ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

കുറച്ചൊന്നുമല്ല ..കുറെ കൂടുതൽ കിട്ടിയെന്നാ തോന്നുന്നേ..  ഞാൻ കിഡ്നാപ്പ് പ്ലാൻ ചെയ്തപ്പോൾ നീ മർഡർ അല്ലേ പ്ലാൻ ചെയ്തത്…

എങ്ങനെ കിട്ടാതിരിക്കും രണ്ടുവർഷം എന്നെ കിടത്തിയുറക്കിയിട്ടില്ലല്ലോ ..അവൾ പിറുപിറുത്തു. പക്ഷേ അത് കുറച്ച് ഉച്ചത്തിൽ ആയിപ്പോയി .ദേവനത് കേട്ടു

അതിന് ഞാൻ മാസത്തിൽ 10 ദിവസമല്ലാ ഉണ്ടായിരുന്നുള്ളൂ മോളു… അവൻ ഒരു കൊഞ്ചലോട് ചോദിച്ചു .

എന്തിനാ കൂടുതൽ…… അതു മതിയായിരുന്നല്ലോ മനുഷ്യനെ ഇഞ്ച പോലെ ചതച്ചെടുക്കാൻ …അവൾ എളിക്ക് കയ്യും കുത്തി ഒരാക്കിയ ഭാവത്തിൽ അവനോട് പറഞ്ഞു …അമ്പലത്തിന്റെ നടയായി പോയി ഇല്ലെങ്കിൽ ഞാൻ ബാക്കികൂടെ പറഞ്ഞാനെ.. നിങ്ങൾ ഇങ്ങോട്ട് വാ മനുഷ്യാ …….. അവിടെ ഒരു ചൂടത്തിയായ ഭാര്യയുടെ എല്ലാ ഭാവങ്ങളും ദേവൻ കണ്ടു… അവൾ ദേവന്റെ കൈയും പിടിച്ചു രാജശേഖരന്റെ അടുത്തേക്ക് പോയി..

ആ സമയത്ത് പുറത്ത് രാജശേഖരന്റെ ഓർമ്മകളും ആ പഴയ കാലത്തേക്ക് സഞ്ചരിച്ചു… ദേവന് 10 വയസ്സുള്ളപ്പോഴാണ് ആദ്യമായി ലക്ഷ്മിയുടെ കൈയും പിടിച്ചു ദേവൂട്ടി മന്നാടിയാർ പാലസിലേക്ക് ആദ്യമായി വരുന്നത്…. അവൾ , ഏഴു വയസ്സ് മാത്രം പ്രായമുള്ള ഒരു പാവം പെണ്ണായിരുന്നു …കോൺവെന്റിലെ അമ്മയുടെയും മോന്റെയും സന്ദർശനം കഴിഞ്ഞ് എപ്പോഴും ദേവൻ പറയാറുള്ളത് അവളെപ്പറ്റിയായിരുന്നു… ആദ്യമായി മന്നാടിയാർ പാലസിലേക്ക് വന്ന അവളെ കണ്ടപ്പോൾ ദേവൻറെ കണ്ണുകളിൽ മിന്നിയ ആ കുഞ്ഞു നക്ഷത്രങ്ങളെ താൻ ശ്രദ്ധിച്ചതാണ് …അച്ചുവിനോടൊപ്പം കളിക്കാനായിരുന്നു അവൾക്ക് എന്നും താൽപര്യം …ആ സമയത്ത് അച്ചുവും സൂര്യനും തമ്മിൽ അത്രയ്ക്ക് കൂട്ടില്ലായിരുന്നു , അവർക്കിടയിൽ എന്തോ പ്രശ്നമുള്ളതായി തനിക്കും തോന്നിയിരുന്നു അതുകൊണ്ടാവണം അവൾ സൂര്യൻറെ അരികിലേക്ക് അധികം  പോകാറില്ലായിരുന്നു. പാലസിൽ വന്നാൽ ഏത് സമയവും അവൾ അച്ചുവിനോടൊപ്പം തന്നെയാണ്  , പിന്നീട് സൂര്യനും അച്ചുവും ഒന്നായപ്പോൾ സൂര്യന് അവൾ പ്രിയപ്പെട്ട അനുജത്തിയായി. അപ്പോഴും ദേവന് അവൾ ആരായിരുന്നു എന്നുള്ളത് തനിക്ക് അന്യമായിരുന്നു …..അവളെ ദത്തെടുക്കാൻ തീരുമാനിക്കുന്നത് വരെ , അന്നവൻ അവിടെ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ… അവൾ

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.