ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

എത്ര ഇഷ്ടമുണ്ട് ??അവൾ കുറുമ്പോടെ ചോദിച്ചു ….

അങ്ങനെ ചോദിച്ചാൽ ഈ എനിക്ക് എന്റെ ലോകം തുടങ്ങുന്നതും അവസാനിക്കുന്നതും എൻറെ അച്ഛനിലാണ്…. ഞാൻ വണങ്ങുന്ന നാരായണസ്വാമിയെക്കാൾ മുകളിലാണ് എനിക്ക് അച്ഛൻറെ സ്ഥാനം….. അദ്ദേഹം എൻറെ ദൈവമാണ് എൻറെ ലോകമാണ്… ഈ ദേവനെ പൂർണമായും നിയന്ത്രിക്കാൻ അവകാശമുള്ള ആരെങ്കിലും ഈ ലോകത്ത് ഉണ്ടെങ്കിൽ അതിൻറെ അച്ഛൻ മാത്രമാണ് …..ഈ ഞാൻ അദ്ദേഹം പറയുന്നത് അക്ഷരംപ്രതി അനുസരിച്ചിരിക്കും,,,, അതെൻറെ ജീവൻ നൽകാൻ ആണെങ്കിൽ പോലും…..

ദേവന് അവൻറെ അച്ഛൻ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വൈദേഹി ആ വാക്കുകളിൽ നിന്നും തിരിച്ചറിഞ്ഞു… അവൾ അല്പസമയം കഴിഞ്ഞ് കുസൃതിയോടെ ചോദിച്ചു ……അച്ഛൻ ദേവൂട്ടിയെ ഉപേക്ഷിക്കാൻ പറഞ്ഞാൽ ചേട്ടൻ ചെയ്യുമോ ?????

…തീർച്ചയായും….. രണ്ടാമതെന്ന് ആലോചിക്കാതെ ദേവൻ പറഞ്ഞു ….

അവൾ ഒന്നു ഞെട്ടി …അവൾ വിക്കി വിക്കി തുടർന്നു……അപ്പോൾ വേറെ കല്യാണം കഴിക്കാൻ പറഞ്ഞാൽ ????

അതും ഞാൻ ചെയ്തിരിക്കും…. ദേവൻ അടുത്ത സെക്കൻഡിൽ തന്നെ ഉത്തരം നൽകി .

അപ്പോൾ ഇത്രയേ ഉള്ളോ.. ഏട്ടന് ദേവൂട്ടിയോടുള്ള സ്നേഹം….. വൈദേഹി ചോദിച്ചു .

അവളോടുള്ള പ്രണയത്തെക്കാൾ ഒരു പടി കൂടുതലാണ്… എനിക്ക് എന്റെ അച്ഛനോടുള്ള സ്നേഹം… പിന്നെ നീ പറഞ്ഞു വന്നത് …..ഒരിക്കലും എൻറെ അപ്പാ എന്നോട് അങ്ങനെ ആവശ്യപ്പെടില്ല…. ദേവൻറെ ഓർമ്മ ഒന്നരവർഷം പിറകോട്ട് സഞ്ചരിച്ചു

***************************************

എന്നാലും അപ്പ എന്തിനാകും വിളിച്ചിട്ടുണ്ടാവുക??? ദേവൻറെ കയ്യിൽ തൂങ്ങി നരസിംഹക്ഷേത്രത്തിൻറെ പടിക്കെട്ടുകൾ ഓരോന്നായി കയറുമ്പോൾ ദേവൂട്ടി തൻറെ ദേവനോട് ചോദിച്ചു…

എനിക്ക് എങ്ങനെ അറിയാനാ നിന്നെപ്പോലെ എനിക്കും നോ ഐഡിയ…

അച്ചുവേട്ടാ , ഇവിടെ എന്ത് ചൂടാ… ഈ തറയിൽ നടന്നിട്ട് കാലു പൊള്ളുന്നു.. അവൾ തൻറെ തങ്കക്കൊലുസിട്ട പാദങ്ങൾ തറയിൽ താളം തുള്ളിച്ചുകൊണ്ട് പറഞ്ഞു.

അതിനല്ലേടി അവിടെ വെളുത്ത പെയിന്റടിച്ചിരിക്കുന്നെ.. അതിലൂടെ നടക്കുക അപ്പോൾ കാലു പൊള്ളില്ല.. തൻറെ കാലു പൊള്ളും എന്ന് പറയുമ്പോൾ ദേവൻ തന്നെ എടുക്കും എന്നൊരു പ്രതീക്ഷ അവൾക്കുണ്ടായിരുന്നു… അത് ദേവൻ കടയിലെ നുള്ളി എറിഞ്ഞു…

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.