ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

അമ്പലത്തിന്റെ പഠിക്കെട്ടുകൾ കഴിഞ്ഞ് അവളെ തറയിൽ നിർത്തി …അച്ഛൻ അവിടെ  ഗണേശ പ്രതിഷ്ഠയ്ക്ക് മുന്നിൽ കാണുമെന്നാ പറഞ്ഞ് ..നമുക്ക് അങ്ങോട്ടേക്ക് പോകാം .ദേവൻ അവളുടെ കൈയും പിടിച്ച് അവിടേക്ക് നടന്നു. രാജശേഖരൻ അവരെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു .

ആങ്ങളയും പെങ്ങളും  എത്തിയല്ലോ….. രാജശേഖരൻ അവരുടെ മുഖത്ത് നോക്കി പറഞ്ഞു .അവർ രണ്ടുപേരും രാജശേഖരന്റെ ആ സംബോധന കേട്ട് തരിച്ചു നിന്നു… അച്ഛനും തങ്ങളെ അങ്ങനെയാണോ കരുതിയിരിക്കുന്നെ?? അവരുടെ രണ്ടുപേരുടെയും മനസ്സിൽ ഒരുമിച്ച് ആശങ്ക വളർന്നു. അവരുടെ ആ ഞെട്ടൽ രാജശേഖരൻ കൃത്യമായി നോട്ട് ചെയ്തിരുന്നു .

അല്ല …അച്ഛാ എന്തിനാണ് ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് ഇങ്ങോട്ടേക്ക് വിളിച്ചത്…..

നിങ്ങളോട് രണ്ടുപേരോടുമായി എനിക്കൊരു സീരിയസ് കാര്യം പറയാനുണ്ട്…… നിങ്ങളുടെ ഭാവിയെ സംബന്ധിക്കുന്നതാണ് , അത് എടുക്കാനുള്ള സമയമായി എന്ന് എനിക്ക് തോന്നുന്നു .ഞാൻ പറയുന്നത് എന്തായാലും അത് രണ്ടുപേരും അക്സെപ്റ്റ് ചെയ്യണം. നിങ്ങൾക്കറിയാല്ലോ ഞാനെപ്പോഴും നിങ്ങളുടെ രണ്ടുപേരുടെയും നമ്മുടെ കുടുംബത്തിന്റെയും നന്മയെ കരുതി മാത്രമേ ഓരോ കാര്യങ്ങളും ചെയ്യാറുള്ളൂ…

അത് ഞങ്ങൾക്കറിയാല്ലോ അച്ഛാ , അച്ഛൻ എന്തുപറഞ്ഞാലും ഞങ്ങൾ അതുപോലെ ചെയ്യില്ലേ. ???അങ്ങനെയല്ലേ ഞങ്ങൾ ഇതുവരെ വളർന്നത് ..മറുപടി പറഞ്ഞത് ദേവൂട്ടിയായിരുന്നു .

എന്താ അച്ചുവിൻറെ അഭിപ്രായമിത് തന്നെയല്ലേ ദേവനെ നോക്കി രാജശേഖരൻ ചോദിച്ചു .അവൻ അതേ എന്ന രീതിയിൽ തലയാട്ടി .ഞാൻ നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം ആലോചിക്കാൻ തീരുമാനിച്ചു. രണ്ടുപേർക്കും അതിനുള്ള പ്രായമായി , ഞാൻ കാണിച്ചു തരുന്ന പെണ്ണിൻറെ കഴുത്തിൽ അച്ചു താലി കെട്ടണം… . അതേപോലെ ആ പന്തലിൽ വച്ച് തന്നെ എനിക്ക് മോളുടെ ജീവിതവും ഒരു നല്ല ചെക്കന്റെ കയ്യിൽ പിടിച്ചു കൊടുക്കണം… അതീ അച്ഛൻറെ കടമയാണ്…

അവർ രണ്ടുപേരും രാജശേഖരന്റെ ആ വാക്കുകൾ കേട്ട് തറഞ്ഞു നിന്നുപോയി. എങ്ങനെയെങ്കിലും അച്ഛനെ പറഞ്ഞ് കൺവിൻസ് ചെയ്തു തങ്ങളുടെ കാര്യം ശരിയാക്കണം എന്ന് ദേവൻ കരുതിയതാണ് , എന്നാൽ ദേവൂട്ടിയുടെ നിർബന്ധമായിരുന്നു അവൾ ഒരു നിലയിൽ ആയതിനുശേഷം മാത്രമേ വിവാഹം വേണ്ടൂ എന്ന് ….ഇത് ഇപ്പോൾ അച്ഛൻ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി എന്ത് ചെയ്യും….

രാജശേഖരൻ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി… അപ്പോൾ എനിക്ക് ഇവിടെ വച്ച് നിങ്ങൾ വാക്ക് തരണം ഞാൻ പറയുന്നവരെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുമെന്ന്… അവർക്ക് രണ്ടുപേർക്കും ഒരു ഉത്തരമുണ്ടായിരുന്നില്ല…

എനിക്കറിയാം പെട്ടെന്ന് കേൾക്കുമ്പോൾ ആർക്കായാലും ഒരു പരിഭ്രമം ഉണ്ടാകും , ഒരു കാര്യം ചെയ്യൂ നിങ്ങൾ രണ്ടുപേരും ഭഗവാന്റെ നടയിൽ പോയി പ്രാർത്ഥിച്ചിട്ട് വരൂ..ഞാൻ ഇവിടെ ഉണ്ടാകും ,  അത് കഴിഞ്ഞ് ഉത്തരം തന്നാൽ മതി …..

അവർ രണ്ടുപേരും അച്ഛനോടൊന്നും പറയാതെ നരസിംഹ സ്വാമിയുടെ സന്നിധിയിലേക്ക് പോയി .

ആ സന്നിധിയിൽ കൈ കൂപ്പി നിൽക്കുമ്പോൾ ദേവൻറെ മനസ്സിൽ ഈ പ്രശ്നത്തിൽ നിന്നും എങ്ങനെ പുറത്തു കടക്കാം എന്ന ചിന്തയായിരുന്നു.. അവൻറെ തലച്ചോർ ഇന്നേവരെ പ്രവർത്തിക്കാത്ത അത്രയും വേഗതയിൽ ഓരോ വഴികളും തേടിക്കൊണ്ടിരുന്നു… ഒടുവിൽ കണ്ണുകൾ വിടർന്നു.. ഐഡിയ എന്തായാലും അച്ഛന് വാക്ക് കൊടുക്കേണ്ടിവരും അച്ഛനിപ്പോൾ ധരിച്ചുവച്ചിരിക്കുന്നത് ഞാനും ദേവൂട്ടിയും തമ്മിൽ സഹോദര ബന്ധമാണുള്ളതെന്നാണ് അതൊന്ന് മാറ്റിയെടുക്കണം… അതിന് തനിക്ക് കുറച്ചുകൂടി സമയം ആവശ്യമാണ്.. അപ്പോൾ അതനുസരിച്ച് ഒരു വാക്ക് അച്ഛന് കൊടുക്കാം ..അതെ അത് തന്നെയാണ് ഉചിതം .പിന്നെ ഇവളുടെ കല്യാണം അതിനെപ്പറ്റിയും ദേവൻ അതിനിടയിൽ തന്നെ ഒരു പ്ലാൻ ഉണ്ടാക്കിയിരുന്നു.

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.