ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

എന്നാൽ ശരി… ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തോ??? കൊച്ചിയിൽ നിന്ന് ഇങ്ങനെ പോകാനാ പാലക്കാട്ടേക്ക്???

അത് ഞാൻ സമറിനെ വിളിച്ചു ഒരു കാർ ഏർപ്പാടാക്കിയിട്ടുണ്ട് അത് എയർപോർട്ടിന് പുറത്ത് കാണും…

അപ്പോൾ ശരി നീ പോയി വാ ….അവളെ ഞങ്ങൾ നോക്കിക്കോളാം…

മറ്റന്നാൾ രുദ്ര വരുന്നുണ്ട്… അവളെ പിക്ക് ചെയ്യാനായി ഞാൻ സമറിനോടു പറഞ്ഞിട്ടുണ്ട് അവൻ പോയി രാവിലെ അവളെ പിക് ചെയ്തോണ്ട് വരും… ഗുഡ് നൈറ്റ് അച്ഛാ …ലക്ഷ്മി ആ മുറിയിൽ ഉണ്ടെന്ന ഭാവം പോലും ഇല്ലാതെയായിരുന്നു ഇതുവരെ അവർ സംസാരിച്ചത്… എന്നിട്ട് ദേവൻ അമ്മയ്ക്കൊന്നു മുഖം പോലും കൊടുക്കാതെ പുറത്തേക്കിറങ്ങി പോയി….

അവന് എന്നോട് വെറുപ്പായിരിക്കും അല്ലേ രാജേട്ടാ… ലക്ഷ്മി വന്നു തന്റെ ഭർത്താവിൻറെ നെഞ്ചിലേക്ക് ചാരി നിന്നുകൊണ്ട് ചോദിച്ചു….

ഇല്ലടോ …അങ്ങനെ ആർക്കെങ്കിലും തന്നെ വെറുക്കാൻ പറ്റുമോ… എന്നാലും അവനും കാണില്ലേ വിഷമങ്ങൾ …ഞാൻ തന്നോട് പലപ്രാവശ്യം പറഞ്ഞതല്ല കാര്യങ്ങളെല്ലാം അവനോടു കൂടി പറയാൻ…. താൻ പറയുന്ന കാര്യങ്ങൾ അതിൻറെതായ സെൻസിൽ എടുക്കാൻ അവനിപ്പോൾ സാധിക്കും…

എന്നാലും ഒരമ്മ മകനോട് അതെല്ലാം എങ്ങനെയാ പറയുക …അവൻ എന്നെ വെറുക്കില്ലേ….

ഒരു കാര്യം ചെയ്യ്.. താൻ പോയി അവനോട് തൻറെ നാടിനെ പറ്റിയും വീട്ടുകാരെ പറ്റിയും ഒക്കെ ഒന്ന് പറ.. കുറേശ്ശെയായി താൻ പറഞ്ഞു കൊടുത്താൽ മതി ..അവൻ എന്തായാലും അങ്ങോട്ട് പോവുകയല്ലേ… അവൻ അവരെപ്പറ്റി അന്വേഷിക്കട്ടെ,,,, ബാക്കിയുള്ള കാര്യങ്ങൾ സമയമാകുമ്പോൾ പറയാം രാജശേഖരൻ തന്റെ ഭാര്യയെ ആശ്വസിപ്പിച്ചു.

***************************************

ദേവൻ തന്റെ മുറിയിൽ കിടക്കുകയായിരുന്നു.. അപ്പോഴാണ് ലക്ഷ്മി അമ്മ അങ്ങോട്ടേക്ക് കയറിവന്നത് ..ലക്ഷ്മി വന്ന് അവൻറെ കട്ടിലിന്റെ തലയ്ക്കലായിരുന്നുകൊണ്ട് അവനെ വിളിച്ചു.. മോനെ അച്ചു… അവൻ ആകട്ടെ ഒരനിഷ്ടം ഭാവിച്ചുകൊണ്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു.

അച്ചു… അമ്മയോട് പിണക്കാ… അവർ അവന്‍റെ മുടിയിഴകളെ തലോടി .

എനിക്ക് ആരോടും പിണക്കം ഒന്നുമില്ല…

മോനെ അമ്മ നിന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറച്ചു വെച്ചിട്ടുണ്ട്   …പക്ഷേ അതൊന്നും അമ്മ പോലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്… ഇനി മോന് അതെല്ലാം കേൾക്കണം എന്നാണ് ആഗ്രഹമെങ്കിൽ അമ്മ പറയാം ..

ദേവൻ പെട്ടെന്ന് തന്നെ തിരിഞ്ഞ് അമ്മയുടെ മടിയിലായി തലവച്ചു കിടന്നു,,, എന്നിട്ട് അമ്മയുടെ മുഖം നോക്കി പറഞ്ഞു.. അമ്മയ്ക്ക് വിഷമമുള്ള ഒരു കാര്യവും എനിക്കും അറിയേണ്ട…

…..അതല്ല മോനെ….

വേണ്ട… അമ്മയൊന്നും പറയണ്ട…. അമ്മയെ ഇങ്ങനെ ചിരിച്ചു കാണാനാണ് എനിക്കിഷ്ടം.. ഞാൻ കാരണം അമ്മ അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ആ ഓർമ്മകൾ ചികഞ്ഞെടുക്കാൻ നോക്കണ്ട.. എന്തായാലും ഞാൻ പോകുന്നുണ്ടല്ലോ… എനിക്ക് അവിടെ ഏതെങ്കിലും ബന്ധുക്കൾ ഉണ്ടെങ്കിൽ ഞാൻ കണ്ടുപിടിച്ചോളാം.. എന്താ ലക്ഷിക്കുട്ടി…. അവൻ അമ്മയുടെ താടിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

അവർ ഒന്ന് പുഞ്ചിരിച്ചു ശേഷം അവൻറെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു ……””പാലയ്ക്കൽ”””…. അതാണ് അമ്മയുടെ വീട് , നിനക്കൊരു അമ്മാവൻ ഉണ്ട് ..എൻറെ ജേഷ്ഠൻ രഘു …സഖാവ് രാഘവൻ… പിന്നെ എൻറെ ഏട്ടത്തി രാധാമണി… ഏട്ടൻ അടിച്ചു കൊണ്ട് വന്നതാ എൻറെ രാധൂനെ… എന്നോട് ഭയങ്കര ഇഷ്ടമായിരുന്നു… നീ അവരെ പോയി കാണണം , അവരുടെ അനുഗ്രഹം വാങ്ങണം ,അവരുടെ പെങ്ങൾ ഇവിടെ രാജ്ഞിയെപ്പോലെ വാഴുകയാണെന്ന് പറയണം …അതു പറയുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…. ചിലപ്പോൾ നിനക്കൊരു മുറപ്പെണ്ണും കാണും …അവർ കണ്ണുകൾ തുടച്ചുകൊണ്ട് അവൻറെ മൂക്കിൽ പിടിച്ചുകൊണ്ട് പറഞ്ഞു….

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.