ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

ദേവൻ കാറിൽ നിന്ന് ഇറങ്ങി കുറച്ചു കൂടി അടുത്തേക്ക് ചെന്നു …ആ കൊമ്പന് തൊട്ട് ഓരം ചേർന്നു ഒരു” ഓപ്പൺ ടോപ്പ് ജീപ്പ് വ്റാഗ്ലർ “പാർക്ക് ചെയ്തിട്ടുണ്ട്… അതിൻറെ ബോണറ്റിന്മേൽ കയറി നിന്ന് ഒരു പെൺകുട്ടി താഴേക്ക് നോക്കികയ്യടിക്കുകയും.. തുള്ളിച്ചാടുകയും ഒക്കെ ചെയ്യുന്നുണ്ട്…. ഒരു വെള്ള ലോങ്ങ് കുർത്തയും… ബ്ലൂ കളർ ജീൻസും ആണ് വേഷം… ചുവന്ന നിറത്തിൽ ഒരു ഷാൾ അരയിൽ കെട്ടിയിട്ടുണ്ട് …അവളെ കണ്ടപ്പോൾ ആദ്യം രുദ്രയെയാണ് അവന് ഓർമ്മ വന്നത് ….

കുറച്ചു മാറി ഒരു ഒരു ബിഎംഡബ്ലിയു കാറും അതിനുമുന്നിലായി സിൽക്ക് മുണ്ടും ജുബ്ബയും ധരിച്ച ഒരു ജിമ്മനും നിൽപ്പുണ്ട്.. കഴുത്തിൽ എടുത്താൽ പൊങ്ങാത്ത ഒരു സ്വർണക്കൊന്തയും ..കൈകളിൽ ചെയിനുമിട്ട് ഒരു പുത്തൻ പണക്കാരൻ ആണെന്ന് ഒറ്റനോട്ടത്തിൽ കണ്ടാൽ പറയുന്ന ഒരാൾ …

അപ്പോഴാണ് രണ്ടുപേർ തെറിച്ചുവന്നു അയാൾക്ക് അപ്പുറവും ഇപ്പുറവും ആയി ആ ബിഎംഡബ്ലിയു കാറിൻറെ ഹെഡ് ലൈറ്റുകൾ തകർത്തുകൊണ്ട് വീണത്… ദേവൻ അവർ വന്ന് വശത്തേക്ക് നോക്കിയപ്പോൾ ….ആ കൊമ്പന്റെ മറവിൽ നിന്നും ഒരാൾ പുറത്തേക്ക് നടന്നുവരുന്നു… വെള്ള ലിനൻ ജുബ്ബയും പുളിയിലക്കര മുണ്ടും ആണ് വേഷം… ജുബ്ബയുടെ കൈകൾ തോളറ്റം മടക്കി വെച്ചിരിക്കുന്നു… കഴുത്തിൽ ഒരു ഒറ്റ പുലിനഖം കെട്ടിയ കയറുപിരി മാല.. അതിനോടൊപ്പം ഏകമുഖീ രുദ്രാക്ഷം കെട്ടിയ ഒരു സച്ചിൻ ചെയിനും… വലത്തെ കയ്യിൽ ഒരു സ്വർണ്ണത്തിൻറെ ഇടിവള കയറ്റി നിർത്തിയിട്ടുണ്ട്… രണ്ടു കൈയിലെയും ചൂണ്ടുവിരലിൽ സിംഹത്തിന്റെ മുഖം കൊത്തിയ ഓരോ മോതിരങ്ങൾ.. നല്ല ഒതുങ്ങിയ ശരീരം ..പറ്റെ വെട്ടിയ മുടി ,, സമൃദ്ധമായി വളരുന്ന താടി ട്രിം ചെയ്തു കൂർപ്പിച്ചിരിക്കുന്നു ..മീശ രണ്ട് സൈഡിലേക്കും പിരിച്ചു വെച്ചിരിക്കുന്നു… ആകെ മൊത്തം റോക്കി ഭായിക്ക് കോട്ടയം കുഞ്ഞച്ചനിൽ ഉണ്ടായ ഒരു അപിയറൻസ്…. അവനെ കണ്ടതും ആ പുത്തൻ പണക്കാരൻ അവനടുത്തേക്ക് ഓടിച്ചെന്നു പിന്നെ കണ്ടത് അയാൾ തെറിച്ച് ആ ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലായി വീഴുന്നതാണ്…. മേഖനെ കൊല്ലാൻ നോക്കിയ അവന്റെ കൂമ്പിടിച്ച് കലക്ക് ചേട്ടായി… ജീപ്പിനു മുകളിൽ നിന്നുകൊണ്ട് ആ പെൺകുട്ടി ഉച്ചത്തിൽ അലറുന്നുണ്ട്.

