ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

എടാ അതിനവളുടെ വീട് പാലക്കാട് അല്ലേ??? അവളും കർണാടകവുമായി എന്താ ബന്ധം ….

അതെനിക്കറിയില്ല… പക്ഷേ ഇതിന് പിന്നിൽ ആരെന്ന് ഞാൻ അറിഞ്ഞു.. വൺ മിസ്റ്റർ അമർനാഥ്…. നീ കേട്ട് കാണും ഭദ്ര ഗ്രൂപ്പിനെ പറ്റി..

യെസ് …കേട്ടിട്ടുണ്ട്… ഒരു മിസ്റ്റർ ഭദ്രൻ അല്ലേ അതിൻറെ ഉടമ…

അതെ… പക്ഷേ അത് നോക്കി നടത്തുന്നത് അവരുടെ മക്കളാണ്.. ദി ഡെയറിങ് ട്വിൻസ്… വൈഗ ആൻഡ് അമർനാഥ്… അവരാണ് വൈദേഹിക്ക് വേണ്ടി കർണാടക ഹോമിനിസ്റ്ററിനെ സമീപിച്ചിരിക്കുന്നത്…

അവരും വൈദേഹിയുമായുള്ള ബന്ധം… നിനക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ???

മെ ബി ദേ ആർ റിലേറ്റീവ്സ് ..എന്തായാലും പക്ഷേ അച്ചു… ഇനി അവളെ അവിടെ നിർത്തുന്നത് റിസ്കാണ്.. അവളെ തിരികെ ഏൽപ്പിക്കേണ്ടിവരും.

അവളിപ്പോൾ ഈ ദേവദേവന്റെ അനുജത്തിയാണ്.. നമ്മുടെ അമ്മയുടെ മകളും… അവളുടെ ഇഷ്ടമില്ലാതെ ഇവിടെ വന്ന് അവളെ ആര് തൊട്ടാലും… അത് ഏത് കൊടികെട്ടിയവൻ ആയാലും …ഈ ദേവൻറെ കൈകൊണ്ട് തീർന്നിരിക്കും.. ദേവൻ ദേഷ്യത്തോടെ പറഞ്ഞു .

അച്ചു വികാരത്തോടെ അല്ല വിവേകത്തോടെ കാര്യങ്ങൾക്ക് എടുക്ക്.. എന്നും നമുക്ക് അവളെ അവിടെ ഒളിപ്പിക്കാൻ ആവില്ലല്ലോ …എന്തായാലും ഒരാഴ്ച കഴിഞ്ഞ് ഞാൻ അങ്ങോട്ടേക്ക് വരുന്നുണ്ട് , അപ്പോൾ നമുക്ക് ഒരുമിച്ച് തീരുമാനിക്കാം , ഇപ്പോൾ നീ ഫോൺ വെച്ചോ..

സൂര്യൻ ഫോൺ കട്ട് ചെയ്തു …

ദേവൻ സൂര്യൻ പറഞ്ഞതിനെപ്പറ്റി ആലോചിക്കുകയായിരുന്നു …ശരിയാണ് എന്നും അവളെ ഇങ്ങനെ ഇവിടെ നിർത്താൻ പറ്റില്ല.. അവൾക്ക് ഒരു ശത്രു ഉണ്ട് ചിലപ്പോൾ ഒന്നിൽ കൂടുതൽ …ഇവിടെ എന്റെ സംരക്ഷണത്തിൽ അവർ ആരും പുറത്തേക്ക് വരില്ല ..അവരെ കണ്ടുപിടിക്കണമെങ്കിൽ വൈദേഹി അവളുടെ നാട്ടിൽ നിൽക്കണം. അപ്പോൾ അവർ അവളെ തേടി ഇറങ്ങും… അവരുടെ പിറകെ ഞാൻ ഉണ്ടാവും… അവൾ പോലും അറിയാതെ അവളെ എനിക്ക് സുരക്ഷിതയാകണം. അതിനവൾ തിരികെ പോകണം.. ദേവൻ ഒരു തീരുമാനത്തിലെത്തിയിരുന്നു. അവൾ പോകുന്നതിനു മുമ്പ് അവളുടെ സ്ഥലം… എൻറെ അമ്മ ജനിച്ചു വളർന്ന ആ സ്ഥലം.. അവിടം എനിക്കൊന്നു കാണണം… നാളെ തന്നെ പോകണം മറ്റന്നാൾ രുദ്ര വരും പിന്നൊന്നും നടക്കില്ല …അവൾ വരുന്നതിനു മുൻപ് പോകണം.

**************************************

അവൻ നേരെ അപ്പയുടെ മുന്നിലേക്കാണ് പോയത്. അവിടെ അപ്പയുടെ കൂടെ അമ്മയും നിൽപ്പുണ്ടായിരുന്നു… അച്ഛാ ഞാൻ  രാമപുരം വരെ പോവുകയാണ് വൈദേഹിയുടെയും… പിന്നെ അമ്മയുടെയും നാട്ടിലേക്ക്… മുഖവുര ഇല്ലാതെ ഇടയ്ക്കൊന്ന് അമ്മയെ തുറിച്ചു നോക്കി ദേവൻ പറഞ്ഞു. നാളെ രാവിലെ കൊച്ചി വരെ ഫ്ലൈറ്റിൽ ശേഷം കാറിൽ…

പ്രത്യേകിച്ച് പെട്ടെന്ന് അങ്ങോട്ട് പോകാൻ???

സൂര്യൻ വിളിച്ചിരുന്നു …അവൾക്കായി വലിയൊരു തിരച്ചിൽ നടക്കാൻ സാധ്യതയുണ്ട്.. അവളെ ഉടനെ നാട്ടിലെത്തിക്കണം.. അങ്ങനെ നാട്ടിലെത്തിയാലും അവളുടെ സുരക്ഷ ഉറപ്പാക്കണം. അതുകൊണ്ട് ആദ്യമേ ഞാൻ ഒന്ന് പോയി നോക്കാം എന്ന് വിചാരിക്കുന്നു.

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.