ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

തൻറെ അനുജത്തിയായി തൻറെ വീട്ടിലേക്ക് വരണ്ട എന്ന് അവൻ ശക്തിയായ വാദിച്ചു ..അന്ന് ആദ്യമായി അവൻ ലക്ഷ്മിയുടെയും രുദ്രയുടെയും സൂര്യന്റെയും അഭിപ്രായങ്ങൾക്ക് എതിർ നിന്നു… ഒടുവിൽ അവനെ ശാന്തനാക്കാനായി അവനോട് സംസാരിച്ചപ്പോൾ അവൻ വ്യക്തമായി പറഞ്ഞു , ദേവൂട്ടി ഒരിക്കലും തനിക്ക് തന്റെ കൂടപ്പിറപ്പായി… തൻറെ അനുജത്തിയായി വേണ്ട എന്ന്…. അത് കേട്ട് ഞാൻ ആദ്യമായി തൻറെ മകനെ തെറ്റിദ്ധരിച്ചു അവൻ അവളോട് കാട്ടിയ സ്നേഹം വെറും നാടകം ആയിട്ട് ഞാൻ കണ്ടു… പക്ഷേ ഇതറിഞ്ഞ കോൺവെന്റിലും സ്ഥിതി മറച്ചായിരുന്നില്ല അവൾക്കും തന്റെയും ലക്ഷ്മിയുടെയും മകളായി ദേവൻറെ അനിയത്തിയായി അവിടെ വരുന്നതിനോട് താല്പര്യം ഇല്ല എന്ന് മദറിനോട തീർത്തു പറഞ്ഞു …മദർ തന്നോടത് പറഞ്ഞപ്പോൾ ഈ കുട്ടികൾക്ക് എന്തുപറ്റി എന്നാണ് ഞാൻ ആദ്യം ആലോചിച്ചത്. പക്ഷേ അതിൻറെ ഉത്തരം തനിക്ക് അവിടെ വച്ച് തന്നെ ലഭിച്ചിരുന്നു , തിരിച്ചുപോകാനായി കോൺവെന്റിൽ നിന്നും പുറത്തിറങ്ങിയ ഞാൻ തൻറെ അച്ഛൻറെ ബുള്ളറ്റ് അവിടെ ഇരിക്കുന്നത് കണ്ടാണ് അങ്ങോട്ടേക്ക് പോയത് , അപ്പോൾ അവിടെ നിന്ന് സംസാരിക്കുന്ന അച്ചുവിനെയും ദേവൂട്ടിയെയും ആണ് കണ്ടത് അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അതിനുശേഷം താൻ കണ്ടത് അവളുടെ മുഖം കൈക്കൊമ്പിൽ കോരിയെടുത്ത് മുത്തങ്ങളാൽ  പൊതിയുന്ന ദേവനെയാണ് പിന്നീട് അവൻറെ നെഞ്ചോട് ഒതുങ്ങി അവളെ നിന്നപ്പോൾ എനിക്ക് മനസ്സിലായി ഒരിക്കലും ദേവന് അവളെ തൻറെ അനുജത്തിയായി കാണാൻ സാധിക്കില്ല എന്ന്… ആദ്യം പ്രായത്തിന്റെ ഒരു ചാപല്യമായി മാത്രമേ താൻ അതിനെ കണ്ടിരുന്നുള്ളൂ …പക്ഷേ പിന്നീടങ്ങോട്ട് അവർ പോലും അറിയാതെ താൻ കാണുകയായിരുന്നു ദേവന്റെയും അവൻറെ ദേവൂട്ടിയുടെയും പ്രണയം ….