അവൻ ബിഎംഡബ്ല്യൂ കാറിന്റെ അടുത്തേക്ക് പോയി ബോണറ്റിൽ കിടക്കുന്നവന്റെ നെഞ്ച് നോക്കി ഇരു കൈകൾ കൊണ്ടും പഞ്ച് ചെയ്തു ….ദേവൻ നോക്കിയപ്പോൾ ഒരാൾ തന്റെ മുന്നിൽ നിന്നുകൊണ്ട് ഇതെല്ലാം ആസ്വദിക്കുന്നുണ്ട് …ഒരു 50 നടുത്ത് പ്രായം വരുന്ന ഒരു ചേട്ടൻ .

ചേട്ടാ ….അവരൊക്കെ ആരാ …അവിടെ എന്താ പ്രശ്നം ?????

പ്രശ്നം അതെനിക്കറിയില്ല മോനെ…. ഞാൻ ഇപ്പോഴാ വന്നത് ….പിന്നെ ആ നിൽക്കുന്നത് ….ആ റോഡിന് കുറുകെ നിൽക്കുന്ന കൊമ്പൻ ഉണ്ടല്ലോ അവനാണ് …..മേഘൻ…. രാമപുരത്തുകാരുടെ സ്വകാര്യ അഹങ്കാരം.. അവനൊരു കൂട്ടുകാരൻ കൂടിയുണ്ട് അർജുനൻ… പാലയ്ക്കൽ മേഘാർജ്ജുന്മാർ ….രാമപുരത്തിന്റെ അഭിമാനമായ ഗജവീരന്മാർ……..ആ വീട്ടുപേർ കേട്ട് ദേവൻ ഒരു നിമിഷം കോരിത്തരിച്ചു….

പിന്നെ ആ ജീപ്പിനു മുകളിൽ നിൽക്കുന്നതാണ് ഞങ്ങളുടെ ലക്ഷ്മിക്കുട്ടി…. പാലയ്ക്കൽ ലക്ഷ്മി…

…പാലയ്ക്കൽ ലക്ഷ്മി….. ദേവൻറെ നാക്ക് അ പേർ ഉരുവിട്ടു..തൻറെ അമ്മ ……തൻറെ അമ്മയുടെ പേർ……

പിന്നെ അവിടെ ജോണിക്കുട്ടിയുടെ നെഞ്ചത്ത് പഞ്ചാരി കൊട്ടുന്നത് …..എൻറെ കർണ്ണൻ …..നാടിറങ്ങിയ കൊമ്പൻ…. “””പാലയ്ക്കൽ കർണ്ണൻ””” എൻറെ രഘുവിന്റെ മകൻ …. അയാൾ അഭിമാനത്തോടുകൂടി പറഞ്ഞു

അപ്പോഴാണ് രണ്ടുപേർ വന്നു കർണ്ണന്റെ കഴുത്തിൽ പിടിച്ചു പുറകോട്ടു കൊണ്ടുപോയത് ….രണ്ടുപേർക്കും നന്നെ പാടുപെടേണ്ടി വന്നു കർണ്ണനെ ജോണിക്കുട്ടിയിൽ നിന്നും അകറ്റാൻ… കർണ്ണനേയും കൊണ്ട് അവർ എവിടെയോ പോയി ഇടിച്ചുനിന്നു ….അവർ രണ്ടുപേരും കർണ്ണന്റെ മുഖത്തേക്ക് നോക്കി ..അവിടെ ഒരു പുഞ്ചിരി വിടർന്നു .അവൻ കൈ ഉയർത്തി അവരോട് മുകളിലേക്ക് നോക്കാൻ അഗൃം കാണിച്ചു… ജോണിക്കുട്ടിയെ രക്ഷിക്കാൻ ഉള്ള വ്യഗ്രതയിൽ അവർ കർണ്ണനെ തള്ളിക്കൊണ്ടുപോയത് മേഘൻറെ മുന്നിലേക്കാണ് ഇപ്പോൾ അവർ മൂന്നുപേരും നിൽക്കുന്നത് ഉയർത്തിപ്പിടിച്ചിരിക്കുന്ന മേഘൻറെ മസ്തകത്തിന് കീഴെയാണ് ….കർണ്ണൻ ചാരി നിൽക്കുന്നത് മേഖൻറെ മുൻകാലുകളിലും….. ഗുണ്ടകൾ മുകളിലേക്ക് നോക്കിയപ്പോൾ കാണുന്നത് മേഖൻറെ കൊമ്പുകളും ഉയർത്തിപ്പിടിച്ച തുമ്പികരവുമാണ് .

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.