെ അഗ്നിക്കിരക്കിയായിരുന്നു …അതിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട സൂര്യനെ അച്ഛൻ ഒപ്പം കൂട്ടുകയായിരുന്നു …..

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.