ദേവന് ലഭിച്ചതെല്ലാം അവൻ ദേവൂട്ടിക്കും നേടി കൊടുത്തു   ബോക്സർ.. നല്ലൊരു മാർഷൽ ആർട്ടിസ്റ്റ്… ഉന്നം തെറ്റാത്ത ഷൂട്ടർ എന്നിങ്ങനെ ദേവൻ പോയ വഴിയിലൂടെ എല്ലാം അവൻ തന്റെ ദേവൂട്ടിയുടെ കൈപിടിച്ച് അവളെയും നടത്തി …അവൾ കൊണ്ടുവരുന്ന ഓരോ മെഡലുകളും ലക്ഷ്മിയെയും തന്നെയും കാണിക്കുമ്പോൾ ദേവന്റെ മുഖം അഭിമാനംകൊണ്ടും സന്തോഷം കൊണ്ടും വിടരുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ട്.. ഒടുവിൽ അവൻറെ ആഗ്രഹം പ്രകാരം ദേവൂട്ടി MBA പഠിക്കാനായി ലണ്ടനിലേക്ക് വിമാനം കയറുമ്പോൾ അവൻറെ അസാന്നിധ്യം തന്നെ അത്ഭുതപ്പെടുത്തിയിരുന്നു …പക്ഷേ അതിനുത്തരം കിട്ടിയത് എട്ടുമാസത്തോളം കഴിഞ്ഞപ്പോൾ അവിചാരിതമായി കിട്ടിയ അവൻറെ പാസ്പോർട്ടിൽ നിന്നായിരുന്നു… തെമ്മാടി….. അവൾ പോയതിനു മുന്നേ അവൻ അവളെ സ്വീകരിക്കാനായി ലണ്ടനിൽ എത്തിയിരുന്നു… പിന്നീട് എല്ലാ മാസവും അവൻ മുങ്ങുന്നത് അങ്ങോട്ടാണെന്ന് അവൻറെ പാസ്പോർട്ടിൽ നിന്നും താൻ മനസ്സിലാക്കിയത് , അവൻ ഇതുവരെ  അറിഞ്ഞിട്ടില്ല… ആകെയുണ്ടായിരുന്ന ആശങ്ക തിരിച്ചു വരുമ്പോൾ രണ്ടുപേരുടെയും കയ്യിൽ ഒരു കുഞ്ഞു ട്രോഫി ഉണ്ടാകുമോ എന്നുള്ളതായിരുന്നു… എന്തായാലും അതുണ്ടായില്ല… പക്ഷേ പറയാൻ പറ്റില്ല രണ്ടും കട്ടുറുമ്പിന് കാതുകുത്തുന്ന ഐറ്റങ്ങളാണ്… എന്തൊക്കെ കാട്ടി വച്ചിട്ടുണ്ടാകുമോ എന്തോ ????ഇനി ഇവരെ ഇങ്ങനെ നിർത്താൻ പറ്റില്ല ഉടനെ തന്നെ രണ്ടിനെയും പിടിച്ചു കെട്ടിക്കണം.. എന്നാലും ഇതുവരെ ആരോടും പറയാതെ കൊണ്ട് നടന്നതല്ലേ അതുകൊണ്ടുതന്നെ ഒന്ന് ചുറ്റിക്കാം എന്ന് വച്ചു …അതിനാണ് രണ്ടിനെയും രാവിലെ തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് .തന്റെ അടുത്തേക്ക് നടനടുക്കുന്ന അച്ചുവിനെയും ദേവുവിനെയും കണ്ടു രാജശേഖരൻ തൻറെ മുഖത്തിൽ കുറച്ച് ഗൗരവം വരുത്തി.

അപ്പോ എന്തായി രണ്ടുപേരുടെയും തീരുമാനം രാജശേഖരൻ ഗൗരവത്തോടെ അവരോട് ചോദിച്ചു..

അച്ഛൻ മണ്ഡപത്തിൽ നിർത്തി തരുന്ന ആരെയും വിവാഹം കഴിക്കാൻ ഞങ്ങൾ തയ്യാറാണ്… ദേവനാണ് മറുപടി പറഞ്ഞത്.