തിരുഗണിക-4 [Harshan] 4024

“ശോ,,എനിക്കാകെ എന്തൊക്കെയോ പോലെ ”

“എന്താ ?’

“അതറിയില്ല ”

“അപ്പൊ ഇനി മുത്തം വേണ്ടേ ?”

“വേണം ,,ഇടക്ക് വേണം ”

“ഇടക്ക് മതിയോ ”

“എപ്പോളും കിട്ടിയാലും സന്തോഷം”

ശതരൂപ വീണ്ടും അമുദന്റെ ഇരു കവിളിലും മുത്തം നൽകി .

“ഞാനിത് കൊണ്ട് വച്ച് വരാട്ടോ ”

അമുദൻ തലയാട്ടി

ശതരൂപ പെട്ടിയും എടുത്ത് മുറിയിലേക്ക് പോയി.

അന്ന് മുതൽ

ശതരൂപ ഒരു മടിയും കൂടാതെ അമുദനെ നല്ലവണ്ണം പരിചരിച്ചു.

ആദ്യം അമുദന് , ശതരൂപ തന്റെ വിസർജ്ജ്യങ്ങൾ വൃത്തിയാക്കുന്നതും തന്നെ തുടപ്പിക്കുന്നതും ഒക്കെ  ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നെ അതെല്ലാം ക്രമേണ മാറി.

മൂത്രം പോകാൻ ട്യൂബ് ഇട്ടിരുന്നതിനാൽ ഇടക്ക് അമുദന് വേദന വരുമായിരുന്നു.

ഡോക്ടർ വന്നു ട്യൂബ് മാറ്റി അണുബാധ മാറാനുള്ള മരുന്നുകൾ നൽകി.

അമുദന് ദേഹത്തിനു സ്വധീനകുറവ് ഉണ്ടായിരുന്നുവെങ്കിലും മലമൂത്ര വിസർജ്ജനത്തിനുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ശതരൂപ മുഴുവൻ സമയവും അവനരികിൽ ഉള്ളത് കൊണ്ട്  ഡോക്ടർ ട്യൂബ് ഒഴിവാക്കി.

 

@@@@@

ദിനങ്ങൾ കടന്ന്പോയി.

ശതരൂപയില്ലാതെയില്ലാതെ നേരമൊരിത്തിരിപോലും അമുദന് കിടക്കവയ്യാത്ത നിലയിലായിരുന്നു.

ഒരു നാൾ  വൈകുന്നേരം

ശതരൂപ അമുദനരികിലിരുന്ന് അവന്റെ കാൽവിരൽ നഖം മുറിക്കുന്ന നേരം അവളുടെ മാറിലെ ചേലയൽപ്പം താണു മാർവ്വിടവ് നന്നായി ദൃശ്യമായിരുന്നു.

അമുദനാ കാഴ്ച കണ്ടപ്പോൾ നെഞ്ചിടിപ്പ് വർദ്ധിച്ചു. അവളുടെ വിരിഞ്ഞ മാർഭംഗി കണ്ടപ്പോൾ എന്തെന്നറിയാത്ത ഒരനുഭൂതി അവനിനുള്ളിൽ ഉടലെടുത്തു.

ദേഹമാകെ ഒരു വിറയൽ പോലെ , ബലത്തോടെ ഉമിനീർ വിഴുങ്ങിയപ്പോൾ കണ്ഠനാളം അതിനൊത്ത് ചലിച്ചു.

നേരെ നോക്കാൻ ഭയപ്പെട്ടതിനാൽ അമുദൻ ഇടയ്ക്കിടെ കണ്ണ് വെട്ടിച്ചവളുടെ മാറിൽ നോക്കികൊണ്ടേയിരുന്നു.

“അമുദാ ,,,,,,,,” ദേഷ്യത്തോടെ ശതരൂപ ശബ്ദമുയർത്തി.

അമുദൻ ഞെട്ടി ശതരൂപയുടെ മുഖത്തേക്ക് നോക്കി.

അവൾ വേഗം ചേല കൊണ്ട് മാറ് മറച്ചു.

“നീയും എല്ലാ ആണുങ്ങളെപ്പോലെ ആയിരുന്നല്ലേ,,” അവൾ ദേഷ്യത്തോടെ അവനോടു ചോദിച്ചു.

“രൂപേ,,,ഞാനറിയാതെ ,,,” അവൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു.

“ഒന്നും നീയിനി പറയണ്ട , എല്ലാമെനിക്ക് മനസ്സിലായി,,ഇങ്ങനെയുള്ള നിനക്കാണ് ഞാൻ കൂട്ടുകാരിയായി എന്നെ തന്നെ തന്നത്, ഇങ്ങനെയാണോ കൂട്ടുകാരിയോട് പെരുമാറേണ്ടത്”

അവൾ വഴക്കു പറഞ്ഞപ്പോൾ അമുദനാകെ വിഷമമായി.

അവൾ നഖം എല്ലാം പെറുക്കിയെടുത്ത് അവിടെ നിന്നും എഴുന്നേറ്റു.

“അറിയാതെ നോക്കിയതാ രൂപേ,,,ഇനിയൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകില്ല”

ഇടറുന്ന ശബ്ദത്തോടെ അമുദൻ പറഞ്ഞു.

അവൾ മുഖത്ത് അതെ ദേഷ്യം നിലനിർത്തി അവിടെ നിന്നും അവനോടു ഒന്നും പറയാതെ പുറത്തേക്കിറങ്ങി.

അന്ന് രാത്രിയാകും വരെ ശതരൂപ അമുദനരികിലേക്ക് പോയില്ല.

അമുദൻ കല്യാണിയെ വിട്ടു വിളിപ്പിച്ചെങ്കിലും ശതരൂപ പോയില്ല.

അതോടെ അമുദനാകെ വിഷമമായി.

Updated: June 19, 2022 — 12:55 am